തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങൾ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തിൽ പെട്ടവരുടെ കടങ്ങൾ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസത്തിന് ഉടൻ സ്ഥലം ഏറ്റെടുക്കണം. സർക്കാർ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തിൽ തുടക്കത്തിൽ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവിൽ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം കോൺക്രീറ്റ്...
FlashNews:
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
സ്വർണ’ശോഭ’ മങ്ങിയോ?
പോര് മുറുകുന്നു: ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദമായ അഭിമുഖത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.തന്നെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള പരാമർശങ്ങളില്‍ ശക്തമായ വിയോജിപ്പുണ്ടെന്നും സർക്കാരിനൊന്നും മറയ്ക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതായി അനുമാനിക്കാൻ താൻ നിർബന്ധിതനായിരിക്കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വർണ്ണക്കടത്തിൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.താൻ പറഞ്ഞത് കള്ളക്കടത്ത് രാജ്യവിരുദ്ധമാണെന്നാണ്. സ്വർണ്ണകടത്ത് തടയേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള കസ്റ്റംസാണ്. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നും...
മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം: മത ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് എം.വി. ഗോവിന്ദന്‍
കണ്ണൂര്‍: രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഭരണഘടനാ വിരുദ്ധമാണ് നിർദേശം. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം. വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ മദ്‌റസകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണ്.കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും...
മയപ്പെട്ട് ഗവർണർ; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം
തിരുവനന്തപുരം: ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശം തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്തുവെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുത് എന്നാണ് പറഞ്ഞതെന്നും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുെട അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.മുഖ്യമന്ത്രിക്ക്...
ഹേമ കമ്മിറ്റി റിപ്പോർട്ട്: സഭയിൽ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകളെ ബാധിച്ച വിഷയം ചർച്ച ചെയ്തില്ലാ എന്ന് പറഞ്ഞാൽ, അത് സഭക്ക് നാണക്കേടാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനാണ് സ്പീക്കര്‍ അനുമതി നല്‍കാഞ്ഞത് . ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഹേമ...
മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്: പി.വി. അന്‍വര്‍
കൊച്ചി: മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പി.വി. അന്‍വര്‍ എംഎൽഎ. എറണാകുളം പത്തടിപാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പി.വി. അന്‍വര്‍ . ഇടതുസര്‍ക്കാര്‍ നടത്തുന്നത് ഫാസിസമാണെന്നും അദ്ദേഹം. റസ്റ്റ് ഹൗസില്‍ യോഗം ചേരാനായി മുറി അനുവദിച്ചില്ലെന്നും ഇതിന് പിന്നില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണെന്നും അന്‍വര്‍ ആരോപിച്ചു. റും നല്‍കാത്തതിനെ തുടര്‍ന്ന് റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം നടത്തുമെന്നും അന്‍വര്‍ പറഞ്ഞു. 50 ഓളം പേര്‍ക്ക് ഇരിക്കാവുന്ന...
യുഡിവൈഎഫ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ (യുഡിവൈഎഫ്) നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ നേരെ നിരവധിതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകർ സ്ഥലത്ത് നിലയുറപ്പിച്ചു. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടന്നതോടെ ഇവരെ അറസ്റ്റുചെയ്തു നീക്കി.ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് റോഡിൽ...
സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും: കെ.ടി. ജലീൽ
മലപ്പുറം: സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകുമെന്നു കെ.ടി ജലീൽ. പി.വി. അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കും. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനോട് ശക്തമായി വിയോജിക്കുമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുകയും പൊതുപ്രവര്‍ത്തനം തുടരുകയും ചെയ്യും. സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും.ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടും....
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഐപിസി 153 എ പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് സംഘടനകൾ പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെയും ദ ഹിന്ദു ദിനപത്രത്തിനെതിരെയും പി ആർ ഏജൻസിക്കെതിരെയും പരാതി നൽകിയിട്ടുണ്ട് .പി.ആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണം...
ഇന്ദിരയെ വിറപ്പിച്ച സഖാവ്
1977 സെപ്തംബർ അഞ്ച്. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അഞ്ഞൂറിലേറെ വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് ചെയ്‌തു.സമരത്തിന് നേതൃത്വം നൽകുന്നത് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ഇരുപത്തിയഞ്ചുകാരനായ സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരയ്‌ക്ക് ചാൻസലർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന മുദ്രാവാക്യവുമായി മാർച്ച് ഇന്ദിരയുടെ വസതിക്കുമുന്നിലെത്തി. ഇന്ദിരയെ കാണണമെന്നും വിദ്യാർഥികൾ അവർക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം വായിച്ചുകേൾപ്പിക്കണമെന്നും യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ സംഘം അകത്തുപോയി ഇന്ദിരാഗാന്ധിയെ സാഹചര്യങ്ങൾ അറിയിച്ചു. നാലോ അഞ്ചോ കുട്ടികൾക്ക് അകത്തേക്ക് വരാമെന്ന് ഇന്ദിര...