Home » Sports

Category: Sports

Post
അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്നു തുടക്കം

അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്നു തുടക്കം

ഇ വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ദക്ഷിണമേഖലാ അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 21-ന് തുടങ്ങും. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സെന്റ് ജോസഫ് ദേവഗിരി കോളേജ് കോഴിക്കോട്,എം.എ.എം.ഒ. കോളജ് മുക്കം എന്നിവിടങ്ങളിലാണ് വേദി. നൂറോളം ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ റൗണ്ട് മത്സരങ്ങൾ 21 മുതൽ 24 വരെയും ക്വാർട്ടർ ഫൈനൽ യോഗ്യതാ മത്സരങ്ങൾ 25-നും നടക്കും. അഖിലേന്ത്യാ മത്സരങ്ങളിലേക്ക് യോഗ്യരാകുന്ന നാല് ടീമുകളുടെ ലീഗ് മത്സരങ്ങൾ 26 മുതൽ 28 വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ വെച്ച്...

Post

മലപ്പുറത്ത് ഇനി കാൽപന്തു കളിയുടെ ആരവം

എലൈറ്റ് ഡിവിഷൻലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഞായറാഴ്ച തുടക്കമാവും. മലപ്പുറം: മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ( ഡി. എഫ്. എ) ആഭിമുഖ്യത്തിൽജില്ലയിലെ ഫുട്ബോൾ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനു വേണ്ടി നടത്തുന്ന കാരാടൻ ലാൻ്റ്സ് എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 22 മുതൽ 2025 ജനുവരി 2 വരെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാദിവസവും രണ്ടു മത്സരങ്ങൾ വീതം നടക്കും ആദ്യ മത്സരം വൈകിട്ട് 4...

Post
ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

മസ്കറ്റ്:  മലയാളി താരം പിആർ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ടീം ഏഷ്യ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഇതോടെ പരിശീലകനെന്ന നിലയിലും ​ഗംഭീര തുടക്കമാണ് ശ്രീജേഷിന് ലഭിച്ചത്. ഫൈനലിൽ  പാകിസ്ഥാനെ 5-3നു തകർത്താണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്. ആവേശപ്പോരിൽ പിന്നിൽ നിന്നു തരിച്ചടിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഹാട്രിക്കുൾപ്പെടെ നാല് ​ഗോളുകളുമായി അരയ്ജിത് സിങ് ​​ഹുൻഡൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായി. ഇന്ത്യയുടെ അഞ്ചാം ജൂനിയർ ഏഷ്യ കപ്പ് കിരീടമാണിത്. കളിയുടെ 4, 18,...

Post
പിവി സിന്ധു വിവാഹിതയാകുന്നു

പിവി സിന്ധു വിവാഹിതയാകുന്നു

ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാ​ദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സ്ക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായ് ആണ് വരൻ. ഈ മാസം 22ന് ഉദയ്പുരിൽ വച്ചാണ് വിവാഹം. 24നു ഹൈദരാബാദിൽ വച്ച് സുഹൃദ് സത്കാരവും നടക്കും. സിന്ധുവിന്റെ പിതാവ് പിവി രമണയാണ് വിവാഹ കാര്യം വെളിപ്പെടുത്തിയത്. രണ്ട് കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി പരിചയമുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. വിവാഹക്കാര്യം കഴിഞ്ഞ മാസമാണ് തീരുമാനമായതെന്നും രമണ പറഞ്ഞു. ജനുവരി മുതൽ താരം മത്സര രം​ഗത്ത്...

Post

ആഗോള ശ്രദ്ധയിലേക്ക് മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്ബാള്‍ അക്കാദമി

മലപ്പുറം: മോങ്ങത്തെ മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാദമി (എം എഫ് എ) സന്ദര്‍ശിക്കാനെത്തിയ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (ബി വി ബി) അധികൃതര്‍ക്ക് ‘ഫുസ്ബാള്‍ സ്വീകരണം’ നല്‍കി. പുതിയ പ്രതിഭകളെ ആഗോള സൂപ്പര്‍താരങ്ങളാക്കുന്ന പദ്ധതികള്‍ക്ക് പേരുകേട്ട ജര്‍മ്മന്‍ ഫുട്്ബാള്‍ ക്ലബ്ബാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്.ബി വി ബി ഫുട്‌ബോള്‍ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ഡിയര്‍ക്‌സ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സൗത്ത് ഈസ്റ്റ് ഏഷ്യ സീനിയര്‍ മാനേജര്‍ വെറീന ലെയ്ഡിംഗര്‍ എന്നിവരാണ് എം എഫ് എയുടെ ഗ്രാസ്‌റൂട്ട്...

Post

മലപ്പുറം ജില്ല പുരുഷ വിഭാഗം ജേതാക്കളായി..

മലപ്പുറം:നവമ്പർ 16, 17 തിയ്യതികളിൽ തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന മാസ് റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് മലപ്പുറം ജില്ല 187 പോയൻ്റ് കരസ്ഥമാക്കി പുരുഷവിഭാഗം ജേതാക്കളായത്. മാർച്ച് പാസ്റ്റ് ഇനത്തിലും മലപ്പുറത്തിനാണ് ഒന്നാം സ്ഥാനം. 30 വയസ്സ് മുതൽ 90 വയസ്സുവരെയുള്ള കായിക താരങ്ങൾ പങ്കെടുത്ത മേളയിൽ മച്ചിങ്ങൽ അബ്ദുസ്സലാം, കെ.മുഹമ്മദ് മാസ്റ്റർ, കെ.ടി വിനോദ് പരപ്പനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ജില്ലാ ടീം എല്ലാ ഇനങ്ങളിലും മേധാവിത്വം പുലർത്തിയാണ് ഈ നേട്ടം...

Post

വിന്നേഴ്സ് ഡേ ആഘോഷിച്ചു

തിരൂർ :എം ഇ എസ് സെൻട്രൽ സ്കൂളിൽ സി ബി എസ് ഇ മലപ്പുറം ജില്ല സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിലും എം ഇ എസ് സംസ്ഥാന കലോത്സവത്തിലും ഇംഗ്ലീഷ് ഫെസ്റ്റിലും,എം ഇ എസ് സംസ്ഥാന ക്വിസ് മത്സരത്തിലും , റോളർ സ്കേറ്റിംഗ്,ടേബിൾ ടെന്നീസ്,എം ഇ എസ് സംസ്ഥാന ഖോ ഖോ മത്സരം, സി ബി എസ് ഇ ക്ലസ്റ്റർ 10 അത് ല റ്റിക് മീറ്റ് തുടങ്ങിയ വിവിധ കായിക മത്സരങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്കായി നടത്തിയ...

Post

വെറ്ററൻസ് ഫുട്ബോൾകളിക്കാരുടെ സംഗമം സംഘടിപ്പിച്ചു

തിരൂർ: വെറ്ററൻസ് ഫുട്ബോൾ അസ്സോസിയേഷൻ തിരൂർ(വിഫാറ്റ്)തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽസംഘടിപ്പിക്കുന്നതിരൂർ വെറ്ററൻസ് ലീഗ് ( ടി വി എൽ) സീസൺ 3 ന് വേണ്ടിയുള്ളകളിക്കാരുടെ സംഗമംസംഘടിപ്പിച്ചു. തിരൂർ പോലീസ് ലൈനിലെ ടി സി വി ഹാളിൽ വെച്ച്നടന്ന ചടങ്ങിൽജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള 200 ഓളം ഫുട്ബോൾ താരങ്ങൾ ടീം സെലക്ഷനിൽ പങ്കെടുത്തു.അഞ്ചു ടീമുകളിലെക്കുള്ളസെലക്ഷനാണ്ഇന്ന് നടന്നത്.കളിക്കാരുടെസൗഹൃദ സംഗമം തിരൂർ ഡിവൈഎസ്പിഇ ‘ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട്...

Post

തിരൂർ വെറ്ററൻസ് ലീഗ് കളിക്കാരുടെസംഗമം ഇന്ന്

തിരൂർ: വെറ്ററൻസ് ഫുട്ബോൾ അസ്സോസിയേഷൻ തിരൂർ(വിഫാറ്റ്) സംഘടിപ്പിക്കുന്ന തിരൂർ വെറ്ററൻസ് ലീഗ് ( ടി വി എൽ) സീസൺ 3ക്ക് വേണ്ടിയുള്ളകളിക്കാരുടെ സംഗമം ഇന്ന് ബുധൻ നടക്കും തിരൂർ പോലീസ് ലൈനിലെ ടി സി വി ഹാളിൽ വെച്ച് വൈകിട്ട് 4ന് കളിക്കാരുടെ സംഗമവും ടീം സെലക്ഷനും നടക്കും.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള 200 ഓളം ഫുട്ബോൾ താരങ്ങൾ ടീം സെലക്ഷനിൽ പങ്കെടുക്കും.അഞ്ചു ടീമുകളായാണ് മത്സരം സംഘടിപ്പിക്കുന്നത്.ഡിസംബർ അവസാനവാരം തിരൂർ...

Post

ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്‌സവം’ സമാപിച്ചു

തിരുന്നാവായ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ഉപജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ബണ്ണീസ് ഗാദറിംങ്ങായ ശലഭോത്‌സവം സമാപിച്ചു. കാട്ടിലങ്ങാടി യതീംഖാന സ്ക്കൂൾ കാമ്പസിൽ നടന്ന സംഗമത്തിൽ ബണ്ണീസ് യൂണിറ്റിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഒപ്പന, ഗ്രൂപ്പ് ഡാൻസ് , ആക്ഷൻസോംഗ്, ഫാൻസി ഡ്രസ്സ്, ഫാഷൻ ഷോ,,നിറച്ചാർത്ത്, ഗെയിംസ് കോർണർ ആക്ടിവിറ്റീസ് എന്നിവ ശ്രദ്ധേയമായി. സമാപന സമ്മേളനത്തിൽ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന അസിസ്റ്റൻ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി. ജിജി ചന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം...

  • 1
  • 2
  • 5