Category: പ്രാദേശികം

Post
“വിസ്മയ” ക്ലബ്ബ് ആതവനാടിന് ഇനി സ്വന്തം കെട്ടിടം

“വിസ്മയ” ക്ലബ്ബ് ആതവനാടിന് ഇനി സ്വന്തം കെട്ടിടം

ഇരുപതാം വാർഷികസംഗമവും ജഴ്സി പ്രകാശനവും നടന്നു പുത്തനത്താണി: ഫുട്ബോൾ രംഗത്ത് മികവ് തെളിയിച്ച ജില്ലയിലെ പ്രമുഖ ക്ലബ്ബായ “വിസ്മയ” ആതവനാടിന് സ്വന്തം കെട്ടിടം എന്ന സ്വപ്നം ആതവനാട് മാറ്റുമ്മലിൽ യാഥാർഥ്യമായി, രണ്ട് പതിറ്റാണ്ട് കാലത്തെ ത്യാഗസംഗമത്തിൽ ഈ സീസണിലേക്കുള്ള ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂർ ക്ലബ്ബ് പ്രസിഡന്റ്‌ ഷറഫു മണ്ണേക്കരക്ക്‌ കൈമാറി.പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ്‌ ടാക്‌സാക്ഷൻ ട്രെയിനിങ് രംഗത്ത് വേറിട്ട പഠന രീതി പഠിതാക്കൾക്ക്‌ സമ്മാനിച്ച് മുന്നേറുന്ന സി. ടി. എം...

Post
വഖഫിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അധമനായ കോമാളി

വഖഫിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അധമനായ കോമാളി

തൃശൂര്‍: വഖഫിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അധമനായ കോമാളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മത-രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കപ്പുറം ജനങ്ങളുടെ പൊതു താല്‍പ്പര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ വംശീയതയുടെയും വിദ്വേഷത്തിന്റെയും വക്താക്കളായി മാറുന്നത് പ്രതിഷേധാര്‍ഹമാണ്. ബിജെപി നേതാവ് ഗോപാലകൃഷ്ണനും സമാനമായ രീതിയില്‍ വിദ്വേഷ പ്രസ്താവനകള്‍ നടത്തുകയാണ്. സംഘപരിവാര വിദ്വേഷ പ്രചാരകരെ കയ്യാമം വെച്ച് തടവിലാക്കുന്നതിനു പകരം അവരെ കയറൂരി വിടുകയാണ് ഇടതു സര്‍ക്കാരും പോലീസും....

Post
മഞ്ഞപ്ര, ചന്ദ്രപുരിയെ നാറ്റിക്കുന്ന സാമൂഹ്യ വിരുദ്ധർ

മഞ്ഞപ്ര, ചന്ദ്രപുരിയെ നാറ്റിക്കുന്ന സാമൂഹ്യ വിരുദ്ധർ

രവിമേലൂർ മഞ്ഞപ്ര ചന്ദ്രപ്പുര കവലയ്ക്ക് വടക്കുവശമുള്ള പാലമറ്റം ജോർജിന്റെ ചിക്കൻ സെന്ററിൽ നിന്നും, പുതിയതായി ആരംഭിച്ച മുനമ്പം ഫിഷ് സെന്ററിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്ന മാലിന്യം ഏഴാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊണ്ടുപോയി നിക്ഷേപിക്കുന്നതായി പരാതി. പൊതുജനാരോഗ്യത്തെ ഇക്കൂട്ടർ വെല്ലുവിളിക്കുകയാണ് പരിസരവാസികൾ .കേരള സർക്കാരും,പഞ്ചായത്തും മാലിന്യ വിമുക്ത കേരളം നടപ്പിലാക്കുവാൻ ശ്രമിക്കുമ്പോൾ ഇതിനെ തുരങ്കം വയ്ക്കുന്ന സമീപനമാണ് ഈ കൂട്ടർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നാണ് നാട്ടുകാരും, സ്ഥലം ഉടമയും,...

Post
ട്വൻ്റി 20 പാർട്ടിപാറക്കടവ് പഞ്ചായത്ത് കൺവെൻഷൻ

ട്വൻ്റി 20 പാർട്ടിപാറക്കടവ് പഞ്ചായത്ത് കൺവെൻഷൻ

രവി മേലൂർ അങ്കമാലി : ട്വൻ്റി20 പാർട്ടി പാറക്കടവ് പഞ്ചായത്ത് കൺവെൻഷൻ നടത്തി. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് മെബർഅഡ്വ .ചാർളി പോൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ -ഓർഡിനേറ്റർ അഡ്വ. ബേബി പോൾ, ചാലക്കുടി മണ്ഡലം പ്രസിഡൻ്റ് അഡ്വ. സണ്ണി ഡേവീസ് , കൈപ്പമംഗലം പ്രസിഡന്റ് സി.എസ് ഹരിശങ്കർ,ജോസഫ് പടയാട്ടിൽ, ഹർഷാദ് തേ പറമ്പിൽ, സാജൻ വർഗ്ഗീസ്, എ.കെ നാരായണൻ,...

Post
അതിയത്തിൽ അവറാൻകുട്ടി അന്തരിച്ചു

അതിയത്തിൽ അവറാൻകുട്ടി അന്തരിച്ചു

തിരൂർ റിംഗ് റോഡ് വാരിയത്തറ സ്വദേശി അതിയത്തിൽ അവറാൻകുട്ടി എന്ന കുഞ്ഞുട്ടി ഹാജി ( തിരൂർ മാർക്കറ്റിലെ പഴകുല വ്യാപാരി ) അതിയത്തിൽ നാസർ, ലത്തീഫ്, നിയാസ് എന്നിവരുടെ ഉപ്പ മരണപ്പെട്ട വിവരം അറിയിക്കുന്നു. ജനാസ നമസ്കാരം വൈകുന്നേരം 4.30 ന് കോരങ്ങത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. റഹ്മാനായ റബ്ബ് പരലോകം വെളിച്ചമാക്കി കൊടുക്കു മാറാകട്ടെ. ആമീൻ പ്രാർത്ഥനയിൽ ഉൾപെടുത്തുക.

Post
11 ന് മദ്യനിരോധനം

11 ന് മദ്യനിരോധനം

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളില്‍ നവംബർ 11 ന് വൈകീട്ട് 6 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിവസമായ നവംബർ 23 നും സർക്കാർ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. .

Post
കുപ്രസിദ്ധ ഗുണ്ടാത്തലവൻ മയക്കുമരുന്നുമായി പിടിയിൽ

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മയക്കുമരുന്നുമായി പിടിയിൽ

വേങ്ങര: ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്നു സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാർ പിടിയിലായി. ഇയാളോടൊപ്പം ,ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ്,പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി എന്നിവരെയും എക്സ്സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30ന് വേങ്ങര പുഴച്ചാലിൽ വച്ചാണ് arestt ചെയ്തത്.....

Post
കാളപ്പൂട്ട് മത്സരം പാലത്തിങ്ങലേക്ക് മാറ്റി

കാളപ്പൂട്ട് മത്സരം പാലത്തിങ്ങലേക്ക് മാറ്റി

താനാളൂർ: ചില സാങ്കേതിക കാരണങ്ങളാൽ ഞായറാഴ്ച താനാളൂർ സിപി പോക്കറിന്റെ കണ്ടത്തിൽ നടത്താൻ ഉദ്ദേശിച്ച സംസ്ഥാനതല കാളപൂട്ട് മത്സരം പരപ്പനങ്ങാടി പാലത്തിങ്ങൽ കണ്ടത്തിലേക്ക് മാറ്റിയതായിസംഘാടകർ അറിയിച്ചു.

Post
റഹ്മത്ത് ( 61) അന്തരിച്ചു

റഹ്മത്ത് ( 61) അന്തരിച്ചു

കീഴുപറമ്പ് : കുനിയിൽ പരേതനായ കോലോത്തുംതൊടി പറമ്പിൽ ഹസ്സന്റെ മകൻ റഹ്മത്ത് ( 61) അന്തരിച്ചു.മാതാവ് : പരേതയായ കൗസക്കുട്ടി. ഭാര്യ:റംല കുറുക്കൻപുറത്ത് (കീഴുപറമ്പ്).മക്കൾ: ഷരീഖ്, സാനിബ്, സാബിക്ക്, ജാവീദ് പറക്കാട്മരുമക്കൾ: നിഷാന (മുണ്ടംപറമ്പ്) ,ശിഫാന (വടക്കമ്മുറി)സഹോദരങ്ങൾ: മുനീർ, അജീസ്, ഫസൽ, ഷഫീഖ്, റുഖിയ, സുബൈദ, ജാസ്മിൻ, റഹീമ, സബ് ല , പരേതനായ അൻവർ.

Post

ഷെരീഫ് മണ്ണിശ്ശേരിയെ അനുസ്മരിച്ചു

മലപ്പുറം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, മുന്‍ മലപ്പുറം നഗരസഭാംഗവും, സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം ജില്ലാ ജോ.സെക്രട്ടറിയുമായിരുന്ന ഷെരീഫ് മണ്ണിശ്ശേരിയെ മലപ്പുറം പ്രസ്ക്ലബ്ബില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ കമ്മിറ്റിയോഗം അനുസ്മരിച്ചു. പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. മലപ്പുറം പ്രസ്ക്ലബ്ബ് സ്ഥാപകരില്‍ ഒരാളും കെ യു ഡബ്ലിയു ജെ സമരങ്ങളില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച നേതാവുമായിരുന്നു ഷെരീഫ് മണ്ണിശ്ശേരിയെന്ന് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് പറഞ്ഞു. സി രാജന്‍, കെ പി ഒ റഹ്മത്തുള്ള, പി ബാലകൃഷ്ണന്‍ എന്നിവരും ഷെരീഫ് മണ്ണിശ്ശേരിയെ...