കോയമ്പത്തൂർ: തമിഴ്നാട്ടിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ. ചെന്നൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള കല്ലട ബസാണ് അർടിഒ സംഘം തടഞ്ഞത്. ചെന്നൈയിൽ നിന്നും യാത്രക്കാരെ കയറ്റിഎന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്.യാത്രക്കാരെ പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്. തമിഴ്നാടിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുകൾ അധിക നികുതി അടക്കണം എന്നാവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥർ ബസുകൾ തടഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന വ്യവസ്ഥയിൽ പിന്നീട് ഇളവ് നൽകുകയായിരുന്നു.
FlashNews:
ജില്ലാ തലങ്ങളിൽ എസ്ഡിപിഐ അബേദ്കര് ജയന്തി ദിനാചരണം സംഘടിപ്പിച്ചു
എം ജി എം. മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായി
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാമാനേജ്മെന്റ് കോൺഫ്രൻസ് മദ്റസ പര്യടനം സമാപിച്ചു
യുഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനിരോധനാധികാരം പുനസ്ഥാപിക്കും
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്നേഹദരവും യാത്രയപ്പ് സമ്മേളനവും
ലഹരിസംഘത്തെ പിടികൂടിയ അരീക്കോട് പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു
ലഹരിക്കെതിരെ ജനകീയ കാവൽ
എം ജി എം. തിരൂർ മണ്ഡലം മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് പെരുന്തിരുത്തിയിൽ
കെവി റാബിയയുടെ ചികിത്സ :സർക്കാർ പ്രതിഞ്ജാബദ്ധം-മന്ത്രി ആർ ബിന്ദു
മിശ്കാത്ത് റിലീജിയസ് റസിഡൻഷ്യൽ ക്യാമ്പും അവാർഡ് ദാനവും
ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കുക വ്യാപക പ്രതിഷേധം സംഘടിപ്പിക്കും
നെറ്റ്വ 14-ാം വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന് അന്തരിച്ചു
ജി എച്ച് എസ് നെടുവ 105ാം വാർഷികാഘോഷം ശ്രദ്ധേയമായി
എംഇഎസ് തിരൂർ മലയാള സർവകലാശാലയിൽ ശുദ്ധജല സംവിധാനം സ്ഥാപിച്ചു
പൊന്നാനിയിൽ ഹജ്ജ് പഠന ക്യാമ്പ് അരങ്ങേറി
അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ ഉഗാണ്ടൻ സ്വദേശിനിയായ യുവതി പിടിയിൽ
വഖഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാർഹം
കാന്തളുർ മണ്ണാത്തിപ്പാറ തലക്കടത്തൂർ തോട് നവീകരണം തുടങ്ങി
എൽ.കെ അദ്വാനി ആശുപത്രിയിൽ
ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
ഡെയറി കോണ്‍ഫറന്‍സിന് തുടക്കമായി
ഐഡിഎഫ് ഏഷ്യാ പസഫിക് റീജനല്‍ ഡെയറി കോണ്‍ഫറന്‍സിന് തുടക്കമായി. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കര്‍ഷകര്‍ക്ക് കൂടി ഗുണകരമാക്കണം: മന്ത്രി ചിഞ്ചുറാണി. ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ (ഐ.ഡി.എഫ്) രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന ‘റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് – ഏഷ്യ പസഫിക് 2024’ ത്രിദിന സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം, നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് (എന്‍ ഡി ഡി ബി ) എന്നിവയുടെ സഹകരണത്തോടെ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ക്ഷീരവികസന,...
ഓം ബിർല ലോക്സഭ സ്പീക്കർ
ന്യൂഡൽഹി∙ ഓം ബിർല 18–ാം ലോക്സഭയുടെ സ്പീക്കർ. ശബ്ദ വോട്ടിനാണ് എൻഡിഎ സ്ഥാനാർഥി ഓം ബിർലയെ സ്പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ലോക്സഭാ സ്പീക്കറായിരുന്നു. കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥി. ഒാം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷം ഡിവിഷൻ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്ന വോട്ട്) ആവശ്യപ്പെട്ടില്ല. ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിനു പരിഗണിച്ചില്ല.
മൈക്കള്‍ ജാക്സൺ വിട പറഞ്ഞിട്ട് 15 വർഷം
ഫീച്ചർ ഡെസ്ക്: ഒറ്റവാക്കില്‍ പോപ് രാജാവ് എന്ന വിശേഷണം കൊണ്ട്മാത്രം ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന പ്രതിഭയായ മരണാന്തരവും ആരാധകരുടെ മനസ്സിൽ ജീവിക്കുന്ന മൈക്കള്‍ ജാക്സണ്‍.ആരാധക ഹൃദയങ്ങളിൽ സംഗീതത്തിന്റെ ദ്രുതതാളം ബാക്കിയാക്കി മൈക്കൽ ജാക്സൻ ഇന്നും ജീവിക്കുന്നു. ആരാധകർക്ക് അവസാനമായി മികച്ച ഒരു സ്റ്റേജ് ഷോ എന്ന ലക്ഷ്യത്തിനായി തയ്യാറെടുക്കുന്നതിനിടെ 2009 ജൂൺ 25ന് പുലർച്ചെയാണ് മൈക്കള്‍ ജാക്സൺ മരിച്ചെന്ന വാർത്ത എത്തുന്നത്. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നർത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്‍ വിശേഷണങ്ങള്‍ ഏറെയുള്ള മൈക്കള്‍ ജാക്സണെ...
മത്സ്യബന്ധനത്തിന് വിലക്ക്
24-06-2024 മുതൽ 28-06-2024 വരെ കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24-06-2024 മുതൽ 28-06-2024 വരെ: കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദ്ദേശം 24-06-2024 മുതൽ 26-06-2024 വരെ: ഗൾഫ് ഓഫ് മന്നാർ...
ആന്ധ്രയിൽ നാലു ചാനലുകൾ പൂട്ടിച്ചു
അമരാവതി: ആന്ധ്രാപ്രദേശില്‍ നാല് വാര്‍ത്ത ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തി വെച്ച് സര്‍ക്കാര്‍. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുള്ള നാല് ചാനലുകള്‍ പൂട്ടിച്ചത്. തെലുങ്ക് ചാനലുകളായ ടി.വി9, എന്‍.ടി.വി, 10ടി.വി, സാക്ഷി ടി.വി എന്നിവയുടെ സംപ്രേക്ഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് നിര്‍ത്തി വെച്ചത്. ഈ നാല് പ്രാദേശിക വാര്‍ത്താ ചാനലുകള്‍ക്ക് സര്‍ക്കാര്‍ വില്‍ക്കേര്‍പ്പെടുത്തി എന്നാരോപിച്ച് വൈ.എസ്.ആര്‍.സി.പി രാജ്യസഭാംഗം എസ്. നിരഞ്ജന്‍ റെഡ്ഡി...
തമിഴ്നാടിനെ താക്കീത് ചെയ്ത് കെ.ബി. ഗണേഷ് കുമാർ
കേരളത്തില്‍ നിന്നുള്ള അന്തർസംസ്ഥാന ബസുകളെ തമിഴ്നാട് അനാവശ്യമായി തടഞ്ഞ് പിഴയീടാക്കിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. നികുതിയുടെ പേരിലാണ് വ്യാപകമായി തമിഴ്‌നാട് മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ടമെന്റ് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കുന്നത്. ഈ നടപടി തുടര്‍ന്നാല്‍ തമിഴ്‌നാട് ബസുകള്‍ക്കും പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. ഇപ്പോൾ കേരളത്തിൽ നിന്നും അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എല്ലാ ബസ്സുകള്‍ക്കും പെര്‍മിറ്റ് ഉള്ളതാണ്. സീറ്റിന് 4000 രൂപ പിഴയാണ് തമിഴ്നാട് ഗതാഗത വകുപ്പ് ഈടാക്കുന്നതെന്നാണ് വിവരം....
ട്രെയിനുകൾ കൂട്ടിയിടിച്ചു
കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷപ്രവർത്തനം തുടരുകയാണ്.
കാശ്മീർ ഭീകരത പൊറുക്കില്ല
ന്യൂഡൽഹി: ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേർത്തു. 6 മണിക്കൂറോളം നീണ്ട യോഗത്തിൽ തീവ്രവാദിക്കൾക്കും അവർക്കു സഹായം നൽകുന്നവർക്കുമെതിരേ കർശന നടപടി സ്വീകരിക്കാനും വരാനിരിക്കുന്ന അമർനാഥ് തീർഥാടന യാത്രയ്ക്ക് സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും അദേഹം നിർദേശിച്ചു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലെ 4 സ്ഥലങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 9 തീർഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെടുകയും 7...