മംഗലം:വീട്ടിൽ വളപ്പിൽ അറമുഖൻ്റെ ഭാര്യ രമണി ( 72 )മരണപ്പെട്ടു.സംസ്കാരം നാളെ(O3 / 02 / 2025)രാവിലെ 9 ന് വീട്ടുവളപ്പിൽ.മക്കൾ :-സുനിൽ ( ഫാർമസിസ്റ്റ് മംഗലം ),രാധാകൃഷ്ണൻ( കൊളക്കാട് ),റജീന ( കുറ്റിപ്പുറം )
FlashNews:
രമണി ( 72 )നിര്യാതയായി
ഹിന്ദി ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം
സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിൻവലിക്കണം പി ഡി പി
കോട്ടിലത്തറ-ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കും
ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്:പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുന്നു
നസീമ (51) നിര്യാതയായി
ജെ.സി.ഐ തിരൂരിൻ്റെ 2025 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
നാസർ പൊന്നാനിയെ കേളി ആദരിച്ചു
ചേരുരാൽ സ്കൂളിൽ ബഡ്ഡിംഗ് റെറ്റേഴ്സ് ശില്പശാല
മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷമാക്കി ഉയർത്തും
ദേശീയ യുനാനി ദിനാഘോഷം സംസ്ഥാന തല പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു
രാജ്യം ഭരിക്കുന്നത് ,പാർലമെൻ്റിനെ മാനിക്കാത്തവർ
അലിക്കുഞ്ഞ് എന്ന അലികുട്ടി (66)നിര്യാതനായി
ദേവർകോവിൽ പങ്കെടുത്ത സമ്മേളനം INL,NYL നേതാക്കൾ ബഹിഷ്കരിച്ചു
എസ്.ഡി.പി .ഐ പരപ്പനങ്ങാടി നഗരസഭയിലേക്ക് മാർച്ച് നടത്തി
മുഹ്യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള റോഡിന്റെ ഉദ്ഘാടനം 3 ന്
പനമ്പാലം പാലം തിങ്കളാഴ്ച തുറക്കും
99താം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും
Category: പ്രാദേശികം
ഹിന്ദി ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം
തിരൂർ: സംസ്ഥാനത്ത് പൊതുവെയും മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി ഹിന്ദി അധ്യാപകരാകാനുള്ള യോഗ്യത നേടിയവരുടെ എണ്ണം കുറവായതിനാൽ കോളേജുകളിൽ ഹിന്ദി ബിരുദകോഴ്സുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ പല എയ്ഡഡ്, ഗവൺമെൻ്റ് വിദ്യാലയങ്ങളിൽ യോഗ്യരായ ഹിന്ദി അധ്യാപകരെ ലഭിക്കാതെ വരുന്നു. മുമ്പ് ബിഎ.ഹിന്ദിക്ക് പകരമായി ഹിന്ദി പ്രചാര സഭയുടെ കോഴ്സുകൾ പല സ്വകാര്യ സ്ഥാപനങ്ങളും നടത്തിയിരുന്നു. എന്നാൽ അധ്യാപക യോഗ്യതയിൽ വന്ന പുതിയ...
സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിൻവലിക്കണം പി ഡി പി
നരിപ്പറമ്പ്: ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് പി ഡി പി സംസ്ഥന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ന്യൂന പക്ഷ വിദ്യാർത്ഥികളുടെ സ്കോളർ ഷിപ്പ് വെട്ടി കുറച്ച നടപടി പ്രതിഷേധാർഹമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ മറ്റുമാർഗ്ഗങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പി ഡി പി തവനൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സൈതാലി കുട്ടി അദ്ധ്യക്ഷത വഹിച്ചുജില്ലാ ജോയിൻ്റ്...
കോട്ടിലത്തറ-ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കും
താനൂർകോട്ടിലത്തറ – ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. മീശപ്പടി – കോട്ടിലത്തറ റോഡ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി സ്ഥലം സന്ദർശിക്കുന്നതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാലം നിർമിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. പാലം വരുന്നതോടുകൂടി മീശപ്പടിയിൽ നിന്നും തിരൂരിലേക്ക് രണ്ടര കിലോമീറ്റർ ദൂരം കുറയും. നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടുകൂടിയാണ് മീശപ്പടി – കോട്ടിലത്തറ റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഒട്ടേറെ പേർ സൗജന്യമായാണ് ഭൂമി വിട്ടു നൽകിയത്. കൂട്ടിലത്തറ പാലം നിർമ്മാണത്തിനായി സ്ഥലം...
ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു
കോട്ടക്കൽ: ഇസ്മാഈൽ ബാഖവി ഉസ്താദിൻ്റെ മുഹ് യുസ്സുന്ന: ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു. ജ്ഞാന പ്രവാഹത്തിൻ്റെ നാല് ദശകങ്ങൾ എന്ന തലവാചകത്തിൽ കോട്ടക്കൽ കുറ്റിപ്പുറത്ത് വെച്ച് നടന്ന സമ്മേളനത്തിൽ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി കടലുണ്ടി സമാപന പ്രാർത്ഥന നടത്തി.സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഒ കെ റശീദ് മുസ്‌ലിയാർ ,ശറഫുദ്ദീൻ സഖാഫി കുറ്റിപ്പുറം, പല്ലാർ ഹസൻ ബാഖവി തുടങ്ങിയ...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്:പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുന്നു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സമാനമായ തെറ്റായ വിവരങ്ങള്‍ ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. 2023-24 സാമ്പത്തികവര്‍ഷം ബജറ്റില്‍ 21.96 കോടി രൂപയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അനുവദിച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം (2024-25) 24.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗംപുരോഗമിക്കുകയാണ്. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും...
നസീമ (51) നിര്യാതയായി
പറവന്നൂർ :പറവന്നൂർ സ്റ്റേഡിയത്തിനു സമീപം പരിയാരത്ത് സൈതാലി മാസ്റ്റരുടെ ഭാര്യയും ഉബൈദുല്ല താനാളൂരിന്റെ മകളുമായ നസീമ (51) നിര്യാതയായി. വനിതാ ലീഗ് കൽപകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും എം. ജി . എം പുത്തനത്താണി മണ്ഡലം പ്രവർത്തക സമിതി അംഗവും പാറക്കൽ എനർജി പാലിയേറ്റിവ് സെന്റർ വളണ്ടിയറുമായിരുന്നു . മാതാവ് സൈനബ താനാളൂർ. മക്കൾ : നൗഫൽ ( അധ്യാപകൻ, ജെ എം കോളേജ് തിരൂർ ),നാഷിദ് (അധ്യാപകൻ – ഐ യു എച് എസ് എസ്...
ജെ.സി.ഐ തിരൂരിൻ്റെ 2025 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
തിരൂർ:ജെ.സി.ഐ തിരൂരിൻ്റെ 2025 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.41-ാമത് പ്രസിഡൻ്റായി തിരൂർ പയ്യനങ്ങാടി സ്വദേശി ഡോ.ജൗഹർ കാരാട്ടിനെ തിരഞ്ഞെടുത്തു.പുതിയ വർഷത്തിലെ പദ്ധതികളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.സെക്രട്ടറിയായി ഹാരിസ് കൈനിക്കരയും ട്രഷറായി അൻവർ കൂട്ടായിയും വനിതാവിംഗ് പ്രസിഡൻ്റായി നജീബ ജലീലും ജെ.ജെ ചെയർമാനായി അബ്ദുൽവദൂദും ചുമതലയേറ്റു. യുവപ്രതിഭാ പുരസ്കാരം ഡോ.കെ.വി.ഫാസിലിന് സമർപ്പിച്ചു.ഷെഫീഖ് ഹോംമാർട്ടിനാണ് ബിസിനസ് അവാർഡ്.ജെ.സി.ഐയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സാംസ്കാരിക കൂട്ടായ്മ തിരൂർ മൽഹാറിൻ്റെ പ്രഥമസംഗീത വിരുന്നും ചടങ്ങിൽ അരങ്ങേറി.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത...
നാസർ പൊന്നാനിയെ കേളി ആദരിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയൻ്റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ, കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. കഴിഞ്ഞ 20 വർഷത്തോളമായി അൽഖർജ് മേഖലയിലും റിയാദിൻ്റെ വിവിധ പരിസരങ്ങളിലും ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങായി നിസ്വാർത്ഥ സേവനം നടത്തുന്ന നാസറിന്, കേളി കുടുംബവേദിയും അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി നടത്തിയ വിൻ്റർ ഫെസ്റ്റ് വേദിയിലാണ് ആദരവ് നൽകിയത്. മലപ്പുറം പൊന്നാനി സ്വദേശിയായ നാസർ 1993-...
ചേരുരാൽ സ്കൂളിൽ ബഡ്ഡിംഗ് റെറ്റേഴ്സ് ശില്പശാല
തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ്റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ പി.സി അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹം വായനയിലൂടെ വളർത്തിയെടുക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.ഖദീജാബി മയ്യേരി ആധ്യക്ഷത വഹിച്ചു. ജലീൽ വൈരങ്കോട് നിർമ്മിത ബുദ്ധികാലത്തെ വായനയുടെ വസന്തം എന്ന വിഷയത്തിൽ പരിശീലനം നൽകി. വി.പി. ജമീല, റഫീഖ് വെട്ടിച്ചിറ, അനൂപ് ചേലക്കര എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ശില്പശാലയിൽ ജാലകം എന്ന പേരിൽ മാഗസിൻ പുറത്തിറക്കി.മികച്ച രചനകൾക്ക് സമ്മാനദാനവും...