Category: പ്രാദേശികം

Post

തിരൂർ നഗരസഭ അധ്യക്ഷനും ജനപ്രതിനിധികൾക്കും നെറ്റ്‌വ സ്വീകരണം നൽകി

തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റസ് വെൽഫെയർ അസോസിയേഷൻ – (നെറ്റ്‌വ)തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്ത് ഇബ്രാഹിം ഹാജിക്കും വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരിക്കും വാർഡ് കൗൺസിലർമാരായ യാസിർ പൊട്ടച്ചോല, ഗീത പള്ളിയേരി തുടങ്ങിയ ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. തൃക്കണ്ടിയൂർ പ്രദേശത്തെ പൊൻമുണ്ടം ബൈപ്പാസ് റയിൽവേ മേൽപാലത്തോട് ബന്ധിപ്പിക്കുന്നതിന് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്ത് ഇബ്രാഹിം ഹാജി സ്വീകരണ വേളയിൽ നെറ്റ് വക്ക് ഉറപ്പു നൽകി. തൃക്കണ്ടിയൂർ പ്രദേശത്ത് ഉടൻ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ...

Post

മലപ്പുറം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ എൻ.എസ്.എസ്.ക്യാമ്പ് സന്ദർശിച്ചു

കൽപ്പകഞ്ചേരി : ഹയർ സെക്കണ്ടറി ആർ. ഡി.ഡി. എക്സ്. ബിയാട്രിസ് മരിയ ജി.വി. എച്ച് .എസ്. എസ്. കൽപ്പകഞ്ചേരി എൻ. എസ്. എസ്.ക്യാമ്പ് സന്ദർശിച്ചു. പ്രിൻസിപ്പാൾ രാജേഷ്, ജില്ലാ കോ- ഓഡിനേറ്റർ പി.ടി. രാജ് മോഹൻ, തിരൂർ ക്ലസ്റ്റർ കൺവീനർ സി. സമീർ, തിരൂരങ്ങാടി ക്ലസ്റ്റർ കൺവീനർ യാസിർ പൂവിൽ, പ്രോഗ്രാം ഓഫീസർ യു നൗഷാദ് റിസോഴ്സ് പേഴ്സൺ ഡോ. എ.സി. പ്രവീൺ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

Post

മജീദ് കുരിക്കൾ (65)നിര്യാതനായി

മഞ്ചെരി :കാട്ടുമുണ്ട പള്ളിപ്പടിയിൽ താമസിക്കുന്ന പരേതനായതെക്കത്ത് ഹംസ ഗുരിക്കളുടെ മകൻമജീദ് കുരിക്കൾ (65) 4 AM ന് ഹൃദയാഘാതം മൂലം നിര്യാതനായി.മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കളരി അഭ്യാസം നടത്തിയും മാജിക്കുകൾ കാണിച്ചും മരുന്നു കച്ചവടം നടത്തിയും പ്രശസ്തനായ വ്യക്തിയായിരുന്നു. ജനാസ നിസ്ക്കാരംമകൻ വിദേശത്ത് നിന്ന് വരുന്നത് കാരണം നാളെ രാവിലെ 8 AM1-1 – 2026 കാട്ടുമുണ്ട വലിയജുമുത്ത് പള്ളിയിൽ ദീർഘ കാലം തിരൂരിൽ മഞ്ചേരി മജിദ്ഗുരിക്കൾ എന്ന പേരിൽ കളരി സംഘവും ആയുർവേദ ചികിത്സയും...

Post

കെ പി അബ്ദുസലാമിൻ്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു

പൗര പ്രധാനിയും ചേന്ദമംഗല്ലൂരിലെ മത സാമൂഹിക മേഖലകളിൽ മാതൃകാ നേതൃത്വവുമായിരുന്ന ചേന്ദമംഗല്ലൂർ കൊയ്യ പുറത്ത് കെ പി അബ്ദുസലാമിൻ്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. മജീദ് പന്നിക്കോട് അഭ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ്,സി കെ കാസിം, സംസ്ഥാന ലീഗ് സെക്രട്ടറിസി പി ചെറിയ മുഹമ്മദ് ഫൈസൽ നന്മണ്ട, എളമന ഹരിദാസ്, മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി ഐപി ഉമ്മർ , സുബൈർ കൊടപ്പന, ഡോ പി എ കരീം , കെ പി വേലായുധൻ മാഷ്, ശഫീഖ് മാടായി...

Post

മദ്രസ വിദ്യാഭ്യാസ രംഗം സജീവമാക്കുക:അധ്യാപക സംഗമം.

താനാളൂർ: ദൈവ നിഷേധവും മത നിരാസ ചിന്താഗതികളും വർധിച്ചു വരുന്ന പുതിയ കാലഘട്ടത്തിൽ മത ബോധം വളർത്തിയെടുക്കുന്നതിനായി മദ്രസാ പഠന രംഗം സജീവമാക്കണമെന്ന് താനാളൂർ മണ്ഡലം കെ. എൻ. എം മദ്രസാ അധ്യാപക ഡിപ്ലോമ കോഴ്സ് (ഡി. എം.ടി.ഇ) സംഗമം അഭിപ്രായപ്പെട്ടു.മദ്രസാ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ഇട്ടിലാക്കൽ മിർഖാത്തുൽ ഹുദാ മദ്രസയിൽ നടന്ന അധ്യാപക സംഗമം താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഒ അസ്‌കർ മാസ്റ്റർ ഉത്ഘാടനം ചെയ്തു.പൊന്മുണ്ടം പഞ്ചായത്ത് മെമ്പർ...

Post

മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളമില്ല : ലേബർ കമ്മീഷൻ അന്വേഷികണം

മലപ്പുറം : രണ്ട് ദിനപത്രങ്ങളിലെ ജീവനക്കാർക്ക് യഥാസമയം ശമ്പളവും ശമ്പള കുടിശ്ശികയും നൽകുന്നില്ലെന്ന പരാതി സംസ്ഥാന ലേബർ കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജനുവരി 13 ന് തിരൂർ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കോഴിക്കോട് ഐഡിയൽ പബ്ലിക്കേഷൻസ് (മാധ്യമം) സി.ഇ.ഒ യും കോട്ടയം മംഗളം എം.ഡിയും റിപ്പോർട്ട് സമർപ്പിക്കണം. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ്...

Post

ചരിത്രത്തിൽ അക്ബർ അലി മമ്പാട് ആത്മകഥ പ്രകാശനം ചെയ്തു

തിരൂർ:- തിരൂരിന്‍റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിൻ്റെ ആത്മകഥയായ ചരിത്രത്തിൽ അക്ബറലി മമ്പാട് എന്ന ആത്മകഥ പ്രശസ്ത ഇംഗ്ലീഷ് കവിയത്രി രോഷ്നി കൈനിക്കര ഡോക്ടർ കെ നൗഷാദിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ഡോക്ടേഴ്സ് ഹാളിൽ സൗഹൃദവേദി, തിരൂർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളന വേദിയിലായിരുന്നു പുസ്തക പ്രകാശനം. അക്ബറലി മമ്പാടിനെ പോലെയുള്ളവർ കൊളുത്തിവെച്ച നന്മയുടെ ദീപശിഖ വരും തലമുറകൾക്ക് കൈമാറാൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അവർ അഭിപ്രായപ്പെട്ടു . സമൂഹങ്ങളിൽ ഇങ്ങനെയുള്ളവർ വളരെ കുറവായിരിക്കും...

Post

എൻ.എം.എം.എസ്മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു

തിരുന്നാവായ :കെ.എസ്.ടി.യു സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽഎൻ.എം.എം.എസ് സ്കോളർഷിപ്പ് മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു.ചേരുരാൽ ഹയർ സെക്കന്ററി സ്കുളിൽ നടന്ന പരീക്ഷാ പരിശീലനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാനം ചെയ്തു.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഇ.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് മുഖ്യാതിഥിയായിരുന്നു. ജലീൽ തൊട്ടി വളപ്പിൽ പരിശീലനത്തിന് നേതൃത്വം നൽകി. പി. അബ്ദുസ്സലാം, യൂനുസ് മയ്യേരി , എം. ഫസലു റഹ്മാൻ, റഹീം വലപ്പത്ത്, സഫ് വാൻ...

Post

വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് : അന്വേഷണം വേണം: യുഡിഎഫ്

പൊന്നാനി: നിയോജക മണ്ഡലത്തിൽ എസ്ഐആർ പ്രകാരം പുറത്തിറക്കിയ 2026 ലെ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകളെ പറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്ന് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഓരോ ബൂത്തിലും 1200 വോട്ടർമാരിൽ അധികം പാടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പൊന്നാനി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തു കളുടെയും അതിർത്തി നിർണയമാണ് ക്രമക്കേടിന് കാരണമായത്. 46 ബൂത്തുകളാണ് പൊന്നാനി നിയമസഭ മണ്ഡലത്തിൽ വർദ്ധിച്ചിട്ടുള്ളത്. വിവിധ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിക്കാതെ ഉദ്യോഗസ്ഥർ അതിർത്തി നിർണയിച്ചതിനെ തുടർന്നാണ്...

Post

അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

തിരൂർ :തിരൂര്‍ സബ് കോടതിയിലെ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒഴിവിലേക്ക് യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസ്സിനു താഴെ പ്രായമുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്. താല്പര്യമുള്ള അഭിഭാഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജനനതീയതി തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍...