തിരൂർ :നവംബർ 27 മുതൽ 30 വരെ തിരൂർ ബോയ്സ് ഹയർ സെക്കണ്ടറിസ്കൂൾ കാമ്പസിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കാളികളാകുന്ന എല്ലാ മത്സരാർത്ഥികൾക്കും ട്രോഫികൾ നൽകുമെന്ന് ട്രോഫി കമ്മറ്റി അറിയിച്ചു.കെ.എസ്.ടി.യു.വിന്റെ നേതൃത്വത്തിലുള്ളട്രോഫി കമ്മറ്റി ചെയർമാൻ പ്രഫ:ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യാണ്.ട്രോഫി കമ്മറ്റി സംഘാടക സമിതി യോഗം തിരുരിൽ സംസ്ഥാന പ്രസിഡണ്ട് കെ.എം.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു. കൺവീനർ. ഇ.പി.എ.ലത്തീഫ് ആ മുഖഭാഷണം നടത്തി. എൻ.പി മുഹമ്മദലി,...
FlashNews:
സീനിയര് ജേണലിസ്റ്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യനാഷണല് കൗണ്സിലി യോഗം ഗോവയില്
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
Category: പ്രാദേശികം
താഴത്തറ കടവിൽ തുളു പ്രോജക്റ്റ് നടപ്പാക്കണം
തിരുന്നാവായ: ഭാരതപ്പുഴ ഏഴു കിലോമീറ്റർ നേരിട്ടു ദർശിക്കാവുന്ന ഏക കേന്ദ്രമായ തിരുന്നാവായിലെ അതി മനോഹരമായ താഴത്തറ സ്‌കൂൾ വളവിൽ തുളു കടവ് റിവർ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്ന് സാംസ്കാരിക പരിസ്ഥിതി സംഘടനയായ റി എ ക്കൗയുടെ മുപ്പത്തി അഞ്ചാം സ്ഥാപക ദിന സമ്മേളനം ആവശ്യപ്പെട്ടു .പുരാതനമായി തുളു കടവ് എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ മനോഹാരിത ആസ്വദിക്കാനായി ദിനംപ്രതി ധാരാളം സന്ദർശകർ എത്തുന്നുണ്ട്. എന്നാൽ തിരൂർ – കുറ്റിപ്പുറം റോഡിന്റെ തെക്ക് വശത്തായതിനാൽ അപകട സാധ്യത...
കാലിക്കറ്റ് സർവകലാശാലാ കാമ്പസ് അടച്ചു
വേലായുധൻ പി മുന്നിയൂർ തേഞ്ഞിപ്പലം :വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് പoന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു . സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കു ന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്.എല്ലാ വിദ്യാർത്ഥികളും ഹോസ്റ്റലുകൾ ഉടൻ ഒഴിഞ്ഞ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിൽ പോകണമെന്നും നിർദേശിച്ചിട്ടുണ്ട്.
മതിൽ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി
മലപ്പുറം: പഞ്ചായത്തിൻറെ റോഡ് കയ്യേറി നടത്തുന്ന അനധികൃത മതിൽ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയതായി പൊതുപ്രവർത്തകൻ കാടാമ്പുഴയിലെ പുത്തൻ പീടിയേക്കൽ അബൂബക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അയൽവാസിയാണ് 20 മീറ്റർ ഉയരത്തിലും മൂന്നു മീറ്റർ വീതിയിലും 100 മീറ്റർ നീളത്തിലും ആയി ഭീമാകാരനായ മതിൽ ഉണ്ടാക്കുന്നത്. സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെയും നിയമാനൂസൃതം വേണ്ട ലൈസൻസുകൾ സമ്പാദിക്കാതെയും ആണ് ഇത് നടത്തുന്നത് .ഇക്കാരണത്താൽ തൻറെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടതായും വാഹനങ്ങൾക്ക്...
നിറമരുതൂരിൽ ബഡ്സ് സ്കൂൾ ഉദ്ഘാടനം അബ്ദുസമദ് സമദാനി നിർവഹിച്ചു
നിറമരുതൂർ:നിറമരുതൂർ ഗ്രാമപഞ്ചായത്തിൽ ഒരു ബഡ്സ് സ്കൂൾ എന്ന സ്വപ്നം പൂവണിയുകയാണ്,മുൻ മുഖ്യമന്ത്രിയും താനൂർ എംഎൽഎയും ആയിരുന്ന, സി എച്ച് മുഹമ്മദ് കോയ സ്മാരക ബഡ്സ് സ്കൂൾ, ഡോക്ടർ എംപി അബ്ദുസമദ് സമദാനി എം പി പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി വിശിഷ്ട അതിഥിയായി പങ്കെടുത്തു,ബ്ലോക്ക് പ്രസിഡണ്ട് സൈനബ ചേനാത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമോൾ കാവീട്ടിൽ സ്വാഗതം പറഞ്ഞു. ബഡ്സ്...
കൊരട്ടിക്ക് വീണ്ടും ദേശീയ അംഗീകാരം
കട്ടപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര പുരസ്കാരം രവിമേലൂർ കൊരട്ടി : കൊരട്ടി പഞ്ചായത്തിൻ്റെ കീഴിൽ ഉള്ള കട്ടപ്പുറം ജനകീയ കുടുംബാരോഗ്യകേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നാഷ്ണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അംഗീകാരം നേടി.തൃശ്ശൂർ ജില്ലയിൽ നിന്ന് ഈ ദേശീയ അംഗീകാരം നേടുന്ന ആദ്യ ജനകീയ ആരോഗ്യ കേന്ദ്രം ആണ് കട്ടപ്പുറം. 86.31%മാർക്ക് നേടിയാണ് കട്ടപ്പുറം ഈ പുരസ്കാരം നേടിയത്. 6ലക്ഷം രൂപ ഇൻസെൻ്റീവായി വികസന പ്രവർത്തനങ്ങൾക്ക് നൽകുന്നതാണ് അവാർഡ് തുക.മാതൃ ശിശു പരിചരണം, സാന്ത്വന...
കുടുംബം സ്വർഗ കവാടം knm മർകസുദ്ദഅവ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം
കോഴിക്കോട്: ഒരേ സമയം പതിനായിരത്തിലധികം വേദികൾ,പതിനായിരത്തിലലധികം ഉദ്ഘാടകർ , ഒരൊറ്റ പ്രമേയാവതരകൻ . തികച്ചും വ്യത്യസ്തമായ ഒരു ഉദ്ഘാടന പരിപാടി. കുടുംബം സ്വർഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദഅവ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഉദ്ഘാടനമാണ് ഇങ്ങനെ വേറിട്ടതും പുതുമയാർന്നതുമായത്. സാംസ്കാരികാധിനിവേശത്തിന്റെ കുത്തൊഴുക്കിൽ ശിഥിലമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങൾ കോർത്തിണക്കാനും കുടുംബ ഭദ്രത തിരിച്ചു പിടിക്കാനും അന്യം നിന്നു പോകുന്ന ധാർമിക ജീവിതത്തിലേക്ക് കുടുംബങ്ങളെ ഉൾ ചേർക്കുവാനും ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന കുടുംബം സ്വർഗ കവാടം എന്ന കാമ്പയിൻ...
വി.അബ്ദുറഹ്മാൻ്റെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
നിറമരുതൂർ:ജൽജീവൻ മിഷൻ കുടിവെള്ള വിതരണത്തിന് വേണ്ടി വെട്ടിപ്പൊളിച്ച നിറമരുതൂർ പഞ്ചായത്തിലെ മുഴുവൻ റോഡുകളും റിടാറിങ് ചെയ്ത് ഗതാഗത സൗകര്യത്തിന് അനുയോജ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി താനൂർ എംഎൽഎയും കായിക മന്ത്രിയുമായ വി. അബ്ദുറഹ്മാൻ്റെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം പി. അഷ്റഫ് ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ചാരാത്ത് ഷെരീഫ് ഹാജി അധ്യക്ഷത വഹിച്ചു....
ഹാഷിം (ബാബു ) പൂഴിക്കുന്ന് അന്തരിച്ചു
പൂഴിക്കൂന്ന്:ഹാഷിം (ബാബു ) പൂഴിക്കുന്ന് അന്തരിച്ചു. വെട്ടം അബ്ദുള്ള ഹാജിയുടെ മകൾ ഭീമുവിന്റെയും കോട്ടത്തറ പൂപറമ്പിൽ മൂസാം കുട്ടിയുടേയും മകനാണ്. ഭാര്യ, നുസ്റത്ത് കാവഞ്ചേരി,മക്കൾ, റിൻഷ , നിൻഷ , മുഹമ്മദ് അമൻ. സഹോദരൻകെ.പി. ഷാജഹാൻ. സഹോരി മാർ സുഹാദ (കുഞ്ഞുട്ടി )പാലക്കാട്,സഹീന (ഉമ്മു) പൊയ്‌ലിശ്ശേരി.ഖബറടക്കം രാവിലെ 10.30ബി.പി. അങ്ങാടി തെക്കെജുമാഅത്ത് പള്ളി
ഡോ. ഫാത്തിമയെ ആദരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരദേശത്ത് ആദ്യമായി എംബിബിഎസ് ബിരുദം നേടിയ ഡോ. ഫാത്തിമയെ പരപ്പനങ്ങാടി നഗരസഭ ആദരിച്ചു.ചെയർമാൻ പി.പി ഷാഹുൽ ഹമീദ് ഉപഹാരം നൽകി.മൽസ്യതൊഴിലാളി കുടുംബാംഗമായ ഫാത്തിമ പരാധീനതകളോട് പടപൊരുതിയാണ് വിജയം കരസ്ഥമാക്കിയത് എന്നും എല്ലാ വിദ്യാർത്ഥികൾക്കും മാതൃകയാണെന്നും ചെയർമാൻ പ്രസ്താവിച്ചു.നഗരസഭാ കൗൺസിലർ തലക്കലകത്ത് അബ്ദുറസാഖ് , മുൻസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് പി. അബ്ദുറബ്ബ്, ഡോ. ഫാത്തിമയുടെ പിതാവ് കൊണ്ടച്ചൻ ബീരാൻ മാതാവ്, റഹ്മത്ത് ,ജലീൽ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.