Category: പ്രാദേശികം

Post

ആക്റ്റ് നാടകമേള ലോഗോ പ്രകാശനം ചെയ്തു

തിരൂർ :കഴിഞ്ഞ 20 വർഷമായി തിരൂരിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന തിരൂരിന്റെ കുടുംബ കൂട്ടായ്മ ആക്റ്റ് തിരൂർ തിരൂർ നഗരസഭയുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ആക്റ്റ് നാടകമേളയുടെ ലോഗോ പ്രകാശനം ആക്റ്റ് പ്രസിഡണ്ടും ബഹുമാനപ്പെട്ട കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ആക്റ്റ് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വിക്രമാർ മുല്ലശ്ശേരി, ആക്റ്റ് ജനറൽ സെക്രട്ടറി ഇൻ ചാർജ് കരീം മേച്ചേരി, ട്രഷറർ മനോജ് ജോസ്, സെക്രട്ടറിമാരായ അനിൽകുമാർഎം കെ,സന്തോഷ് മേനോൻ, പി...

Post

ആലി (75) നിര്യാതനായി

തലക്കടത്തൂർ:പടിഞ്ഞാക്കര സ്വദേശി പരേതതനായ അടിപറമ്പിൽ മൊയ്തീൻ മകൻ ആലി (75) നിര്യാതനായി.ഭാര്യ സൈനബ (കല്ലിങ്ങൽ )മക്കൾ: നിസാർ മോൻ, ജസീർ (ഇരുവരും കുവൈത്ത്)നസീറമരുമക്കൾ :മുനീർ (വൈലത്തൂർ )ജിഹാൻ (കുവൈത്ത്)ഫസ്ന (കാരത്തൂർ)സഹോദരങ്ങൾ:ഹുസൈൻ,മുഹമ്മദ് കുട്ടിഫാത്തിമതിത്തീമുസുലൈഖപരേതരായബീരാൻകോയഖദീജഖബറടക്കംശനിയാഴ്ച കാലത്ത് 8.30 ന്തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Post

തിരൂർ ഉപജില്ലാ ശാസ്ത്രോത്സവം

തിരൂർ :എ.എം.യു.പി.എസ് ചെമ്പ്ര, ജെ.എം.എച്ച്. എസ്.എസ് പരന്നേക്കാട് എന്നീ സ്കൂ‌ളുകളിലായിരുന്നു മേള നടന്നത്.എ. എം. യു. പി. എസ് ചെമ്പ്ര യിൽ വെച്ച് നടന്ന സമാപന സമ്മേളനം തിരൂർ എം എൽ എ കുറുക്കോളി മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ നസീമ, പാറപ്പുറത്ത് ബാവഹാജി, തിരൂർ എ .ഇ.ഒ ആർ.പി ബാബുരാജ്, പ്രിൻസിപ്പൽ സോണിയ.സി വേലായുധൻ, പ്രധാനാധ്യാപിക എം. ബിന്ദു, എച്ച്. എം, ഐ.പി. ജംസീർ, നൻസാർ കമറുദ്ധീൻ, പി.വി.സെയിദ് തുടങ്ങിവർ നേതൃത്വം നൽകി.

Post

വള്ളത്തോളിൻ്റെ ദേശം,സെമിനാർ സംഘടിപ്പിച്ചു

മംഗലം: ചേന്നരയിൽ മംഗലം പഞ്ചായത്ത് സംഘടിപ്പിക്കുന്ന വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിൽ ‘വള്ളത്തോളിൻ്റെ ദേശം കഥ പറയുന്നു’ സെമിനാർ സംഘടിപ്പിച്ചു.തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര ഉദ്ഘാടനം ചെയ്തു.മംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു.ഡോ.അനിൽ വള്ളത്തോൾ വിഷയാവതരണം നടത്തി.ഡോ.കെ.പി.സതീഷ്,ജമാൽ സി മുഹമ്മദ്,ബാബു മംഗലം,റിഫാഷെലീസ് എന്നിവർ സംസാരിച്ചു.എഴുത്തുകാരുടെ സംഗമം ഹക്കീം കൂട്ടായി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹിം ചേന്നര അധ്യക്ഷത വഹിച്ചു.സുഹറ കൂട്ടായി മുഖ്യാതിഥിയായി.പുതിയ എഴുത്തുകാരെ മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി ഉപഹാരം...

Post

ടാസ് തിരൂരിന്റെ ഒക്ടോബർ മാസ പ്രോഗ്രാം തുഞ്ചൻ പറമ്പിൽ

തിരൂർ :ടാസ് തിരൂരിന്റെ ഒക്ടോബർ മാസ പ്രോഗ്രാം ദീപാവലി ദിനത്തിൽ തിരൂർ തുഞ്ചൻപറമ്പിൽ.ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ സംഗീത സായാഹ്നവും കൈത്താങ്ങ് വിതരണവും പ്രശസ്ത സാഹിത്യകാരൻ ഒ വി വിജയൻ്റെ പ്രസിദ്ധമായ ചെറുകഥയെ ആസ്പദമാക്കി പ്രതിഭ ചെമ്മാട് അവതരിപ്പിക്കുന്ന കടൽത്തീരത്ത് എന്ന അമേച്വർ നാടകവും 20 10 2025 തിങ്കളാഴ്ച വൈകുന്നേരം 6 30ന് തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിക്കുന്നു.എല്ലാ മാസവും കൈത്താങ്ങ് ചാരിറ്റി സേവനവും കലാ സാംസ്കാരിക സദസ്സും ഒരുക്കുന്നതിന്റെ ഭാഗമായാണ് കലാസ്വാദക ജനകീയ കൂട്ടായ്മയുടെ കലാവിരുന്ന്.പ്രവേശനം...

Post

തീരദേശ ചരിത്ര പഠന സെമിനാർ സംഘടിപ്പിച്ചു

മംഗലം തീരദേശചരിത്ര ചരിത്രപഠനഗവേഷണ കേന്ദ്രം മൗലാന കോളേജ് ഓഫ് ആർട്സ്, സയൻസ് &കൊ മേഴ്‌സ് ചെന്നരയിൽ ഇന്നലെ നടന്ന തീരദേശ ചരിത്ര പഠന സെമിനാർdr. സതീഷ് കെ. പി. യുടെ അധ്യക്ഷതയിൽ dr :ശിവദാസൻ.പി.(പ്രൊ. ചരിത്ര പഠന വിഭാഗം കോഴിക്കോട് സർവകലാശാല)ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കെ. സി. അബ്ദുൽ ലത്തീഫ്, കാസിം സെ യദ്, വി. വി വിശ്വനാഥൻ, ശശിമാസ്റ്റർ അത്തിക്കോട്, കബീർ റിഫായി, കെ. സി അബ്ദുള്ള,എന്നിവർ സംസാരിച്ചു. മെഹർഫാസ്കാനൂർ, ശശിമാസ്റ്റർ അത്തിക്കോട്, ഗാലിദ്. പി. കോളേജിലെ...

Post

അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് നാളെ (വെള്ളി) തുടക്കമാകും

അരീക്കോട്: അരീക്കോട് മജ്മഅ് അലുംനി സൈക്രിഡിന് കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന മൂന്ന് ദിവസത്തെ അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് നാളെ (വെള്ളി) തുടക്കമാകും. ഖുര്‍ആന്‍ ആഘോഷിക്കപ്പെടുന്നു എന്ന ശീര്‍ഷകത്തിലാണ് തിങ്ക് ടാങ്ക് സമ്മിറ്റ് ഒരുക്കുന്നത്. ഗവേഷണ സ്വഭാവമുള്ള വ്യത്യസ്ത വിഷയങ്ങള്‍ ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കപ്പെടുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നാല്‍പത് സെഷനുകളില്‍ നൂറ്റി അമ്പത് ഗവേഷകർ സംബന്ധിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തില്‍ അറിയിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയതത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ നാളെ വൈകീട്ട് നാലിന്ന് ഇന്ത്യന്‍...

Post

പി.ടി.യു.സി പഠനം@25 സംസ്ഥാന നേതൃത്വ ക്യാമ്പ് മലപ്പുറത്ത്

കാസര്‍കോട്: സംസ്കാര സമ്പന്നമായ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റം എന്ന സന്ദേശമുയര്‍ത്തി ഒക്ടോബര്‍ 20ന് തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തിരൂര്‍ സാംസ്കാരിക സമുച്ചയത്തില്‍ പഠനം@25 എന്ന പേരില്‍ പി.ഡി.പി തൊഴിലാളി സംഘടനയായ പി.ടി.യു.സി യുടെ സംസ്ഥാന ക്യാമ്പ് വിജയിപ്പിക്കുവാന്‍ പി.ടി.യു.സി കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പി.ടി.യു.സി യുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ വെച്ച് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ജില്ലാ ചുമതലയുള്ള ഫൈസല്‍ മലപ്പുറം നിയന്ത്രിച്ചു....

Post

വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിന് കവിയുടെ ജന്മനാട്ടിൽ തുടക്കം

മംഗലം: മഹാകവി വള്ളത്തോൾ നാരായണമേനോന് ആദരവേകി ജന്മനാട്ടിൽ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.മംഗലം പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ത്രിദിന സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ കവി ജനിച്ച ചേന്നരയിലെ കൊണ്ടയൂർ തറവാട്ടിൽ നിന്നും പുസ്തകപ്രയാണ ഘോഷയാത്ര ആരംഭിച്ചു. തുടർന്ന് ചേന്നര മൗലാന കോളേജിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഡോ.എം.പി.അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു.പ്രഥമ വള്ളത്തോൾ യുവപ്രതിഭാ പുരസ്കാരം ജിനുവിന് സമ്മാനിച്ചു.പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയാണ് ജിനു.5000 രൂപയും ഷിബു സിഗ്നേച്ചർ രൂപകൽപ്പന...

Post

ഗസ്സയോടൊപ്പം തീര സംഗമം ഞായറാഴ്ച ഉണ്ണിയാലിൽ

തിരൂർ:നിറമരുതൂർ മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ഞായറാഴ്ച ഉണ്ണിയാൽ ബീച്ചിൽ കഷ്ടപ്പെടുന്ന ഗസയിലെ മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തീരദേശ സംഗമം നടക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സംഗമത്തിൽ മലയാളം സർവ്വകലാശാലയിലെ അറബിക് വിഭാഗം മേധാവി ഷംസീർ കേളോത്ത്, പി.ർ.ഡീ.മുൻ ജോ.ഡയറക്ടർ പി. എ.റഷീദ്, നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, മുതിർന്ന മാധ്യമപ്രവർത്തകൻ കെ .പി. ഒ. റഹ്മത്തുല്ല., ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പി. അബ്ദുറഹിമാൻ, നിറമരുദൂർ പാലിയേറ്റീവ്...