നിലമ്പൂർ: എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ട് ആവേശത്തിൻ്റേത്മാത്രമായിരുന്നില്ല, നിലപാടിന്റെതു കൂടിയായിരുന്നു. പലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത നരഭോജി നെതന്യാഹുവിൻ്റെ കോലം കത്തിച്ച് പ്രതിഷേധാഗ്നി തീർക്കുകയും ചെയ്തു. നിലമ്പൂർ ടൗണിലും എടക്കരയിലുമായിരുന്നു കലാശക്കൊട്ട് ഉണ്ടായിരുന്നത്. അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നടന്ന പ്രതിഷേധത്തിൽ ഇസ്രയേൽ എന്ന ഭീകര രാജ്യത്തോടുള്ള നിലമ്പൂർ ജനതയുടെ പ്രതിഷേധം അഗ്നിയായ് ഉയരുകയായിരുന്നു. ഇസ്രയേലിനോടുള്ള ഇന്ത്യൻ സമീപനം അപമാനമാണെന്നും രാജ്യ ഭൂരിപക്ഷത്തിനെതിരാണ് കേന്ദ്ര ബിജെപി...
FlashNews:
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
നിലമ്പൂരിൽ മദ്യനിരോധന സമിതി പ്രവർത്തകർക്ക് നേരെ കയ്യേറ്റശ്രമം
തിരൂർ താലൂക്ക് സമിതി പ്രതിഷേധിച്ചു തിരൂർ: കേരള മദ്യനി രോധനസമിതിയുടെ നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് ഇടപെടൽ ക്യാമ്പയിൻ തടസ്സപ്പെടുത്താനും പ്രവർത്തകരെ കയ്യേറ്റം ചെയ്യാനും എൽ.ഡി.എഫ് ശ്രമം. വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ മദ്യനിരോധന സമിതി നടത്തിയ യോഗത്തിനിടെയാണ് സംഭവം. ഇടതുപക്ഷ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതിന്റെയും അടിക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ മദ്യ നിരോദന സമിതി പ്രവർത്തകർ പുറത്തുവിട്ടു. ജനാധിപത്യ രീതിയിൽ കാമ്പയിൻ നടത്തുന്ന മദ്യ നിരോധന സമിതി പ്രവർത്തകരെ കയ്യേറാൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂർ താലൂക്ക് കമ്മറ്റി ആവശ്യപ്പെടു. ജില്ലാ...
സാദിഖ് നടുത്തൊടിയെ നെഞ്ചിലേറ്റി നിലമ്പൂർ
ആവേശക്കടലായ് റോഡ് ഷോ നിലമ്പൂർ: കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ശ്രദ്ധേയമാവുകയാണ് എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി. മുന്നണികളുടെ ഭരണത്തിൽ മനംമടുത്തവർ അഡ്വ. സാദിഖ് നടുത്തടിയുടെ പിന്നിൽ അണിനിരന്നതോടെ അപ്രതീക്ഷിത വിധിയെഴുത്താകും നിലമ്പൂരിലേത്. ഒരു മുന്നണികൾക്കും കീഴടങ്ങാത്ത മനസ്സാണ് നിലമ്പൂരിലെ ജനങ്ങളുടേത്. മാറിച്ചിന്തിക്കുന്ന മണ്ഡലത്തിലെ ജനങ്ങൾ എസ്ഡിപിഐ സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്ന് ജില്ലാ പ്രസിഡൻ് അൻവർ പഴഞ്ഞി പറഞ്ഞു.നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി വൈകീട്ട് 4.30 ന് വഴിക്കടവില്‍ നിന്ന് ആരംഭിച്ച അഡ്വ. സാദിഖ് നടുത്തൊടിയുടെ റോഡ്ഷോ എടക്കര,...
ജില്ലയിലെ യാത്രാദുരിതം കേരള യൂത്ത് ഫ്രണ്ട് പ്രതിഷേധ സമരം നടത്തി
തൃശൂർ:ജില്ലയിലെ യാത്രാദുരിതം പരിഹരിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം കാണിക്കുന്ന നിസ്സംഗത ,ജനങ്ങളോട് കാണിക്കുന്ന ക്രൂര വിനോദമാണെന്നുo , വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരങ്ങൾ യാത്രദുരി തത്തിൽ ബലിയാടാകുകയാണേന്ന് കുറ്റപ്പെടുത്തി കേരള കോൺഗ്രസ്സ്- കേരള യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറിയേറ്റംഗങ്ങളുടെ നേതൃത്വതിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി….കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ജോബി ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു..സമരം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് കേ. വി.കണ്ണൻ ഉൽഘാടനം ചെയ്തു.. ജില്ല കളക്ടറുടെ നേതൃത്വത്തിൽ പൊതു മരാമത്ത് വകുപ്പ്...
അര്‍ബന്‍ ബാങ്ക് അവിശ്വാസത്തില്‍ തുടര്‍ചലനം: ആന്റോ തോമസ് രാജിവെച്ചു
ഗുരുവായൂര്‍: കോണ്‍ഗ്രസ് പൂക്കോട് മണ്ഡലം പ്രസിഡന്റ് ആന്റോ തോമസ് സ്ഥാനം രാജിവെച്ചു. തമ്പുരാന്‍പടിയിലെ മണ്ഡലം ഓഫിസില്‍ യോഗം വിളിച്ചു ചേര്‍ത്താണ് ആന്റോ രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ തീരുമാനം എന്ന് മാത്രമാണ് രാജിയെ കുറിച്ച് വിശദീകരിച്ചത്. നഗരസഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും സ്ഥാനത്ത് തുടരാന്‍ യോഗം ഒറ്റക്കെട്ടായി അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം രാജി പിന്‍വലിക്കാന്‍ തയ്യാറായില്ല. 35ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. മണ്ഡലത്തിന്റെ ചുമതലയുള്ള മുന്‍ ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്തിന് ചുമതല കൈമാറിയെങ്കിലും അദ്ദേഹം ഏറ്റെടുത്തിട്ടില്ല. എ ഗ്രൂപ്പുകാരനായ ആന്റോ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ മാൻ ഓഫ് ദ മാച്ച് – യൂസഫ് പഠാൻ
നിലമ്പൂർ :നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യൂസഫ് പഠാനുമായി ക്രിക്കറ്റ് കളിച്ച് മീഡിയ സ്പോർട്സ് ടർഫിലെ കുട്ടികൾ. കുട്ടികളുമായി 20 മിനുറ്റോളം ക്രിക്കറ്റ് കളിച്ചാണ് യുസുഫ് പഠാൻ മടങ്ങിയത്.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദ മാച്ച് പി വി അൻവറായിരിക്കുമെന്ന് യൂസഫ് പഠാനും പ്രതികരിച്ചു. ക്രിക്കറ്റ് പിച്ച് വിട്ടിട്ട് കാലമേറെയായെങ്കിലും പഠാന് കളി മറക്കാനാവില്ലല്ലോ. അടിച്ചും എറിഞ്ഞും എത്രയോ മത്സരങ്ങൾ രാജ്യത്തിന് അഭിമാനമാക്കിയ താരം നിലമ്പൂരിലെ കുഞ്ഞു ടർഫിൽ വീണ്ടും ഗ്ലൗസ് അണിഞ്ഞു. തലങ്ങും വിലങ്ങും പന്ത് പായിക്കുന്നതിനിടെ...
ജനഹൃദയങ്ങൾ കീഴടക്കി അഡ്വ. സാദിഖ് നടുത്തൊടി
റോഡ് ഷോ നാളെ നിലമ്പൂർ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, പ്രചരണം തുടങ്ങിയത് മുതൽ ജനബാഹുല്യം വർധിപ്പിച്ചു മുന്നേറുകയാണ് എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടി. പ്രളയവും പ്രകൃതിക്ഷോഭവും ഉണ്ടായപ്പോൾ കവളപ്പാറ, പോത്ത്കല്ല്, തമ്പുരാട്ടിക്കൽ, മുണ്ടേരി പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഡ്വ. സാദിഖ് നടുത്തൊടി, ഇതിനോടകം ജനപ്രിയ സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മാറി കഴിഞ്ഞു. മണ്ഡലത്തിൽ മത്സരിക്കുന്ന മറ്റ് പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളും പരസ്പ്പരംആരോപണ പ്രത്യാരോപണങ്ങൾ നടത്തി പ്രചരണം നടത്തുമ്പോൾ, മണ്ഡലത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ...
ഇസ്രയേലുമായുള്ള എല്ലാം പദ്ധതികളും കേരള -കേന്ദ്ര സർക്കാറുകൾ അവസാനിപ്പിക്കണം
കെ.എൻ.എം മർകസുദ്ദഅവ ഇന്ത്യയിൽ ഭരണകൂടം സ്പോൺസർ ചെയ്യുന്ന തീവ്രവാദം കെ.സി വേണുഗോപാൽ ആലപ്പുഴ: പലസ്തീനിൽ കൂട്ടക്കുരുതി നടത്തി മതി വരാതെ അകാരണമായി ഇറാനെയും ആക്രമിച്ച ഇസ്‌റയേലുമായുള്ള എല്ലാ സഹകരണ പങ്കാളിത്ത പദ്ധതികളും കേരള – കേന്ദ്ര സർക്കാറുകൾ അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന സമ്പൂർണ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യ- ഇസ്റയേൽ സഹകരണ പദ്ധതികളിലെ കേരളത്തിൻ്റെ പങ്കാളിത്തം അവസാനിപ്പിക്കാൻ കേരള സർക്കാർ തയ്യാറാവണം. വിദ്യാഭ്യാസ, കാർഷിക, ടൂറിസം വാണിജ്യ മേഖലകളിൽ നിലവിൽ സംസ്ഥാന സർക്കാർ ഏർപെട്ടിട്ടുള്ള സഹകരണ...
നഗരസഭയിലെ ജനഹൃദയങ്ങളിലൂടെ അഡ്വ. സാദിഖ് നടുത്തൊടി
നിലമ്പൂർ : പതിറ്റാണ്ടുകളായി അവസരം ലഭിച്ചിട്ടും മണ്ഡലത്തിൽ വികസനമെത്തിക്കുന്നതിൽ പരാജയപ്പെട്ട ഇടതു വലതു മുന്നണികളോടുള്ള പ്രതിഷേധം അലയടിക്കുന്ന നിലമ്പൂർ നഗരസഭ പരിധിയിൽ എസ്ഡിപിഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. വ്യാപാരികൾ, ഡ്രൈവർമാർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, വനിതകൾ അടക്കം സ്വീകരണ യോഗങ്ങളിൽ പങ്കാളിയായി. എല്ലാവരോടും കുശലാന്വേഷണം നടത്തി നാടിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് അഡ്വ. സാദിഖ് നടുത്തൊടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഹൃദ്യമായിരുന്നു. രാവിലെ നിലമ്പൂർ നഗരസഭയിലെ ചന്തക്കുന്നിൽ നിന്ന് തുടങ്ങി ചാരകുളം, പള്ളിക്കുത്ത്, ചീരകുഴി, മുട്ടിക്കടവ്, വല്ലപ്പുഴ,...
മലയോര ജനതയെ മുന്നണികൾ വഞ്ചിക്കുകയാണ്: റോയ് അറയ്ക്കൽ
നിലമ്പൂർ : വന്യജീവി ആക്രമണങ്ങൾ ജനജീവിതത്തെ ഗൗരവമായി ബാധിച്ചിട്ടും ഇടപെടൽ നടത്താത്തവരാണ് മുതലക്കണ്ണീരുമായി ജനങ്ങളുടെ മുന്നിലെത്തുന്നതെന്നും മുന്നണികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ പറഞ്ഞു. നിലമ്പൂർ നിയോജകമണ്ഡലം എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ മുത്തേടം പഞ്ചായത്തിലെ വാഹന പ്രചരണ ജാഥയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ സാധാരണ ജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നില്ല. ജനങ്ങൾക്ക് പ്രയോജനമില്ലാത്ത ചർച്ചകളാണ് മണ്ഡലത്തിൽ മുന്നണികൾ ബോധപൂർവ്വം ഉയർത്തിക്കൊണ്ടുവരുന്നത്. ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റം...