Category: പ്രാദേശികം

Post

UDF ബാനറിൽ ജയിച്ച കോൺഗ്രസ് ജനപ്രതിനിധികളുടെ എണ്ണം666 ആണ്

.https://www.facebook.com/share/p/14SFNV9Jcdv/ മലപ്പുറത്ത് തദ്ദേശ തിരെഞ്ഞെടുപ്പിൽ യൂ ഡി എഫ് ബാനറിൽ ജയിച്ച കോൺഗ്രസ് ജനപ്രതിനിധികളുടെ എണ്ണം 666 ആണ്… അതിൽ അമുസ്ലിം സഹോദരങ്ങളുടെ എണ്ണം 319 ആണ്.. 1456 ജനപ്രതിനിധികളെ വിജയിപ്പിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സ്മിജി ഉൾപ്പെടെ 153 ജനപ്രതിനിധികൾ അമുസ്ലിം സഹോദരങ്ങളാണ്.. അതായത് 472 ൽ അധികം അമുസ്ലിം സഹോദരങ്ങൾ യൂ ഡി എഫ് ബാനറിൽ മലപ്പുറത്ത് മത്സരിച്ചു വിജയിച്ചവരാണ്.. എന്റെ നാടായ പോത്തുകല്ല് പഞ്ചായത്തിലെ...

Post

മുസ്ലീംലീഗ് നേതാവ് പി പി ഇബ്രാഹീം മാസ്റ്റർ നിര്യാതനായി

താനാളൂർ : വള്ളിക്കാഞ്ഞിരം നിറമരുതൂർ സ്വദേശിയും മുസ്ലിം ലീഗ് നേതാവുമായ പി. പി. ഇബ്രാഹിം മാസ്റ്റർ (83) നിര്യാതനായി.ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 10 മണിക്ക് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബറ് സ്ഥാനിൽ. ഇന്നലെ (ചൊവ്വ) വൈകുന്നേരം അഞ്ച് മണിക്ക് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ് മരണം. ഭാര്യ പരേതയായ ഫാത്തിമ കെ. അവിഭക്ത താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രടറി, തിരൂർ താലൂക്ക് പ്രസിഡണ്ട്, ജില്ലാ ജോയിൻ സെക്രട്ടി, യൂത്ത് ലീഗ് തിരൂർ...

Post

ഉത്സവത്തിന് കൊടിയേറ്റി:പൂതേരി വളപ്പിൽ ഭഗവതി ദേവസ്ഥാനം ഉത്സവം 28 ന്

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരിപൂതേരി വളപ്പിൽ ഭഗവതി ദേവ സ്ഥാനം ഉത്സവത്തിന് കൊടിയേറി: ഉത്സവം 28 ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് 28 ന് ബുധൻ പുലർച്ചെ 6- ന്: ഗണപതിഹോമം,8 ന്: ഉഷ പൂജ,10-ന്: കാവുണർത്തൽ, ഉച്ചയ്ക്ക്12 ന്: ഉച്ച പൂജ,1ന്:അന്നദാനം,4 ന് കലശം എഴുന്നള്ളിപ്പ്,രാത്രി 10 ന്: അത്താഴ പൂജ എന്നിവ നടക്കും.ഉത്സവത്തിന് കെ പി ബാബുരാജ് കൊടിയേറ്റം നടത്തി.ബിന്ദു വെളിച്ചപ്പാട് നേതൃത്വം നൽകും.

Post

കുടിവെള്ള പൈപ്പ് ലൈൻ തകരാറിന് ശാശ്വതമായ പരിഹാരം കാണണം –

തിരൂർ:- നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിധിയിൽ വരുന്ന തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര പഴയ പോസ്റ്റാഫീസ് റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിട്ട് രണ്ടാഴ്ചയായി. വാട്ടർ പൈപ്പ് ലൈൻ പൂർണ്ണമായും നന്നാക്കിയിട്ടില്ല. രോഗികളും വിദ്യാർത്ഥികളും അടങ്ങുന്നപൊതുജനങ്ങൾ സ്ഥിരമായി പ്രയോജനപ്പെടുത്തുന്ന ഈ റോഡ് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് സാഹചര്യത്തിലാണ് നിവേദനം നൽകിയത്. ശാശ്വത പരിഹാരത്തിനായി തിരൂർ നഗരസഭ അധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി, മുൻസിപ്പൽ സെക്രട്ടറി...

Post

മാമാങ്ക ചരിത്രം ഇനി പുതു തലമുറയിലേക്ക്

തിരുന്നാവായ: കേരള പ്രാചീന ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ ചരിത്രം പതിനായിരം പുതു തലമുറക്ക് എന്ന പ്രചരണ പരിപാടിക്ക്തുടക്കം മായി.അല്ലൂർ എ ,ഇ.എസ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പേരാർ ശബ്ദം നൽകി കൊണ്ട് തിരൂർ താലൂക്ക് ലൈബ്രാറി കൗൺസിൽ പ്രസിഡന്റ് ബാബു മലേലൽ നിർവഹിച്ചു ,സ്വാഗത സംഘം വൈസ് ചെയർമാർ കെ വി മൊയ്തീൻ കുട്ടി മാസ്റ്റർ അദ്യക്ഷതവഹിച്ചു. മാമാങ്ക സ്മാരക കെയർട്ടേക്കർ ഉമ്മർ ചിറക്കൽ ചരിത്ര വിവരണം നടത്തി. നീനു പി,...

Post

വഖഫ് ബോര്‍ഡ് പുനസംഘനടയില്‍ മുതവല്ലിമാരെ പരിഗണിക്കണം

മലപ്പുറം: വഖഫ് ബോര്‍ഡ് പുന സംഘടനയില്‍ പുരാതന മുസ്ലീം കുടുംബങ്ങളില്‍ അംഗങ്ങളായ യഥാര്‍ത്ഥ മുതവല്ലിമാരെ പരിഗണിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാന്‍ അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കുക, ഇനിയും നികുതി അടക്കാത്ത പുരാതന വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന വിഷയത്തില്‍ അധികാരികള്‍ ഉദാര സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ട് വെച്ചു. സംസ്ഥാന പ്രസിഡന്റ് എഞ്ചിനിയര്‍ അഹമ്മദ് മൂപ്പന്‍ യോഗം...

Post

ശഹീദ് വാരിയന്‍ കുന്നന്‍: ധീര രക്തസാക്ഷിത്വത്തിന് ഇന്ന് നൂറ്റിനാല് വർഷം

-കെ.പി.ഒ. റഹ്മത്തുല്ല മലബാര്‍ മഹാ വിപ്ലവത്തിന്റെ നെടുനായകന്‍ ശഹീദ് സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് നൂറ്റിനാല് വയസ്സ്. 1922 ജനുവരി 20 ന് രാവിലെ 10:30 നാണ് ബ്രിട്ടീഷ് പട്ടാള കോടതിയുടെ വിധിയനുസരിച്ച് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചെരുവില്‍ വെച്ച് അദ്ദേഹത്തെ വെടി വെച്ച് കൊന്നത്. മൃതദേഹവും അതോടൊപ്പം സ്വതന്ത്ര മാപ്പിള സര്‍ക്കാരിന്റെ അനേകം രേഖകളടങ്ങുന്ന മരം കൊണ്ട് നിര്‍മ്മിച്ച പെട്ടിയും പെട്രോള്‍ ഒഴിച്ച് തീ വെച്ച് നശിപ്പിച്ചു. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ്...

Post

15 ത് ‘മണ്ടായപ്പുറത്ത് മൂപ്പൻ’ ജനറൽ ബോഡി യോഗവും കുടുംബസംഗമവും

തിരൂർ :പതിനഞ്ചാമത് ‘മണ്ടായപ്പുറത്ത് മൂപ്പൻ’ ജനറൽ ബോഡി യോഗവും കുടുംബസംഗമവും തിരൂർ ബിയാൻകോ കാസ്സിൽ കൺവെൻഷൻ സെന്ററിൽ വിവിധ പരിപാടികളോടെ സമാപിച്ചു. പ്രാർത്ഥനയോടെ രാവിലെ 10.30 ന് പരിപാടികൾക്ക് തുടക്കമായി. മരണപ്പെട്ടവർക്കും അസുഖബാധിതർക്കും വേണ്ടിയുള്ള മൗനപ്രാർത്ഥനക്ക് ശേഷം എഞ്ചിനീയർ. അഹമ്മദ് മൂപ്പൻ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. അബ്ദുൽ റഫീഖ് മൂപ്പൻ അധ്യക്ഷം വഹിച്ച യോഗം അസോസിയേഷൻ സ്ഥാപക സെക്രട്ടറി ജനാബ്. റഹീം മൂപ്പൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ ലോഗോ മുനിസിപ്പൽ ചെയർപേഴ്സൺ കെ....

Post

നാടിൻറെ അഭിമാനമായി മാറിയ സുരേട്ടനെ മാതൃക ചാരിറ്റബിൾ സൊസൈറ്റി അഭിനന്ദിച്ചു

ചമ്രവട്ടം :സ്വന്തം ജീവൻ പണയപ്പെടുത്തി വിദ്യാർത്ഥിയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടുത്തി ഒരു നാടിൻറെ അഭിമാനമായി മാറിയ സുരേട്ടനെ മാതൃക ചാരിറ്റബിൾ സൊസൈറ്റി അഭിനന്ദിച്ചു. നമ്മുടെ പ്രിയപ്പെട്ട സുരേട്ടൻ ചമ്രവട്ടത്തിന്റെ ഹീറോയും അഭിമാനവും ആണ്. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ തെരുവുനായ കടിക്കാൻ വന്നപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ മുന്നിലേക്ക് ചാടി നായയുടെ ആക്രമണത്തിൽ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച സുരേഷേട്ടൻ ഇന്ന് ചമ്രവട്ടത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്. മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർ അദ്ദേഹത്തെ വീട്ടിൽ എത്തി അഭിനന്ദനം...

Post

പഴമയുടെ പ്രൗഡിയിൽ മാമാങ്ക കൂറ നാട്ടി

തിരുന്നാവായ :പഴമയുടെ പ്രൗഡി ഉണർത്തികൊണ്ട്മൂപ്പത്തിരണ്ടാം മാമാങ്ക ഉത്സവത്തി ന്‌ തുടക്കമായി. കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണയുണർത്തി വഞ്ഞേരി മനയിലെ പത്മിനി ഘോഷാണ് കൂറ നാട്ടൽ നടത്തിയത്.ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ അധ്യക്ഷതവഹിച്ചു.. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായി മാമാങ്കോമഹോത്സം സംഘടിപ്പിച്ച്‌ വരുന്നു. ചരിത്ര രേഖകൾ പ്രകാരം മാമാങ്ക ഉത്സവത്തിന് തിരുന്നാ വായയിലെ പതിനഞ്ച് സ്ഥലങ്ങളിൽ കൂറ നാട്ടിയിട്ടുണ്ട്. രാജമന്ദിർപരിസരത്ത് നിന്നും ആരംഭിച്ച കൂറ എഴുന്നളളത്തിന്...