Category: പ്രാദേശികം

Post

എം രായിൻകുട്ടി എന്ന കുഞ്ഞിപ്പ (75) നിര്യാതനായി

തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് എം രായിൻകുട്ടി എന്ന കുഞ്ഞിപ്പ (75)നിര്യാതനായി. പത്തുവർഷക്കാലം പഞ്ചായത്ത് മെമ്പർ ആയിരുന്നു. മകൻ എം ഷാജിർ (കായിക അധ്യാപകൻ കെ. എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ ) യാസിർ എം ജമീൽ എം ജെമീന എം മരുമക്കൾ ബാവ .കെ . ജെസിറ എം ഫാരിദ എ പി . ഹസീന

Post

കേരള സ്റ്റേറ്റ് റൂട്രോണിക്സിൻ്റെ പുരസ്കാരത്തിന് അർഹമായി തിരൂർ IHT കോളേജ്

തിരുവനന്തപുരം :ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഗുണഫലം എല്ലാ ജനങ്ങളിലേക്കും വിശിഷ്യാ സ്ത്രീകളിലേക്ക് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് 2024 – 25 വര്‍ഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചു.തിരുവനന്തപുരം കെ കെ എം ഇന്റർനാഷണൽ ഹാളിൽ നടന്ന പരിപാടി എം എൽ എ വി .കെ പ്രശാന്ത് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് ജില്ലയിലെ മികച്ച പഠനകേന്ദ്രത്തിനുള്ള പുരസ്‌കാരം എം എൽ എ വി കെ...

Post

അഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിലേക്ക്

തിരു :ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയായിരുന്നഅഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ ഐ എൻ എൽ നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഐ എൻ എല്ലിന്റെ സി പി എമ്മിനോടുള്ള അമിതമായ വിധേയത്വവും സിപിഎം അനുവർത്തിക്കുന്ന സംഘപരിവാർ അനുകൂലനിലപാടിലും പ്രതിക്ഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും ഐ എൻ എൽ വിടുന്നത്. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ മുൻ പ്രസിഡന്റും എൽ ഡി എഫ് വക്താവുമായിരുന്ന എം ബഷറുള്ള, മുൻ ജില്ലാ ജനറൽ സെക്രട്ടറിയും...

Post

ആയുർവേദം മനുഷ്യനെ ബന്ധവ്യവസ്ഥയായി കാണുന്നു: ഡോ. c.r. പ്രസാദ്

കോട്ടക്കൽ: പരിസ്ഥിതിയുമായും സമൂഹവുമായുള്ള ബന്ധത്തിലൂടെ ഉടലെടുക്കുന്ന ഒരു വ്യവസ്ഥയായി മനുഷ്യനെ കാണുമ്പോഴാണ് വൈദ്യശാസ്ത്രം സമഗ്രമാകുന്നത് എന്ന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് പ്രസ്താവിച്ചു. ആയുർവേദം അത്തരത്തിൽ മനുഷ്യന്റെ ആരോഗ്യത്തെയും രോഗത്തെയും വിഭാവനം ചെയ്യുന്നു. വൈദ്യരത്നം പി. എസ്. വാരിയർ ആയുർവേദ കോളെജ് കോട്ടയ്ക്കൽ 109 ആം സ്ഥാപനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. 1917 ൽ വൈദ്യരത്നം പി. എസ്. വാരിയർ കോഴിക്കോട് ആരംഭിച്ച ആര്യവൈദ്യ പാഠശാലയാണ് പലതരം വഴിത്തിരിവുകൾ പിന്നിട്ട്...

Post

വി പി ഗീതക്ക് യാത്രയയപ്പ് നൽകി

തിരൂർ : തിരൂർ സിറ്റി ഹോസ്പിറ്റലിൽ നിന്നും വിരമിച്ച ജീവനക്കാരിവി പി ഗീതക്ക് യാത്രയയപ്പ് നൽകി.ചടങ്ങിൽ മാനേജിംഗ് ഡയരക്ടർകൂടാത്ത് മുഹമ്മദ്ക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.തിരൂർ നഗരസഭ ചെയർപേഴ്സൺകീഴേടത്തിൽ ഇബ്രാഹിം ഹാജിഉപഹാര സമർപ്പണം നടത്തി.മാനേജിംഗ് പാർട്ണർചാട്ടുമുക്കിൽ ഉമ്മർഡോ. പി മുഹമ്മദ് ജാസിം, ഡോ.യുസഫ് നാസർ, ഡോ ഫായിസ് മുഹമ്മദ്,കെ പി ഒ റഹ്മത്തുള്ള, മുജീബ് താനാളൂർപി. ജയലക്ഷ്മി, ടി.പി. സുബ്രമണ്യൻപി. സ്മിത എന്നിവർ സംസാരിച്ചു.

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആദരിച്ചു

തിരൂർ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല അസോസിയേഷൻതിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസറും ചീഫ് കമ്മീഷണറുമായ എസ്. സുനിതക്ക് ആദരവും യാത്രയയപ്പും നൽകി. ജില്ല അഡൾട്ട് റിസോഴ്സ് കമീഷണർ ഗൈഡ് ഡി .വത്സല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംങ്ങ് കമ്മീഷണർ ടി. പി നൂറുൽ അമീൻ , ജില്ല കമ്മീഷണർമാരായ എം ബാലകൃഷ്ണൻ , കെ. ബി രാജേഷ് , കെ പി വഹീദ , വൈസ്...

Post

കൂട്ടായി പാലം അടക്കൽ വൻ പ്രതിഷേധം

കൂട്ടായി. കൂട്ടായി ലോക് ബ്രിഡ്ജ് നിർമ്മാണത്തിന്റെ പേരിൽ റെഗുലേറ്റർകം ബ്രിഡ്ജിലൂടെ ഗതാഗതംപൂർണ്ണമായുംനിരോധിക്കുന്നതിൽപ്രതിഷേധം ശക്തമായി. സർവകക്ഷി യോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വാക്ക് പാലിക്കാതെ പകരം സംവിധാനം ഒരുക്കാതെ കൽനടക്കാർക്ക് പോലും പ്രയാസം ഉണ്ടാക്കുന്ന തരത്തിൽ പരിപൂർണ്ണമായും റോഡ് കട്ട് ചെയ്യുന്ന നടപടിയാണ് പ്രധിഷേധത്തിന് ഇടയാക്കിയത്. രാവിലെ ആറു മണിക്ക് പാലം പരിസരത്ത് നടന്ന യു ഡി എഫ് പ്രധിഷേധ സമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. മംഗലം പഞ്ചായത്ത്‌യു ഡി എഫ് ചെയർമാൻ...

Post

വാർഷികവും കുടുംബ സംഗമവും

തിരൂർ: കേരള സ്റ്റേറ്റ് സ്വതന്ത്ര പാചക & കാറ്ററിംഗ് വർക്കേഴ്സ് യൂണിയൻ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ8 മത് വാർഷികാഘോഷവുംകുടുംബ സംഗമവും നടത്തി.താനാളൂർ നെല്ലിക്കൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽതിരൂർ, താനൂർ, തവനൂർ എന്നി നിയോജക മണ്ഡലം പരിധിയിലെപ്രവർത്തകരുംകുടുംബാംഗങ്ങളും പങ്കെടുത്തു.ചടങ്ങ് എൻ.ശംസുദ്ധിൻ എം എൽ എഉദ്ഘാടനം ചെയ്തു.എം. അബ്ദുറഹിമാൻഎന്ന ബാവ അധ്യക്ഷത വഹിച്ചു.താനൂർ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് നൗഷാദ് പറപ്പുതടംമുഖ്യ പ്രഭാഷണം നടത്തി.താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി ഒ അഷ്ക്കർ,താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗംതോട്ടുങ്ങൽ ഉസ്മാൻ ഹാജി,കെ പി...

Post

മുതിർന്ന മാധ്യമപ്രവർത്തകൻ ഒ കരുണൻ വീക്ഷണം (81)അന്തരിച്ചു

കണ്ണൂർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റുംമുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്നു കണ്ണൂർ : കണ്ണൂരിലെ ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിൽ ഒ.കരുണൻ ( 81 ) അന്തരിച്ചു. ദീർഘകാലം ‘വീക്ഷണം’ കണ്ണൂർ ബ്യൂറോ ചീഫും പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയുമായിരുന്നു. ഭാര്യ : പരേതയായ പാഞ്ചാലി ( റിട്ട. പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് ഹൈസ്കൂൾ ). മകൾ : അനില ( അസി.പ്രൊഫസർ, പയ്യന്നൂർ കോളേജ് ). മരുമകൻ : പി.വി.സുനിൽ...

Post

ആരോഗ്യ രംഗത്ത് സമഗ്ര പദ്ധതികൾ നടപ്പിലാക്കും: ഇബ്രാഹിം ഹാജി

തിരൂർ: ആരോഗ്യ രംഗത്ത് സമഗ്ര പദ്ധതികൾ നടപ്പിലാക്കുമെന്ന്തിരൂർ നഗരസഭ ചെയർപേഴ്സൺകീഴേടത്തിൽ ഇബ്രാഹിം ഹാജി പറഞ്ഞു.തിരൂർ സിറ്റി ഹോസ്പിറ്റൽനൽകിയ സ്വീകരണത്തിന്മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ പരിധിയിൽപ്രതിരോധ കുത്തിവെപ്പുകളിൽപൂർണത കൈവരിക്കുന്നതിനുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന്അദ്ദേഹം പറഞ്ഞു.മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. മാനേജിംഗ് പാർട്ണർചാട്ടുമുക്കിൽ ഉമ്മർഉപഹാര സമർപ്പണം നടത്തി.കെ എൻ മുത്തുക്കോയ തങ്ങൾ, പി എസ് എം കുഞ്ഞിതു ഹാജിപി പി അബ്ദുറഹിമാൻകെ പി ഒ റഹ്‌മത്തുള്ളമുജീബ് താനാളൂർഡോ. പി മുഹമ്മദ് ജാസിം.ഡോ. യുസഫ്...