Category: പ്രാദേശികം

Post
പൊലിമ പുതുക്കാട് നാലാംഘട്ടം പൂർത്തീകരണം

പൊലിമ പുതുക്കാട് നാലാംഘട്ടം പൂർത്തീകരണം

രവിമേലൂർ പുതുക്കാട് മണ്ഡലത്തിലെ 40000 വനിതകളെ കൃഷിയിലേക്ക് എന്ന ആശയം മുൻനിർത്തി ആരംഭിച്ച പൊലിമ പുതുക്കാട് നാല് ഘട്ടം പൂർത്തീകരിച്ചു. മണ്ഡലത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്ത ആദ്യ ഒന്ന് രണ്ട് മൂന്ന് സ്താനക്കാരായ കുടുംബശ്രീയെയും പഞ്ചായത്തിലെ ആദ്യ മൂന്നു സ്ഥാനക്കാരായ കുടുംബശ്രീയെയും യോഗത്തിൽ ആദരിക്കും. മികച്ച രീതിയിൽ കൃഷി ചെയ്ത വിദ്യാലയങ്ങൾക്കും ഇത്തവണ പുരസ്കാരമുണ്ട്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ്...

Post
മാടക്കത്തറ പഞ്ചായത്തിലെ പന്നിഫാമിൽ കള്ളിങ് നടത്താൻ ഉത്തരവ്

മാടക്കത്തറ പഞ്ചായത്തിലെ പന്നിഫാമിൽ കള്ളിങ് നടത്താൻ ഉത്തരവ്

തൃശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 310 പന്നികളെ കള്ളിങ്ങിന് വിധേയമാക്കും. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇന്ന് (ജൂലൈ 5) രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർ.ആർ.ടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും. തുടർന്ന് പ്രാഥമിക അണുനശീകരണ...

Post
ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം

ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം

പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും നഴ്സിങ് ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയവരെ ജോലിയില്‍മി കവുറ്റവരാക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ്, ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ‘ട്രൈബൽ പാരാമെഡിക്സ്’ പദ്ധതിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കുന്നു. പട്ടികവർഗ്ഗ മേഖലയിൽ കൂടുതൽ ശ്രദ്ധ നല്കേണ്ടതായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. യോഗ്യത: നഴ്സിങ്/ഫാർമസി/പാരാമെഡിക്കൽ കോഴ്സ് ബിരുദം/ഡിപ്ലോമ. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി: 21-35 വയസ്സ്. പ്രതിഫലം പ്രതിമാസം 18,000 രൂപ (ബിരുദം...

Post
ഡോക്ടറെ ചോദ്യം ചെയ്തതിന് എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു

ഡോക്ടറെ ചോദ്യം ചെയ്തതിന് എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി : ഗവൺമെൻ്റ് ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാതെ മുങ്ങുന്ന ഡോക്ടറെ ചോദ്യം ചെയ്തതിന് എസ്.ഡി.പി.ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു .പോലീസ് തന്ത്രം വിഫലമായി. പരപ്പനങ്ങാടി നെടുവ ആരോഗ്യ കേന്ത്രത്തിൽ ഞായാറാഴ്ചകളിൽ രോഗികൾ തിങ്ങി നിറഞ്ഞിട്ടും സമയത്തിന് മുൻപ് ആശുപത്രിയിൽ നിന്ന് മുങ്ങുന്ന ഡോക്ടറെ ചോദ്യം ചെയ്തതിനെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് എസ്.ഡി.പി.ഐ.ചെട്ടിപ്പടി ബ്രാഞ്ച് പ്രസിഡൻ്റ് പാണ്ടി യാസർ അറഫാത്തിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിലാണ് സംഭവം. മഞ്ഞപിത്തം അടക്കം വൻതോതിൽ...

Post
നിലമ്പൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ സീറ്റ് ഒഴിവ്

നിലമ്പൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ സീറ്റ് ഒഴിവ്

നിലമ്പൂര്‍ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ മൂന്നാം വര്‍ഷ ബി കോം ഫിനാൻസില്‍ എസ്.സി സംവരണ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവ് ഉണ്ട്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍‍ നിന്നും മാറ്റം ആഗ്രഹിക്കുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ ജൂലൈ 10 നു മുമ്പായി പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കണം. എസ് സി വിഭാഗത്തില്‍ അപേക്ഷകര്‍ ഇല്ലെങ്കില്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കും. ഫോണ്‍. 04931260332.

Post
ആകാശവെള്ളരിയും മാംഗൊസ്റ്റി൯ പഴവും,ഞാറ്റുവേല ചന്തയിൽ ജനത്തിരക്ക്

ആകാശവെള്ളരിയും മാംഗൊസ്റ്റി൯ പഴവും,ഞാറ്റുവേല ചന്തയിൽ ജനത്തിരക്ക്

കാക്കനാട് സിവിൽ സ്റ്റേഷനിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയിൽ ജനത്തിരക്ക്. കൃഷി വകുപ്പിന്റെ കീഴിലുള്ള നാല് ഫാമുകളിൽ നിന്നും ക൪ഷക കൂട്ടായ്മകളിൽ നിന്നുമുള്ള ഗുണമേന്മയുള്ള നടീൽ വസ്തുക്കളും കാ൪ഷിക മൂല്യവ൪ധിത ഉത്പന്നങ്ങളുമടക്കം കാ൪ഷികോത്പന്നങ്ങളുടെ വലിയ നിരയാണ് ചന്തയിൽ അവതരിപ്പിച്ചിരിക്കുന്നത്. നേര്യമംഗലം, ഒക്കൽ, ആലുവ, വൈറ്റില എന്നീ ഫാമുകളിൽ നിന്നുമുള്ള ഉത്പന്നങ്ങളാണ് ചന്തയിലുള്ളത്. ആലുവ ഫാമിൽ നിന്ന് രക്തശാലി അരി, പൊക്കാളി അരി, പൊക്കാളി അരിയുടെ പൊടി തുടങ്ങിയ ഉത്പന്നങ്ങളും മുളക്, വഴുതന, തക്കാളി, പടവലം...

Post
ഒഴുക്കിൽപെട്ട രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി

ഒഴുക്കിൽപെട്ട രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി

ഇരിട്ടി ∙ പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥിനികളുടെയും മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാന (28), അഞ്ചരക്കണ്ടി സ്വദേശിനി സൂര്യ (21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഷഹർബാനയുടെ മ‍ൃതദേഹം രാവിലെയും സൂര്യയുടേത് ഉച്ചയോടെയും കണ്ടെത്തി.

Post
വനമഹോത്സവ വാരാചരണം

വനമഹോത്സവ വാരാചരണം

വനമഹോത്സവത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി ബധിര വിദ്യാലയത്തില്‍ ‘മഴ, പുഴ, കാട് ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി നിര്‍വഹിച്ചു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വി.പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളില്‍ നട്ടുപിടിപ്പിച്ച് ഫലങ്ങള്‍ കായ്ച്ച് തുടങ്ങിയ വിദ്യാവനം പരിചരണവും...

Post
AYUSH – യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

AYUSH – യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

ഭാരതീയ ചികിത്സ വകുപ്പ്- ഹോമിയോപ്പതി വകുപ്പ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളില്‍ യോഗ ഇന്‍സ്ട്രക്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ഗവ. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി/ സര്‍ക്കാര്‍ വകുപ്പ് എന്നിവയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്. പ്രായപരിധി 2024 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. ബയോഡാറ്റയും ഫോട്ടോയും...

Post
ചമയം നാടകവേദി ആദരണ സമ്മേളനമൊരുക്കി

ചമയം നാടകവേദി ആദരണ സമ്മേളനമൊരുക്കി

ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദി സംഘടിപ്പിച്ച ആദരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡണ്ട് എ എൻ രാജൻ അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ പ്രതാപ് സിംഗ്. സത്യജിത്രേഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ വൈഗ കെ സജീവ്. സൗപർണിക രജിതൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ...