Home » Politics » Page 27

Category: Politics

Post

കിഫ്ബി റോഡിന് ടോള്‍:ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം പുനപ്പരിശോധിക്കണം

എം എം താഹിര്‍ തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ചുമത്തി ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം ഇടതു സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. ജനങ്ങളുടെ നികുതിപ്പണവും ഇന്ധന സെസും ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് കിഫ്ബി റോഡ് നിര്‍മിക്കുന്നത്. ഒരു വശത്ത് ധൂര്‍ത്തും ആഡംബര മേളകളും നടത്തി ഖജനാവ് കാലിയാക്കിയ ശേഷം അമിത നികുതി ചുമത്തി ജന ജീവിതം ദുസ്സഹമാക്കുകയാണ്. മറുവശത്ത് ബജറ്റിനു പുറത്ത് കിഫ്ബിയും കടമെടുപ്പും നടത്തി ജനങ്ങളെ ആജീവനാന്ത കടക്കാരാക്കുകയും അതിലൂടെ നിര്‍മാണം...

Post

ഭരണഘടനാ വിരുദ്ധ വഖഫ് ബില്‍:രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചന-

റോയ് അറയ്ക്കല്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു തിരുവനന്തപുരം: വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് എസ്ഡിപിഐ നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏജീസ് ഓഫീസിനു മുമ്പില്‍ ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. വര്‍ഗീയ...

Post

ഇന്ത്യയിൽ മതേതരത്വത്തിന്റെ നിലനില്പിനായി എല്ലാവരും രംഗത്തുവരണമെന്ന്

അശീഷ് ഖേതൻ കോഴിക്കോട്: ഇന്ത്യയിൽ മതേതരത്വത്തിന്റെ നിലനില്പിനായി എഴുത്തുകാരും.സാമൂഹിക പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്തുവരണമെന്ന് മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ആശിഷ് ഖേതന്‍. ശബാബ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വം കനത്ത വെല്ലുവിളി നേരിടുമ്പോള്‍ എഴുത്തിലൂടെയും ചിന്തയിലൂടെയും പ്രതിരോധം തീര്‍ക്കേണ്ടത് അനിവാര്യമാണ് . ഭരണകൂടം മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കേണ്ടത് രാഷ്ട്രീയക്കാരുടെ മാത്രമല്ല, ബുദ്ധിജീവികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സാമൂഹിക നവോത്ഥാനത്തിലും സ്ത്രീ ശാക്തീകരണത്തിലും മത സൗഹാര്‍ദരംഗത്തും ശബാബ്...

Post

ഇനിയെങ്കിലും പി.സി ചാക്കോ വിശ്രമജീവിതം നയിക്കണം

സർക്കാരിന്റെ കാലാവധിക്കൊപ്പം എൻസിപി-എസിന്റെയും കാലാവധി തീരും: എൻ എ മുഹമ്മദ്‌ കുട്ടി മലപ്പുറംഎൻസിപി-എസ് സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കേണ്ടി വന്നതും കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെയുമായ പി.സി ചാക്കോ ഇനിയെങ്കിലും വിശ്രമ ജീവിതം നയിക്കണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ്‌ എൻ എ മുഹമ്മദ്‌ കുട്ടി. എല്ലാകാലത്തും അധികാരത്തിൽ തുടരണമെന്ന് ഒരാൾ വാശി പിടിച്ചാൽ എങ്ങനെയാണ് അത് സാധ്യമാകുക. യാതൊരു ആശയ ദൃഢതയും ഇല്ലാതെ അധികാരത്തിന് പിന്നാലെ മാത്രം അലയുന്നവർക്ക് ചാക്കോയ്ക്ക് ഉണ്ടായ അനുഭവം ഒരു ഓർമ്മപ്പെടുത്തലാണ്. രണ്ടുവർഷം മുൻപ്...

Post

സിപിഐഎം ജില്ല സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ഇരുപതിനായിരം പേരുടെചുവപ്പു സേന മാർച്ച്കാൽലക്ഷം പേരുടെ ബഹുജന പ്രകടനം തൃശ്ശൂർ : കുന്നംകുളം നഗരസഭാ ഹാളിൽ( സ. കോടിയേരി ബാലകൃഷ്ണൻ നഗർ ) ഞായറാഴ്ച ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം ആവേശകരമായിരണ്ടാം ദിനത്തിൽ.ചൊവ്വാഴ്ച മഹാ റാലിയോടെയാണ് ജില്ലാ സമ്മേളനം സമാപിക്കുക. സമ്മേളനം വൈകിട്ട് അഞ്ചിന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഐതിഹാസികമായ സമരങ്ങളിലൂടെയും ധീര രക്തസാക്ഷികളുടെയും സ്മരണകൾ ജ്വലിക്കുന്ന കുന്നംകുളത്ത് ഇതാദ്യമായി സിപിഐ എം ജില്ലാ സമ്മേളനം നടക്കുന്നുവെന്നതിനാൽ തൃശ്ശൂർ...

Post

പകുതി വില തട്ടിപ്പ്: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം

എൻ എ മുഹമ്മദ്‌ കുട്ടി എൻസിപി രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് തുടക്കമായി കാഞ്ഞങ്ങാട്: പകുതി വില തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണമാണ് അനിവാര്യമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. പകുതി വില തട്ടിപ്പിൽ ഉത്തരവാദിത്തപ്പെട്ട പല രാഷ്ട്രീയപാർട്ടികളിലെയും നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും പുറത്തുവരുന്ന തട്ടിപ്പിന്റെ കഥകൾ ഞെട്ടിക്കുന്നതാണ്. എൻസിപി ഇതിന്റെ വസ്തുനിഷ്ഠമായ കണക്കെടുപ്പ് നടത്തുകയാണ്. അത് എത്രയും പെട്ടെന്ന് പൂർണമായും വെളിപ്പെടുത്തും. രാഷ്ട്രീയ നേതാക്കൾക്ക് സംഭാവനയായി കൊടുത്തുവെന്ന് അനന്തു വെളിപ്പെടുത്തുന്ന പണം വൻകിട...

Post

എസ്ഡിപിഐ വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും

17 ന് കൊല്ലത്തും 19ന് മലപ്പുറത്തും വഖഫ് സ്വത്തുക്കള്‍ നിയമാനുസൃതം കവര്‍ച്ച ചെയ്യുകയെന്ന ഗൂഢലക്ഷ്യം വെച്ചാണ് വഖഫ് ഭേദഗതി ബില്‍ 2024 തയ്യാറാക്കിയിട്ടുള്ളതെന്ന് അതിന്റെ വ്യവസ്ഥകളില്‍ നിന്നുതന്നെ വ്യക്തമാണ്. ഇത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ്. ഭരണഘടനാ സംവിധാനങ്ങള്‍ക്കു പോലും യാതൊരു വിലയും നല്‍കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംയുക്ത പാര്‍ലമെന്റ് സമിതി (ജെപിസി) യുടെ അഭിപ്രായങ്ങളും പ്രതിപക്ഷ ആവശ്യങ്ങളും പാടെ അവഗണിച്ചത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ഭരണാനുകൂലികളുടെ നിര്‍ദേശങ്ങള്‍ മാത്രം പരിഗണിച്ച് ഫെബ്രുവരി ഇരുപതോടെ പാര്‍ലമെന്റില്‍...

Post

ആയിരം പേരെ പങ്കെടുപ്പിക്കും

താനൂർ : വഖഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന തലക്കെട്ടിൽ എസ്.ഡി. പി.ഐ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഫെബ്രുവരി 19 ന് മലപ്പുറത്ത് നടത്തുന്ന വഖഫ് മഹാസമ്മേളനത്തിലേക്കും റാലിയിലേക്കും താനൂർ മണ്ഡലം എസ് ഡി പി ഐ വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരംപേരെ പങ്കെടുപ്പിക്കാൻ താനൂർ മണ്ഡലം വഖഫ് സംരക്ഷണ സമിതി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മുന്നൊരുക്ക യോഗം ജില്ലാ സെക്രട്ടറി എ.കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ സി....

Post

ഡൽഹി തിരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികളുടെ അനൈക്യം വിളിച്ചുവരുത്തിയതെന്ന്

പ്രവാസി വെൽഫെയർ അബഹ (സൗദി അറേബ്യ): സംഘ്പരിവാർ വിരുദ്ധ ചേരി ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ കനത്ത പരാജയം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് പ്രവാസി വെൽഫെയർ അസീർ റീജിയണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യ ഇന്ത്യയുടെ മുന്നിലെ ഏറ്റവും വലിയ ഭീഷണി ബിജെപിയാണെന്ന തിരിച്ചറിവോടെ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ലോക്സഭ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ചു നിൽക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രവർത്തന പദ്ധതിയുണ്ടാക്കാൻ ഇന്ത്യ മുന്നണിക്ക് കഴിയാത്തത് ദൗർഭാഗ്യകരമാണ്. ഈ കാര്യത്തിൽ മുൻകൈയ്യെടുക്കേണ്ട കോൺഗ്രസ്...

Post

വഖഫ് ഭേദഗതി ബാബരിയുടെ തുടർച്ച: വഹ്ദത്തെ ഇസ്‌ലാമി

മലപ്പുറം: കേന്ദ്ര സർക്കാർ നിയമമാക്കാൻ ഒരുങ്ങുന്ന വഖഫ് ഭേദഗതി ബില്ല് ബാബരി മസ്ജിദിന്റെ തുടർച്ചയും മുസ്‌ലിം ഉന്മൂലനമെന്ന ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ വഴിയൊരുക്കുന്ന ഭീകര നിയമവുമാണെന്ന് വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന കമ്മിറ്റി പ്രസ്ഥാവിച്ചു.. അനധികൃത കുടിയേറ്റക്കാരെ പരസ്പരം കൈമാറാനുള്ള ധാരണയുണ്ടായിരിക്കെ ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുകളണിയിച്ച് സൈനിക വിമാനത്തിൽ ആവശ്യത്തിന് ഭക്ഷണം പോലും നൽകാതെ ഇന്ത്യയിലേക്ക് അയച്ച അമേരിക്കയുടെ നടപടി തികഞ്ഞ കാടത്തമാണ്‌… അനധികൃത കുടിയേറ്റക്കാരെ വളരെ മാന്യവും മനുഷ്യത്വപരവുമായി കൈകാര്യം ചെയ്യുന്ന ഇസ്ലാമിക രാജ്യങ്ങളെ പ്രാകൃതരായി...