Home » National » Page 6

Category: National

Post
ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യം

ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യം

നിലവിലുള്ള പശുക്കളെ ഉപയോഗിച്ച് തന്നെ പാലുത്പാദനം വ൪ധിപ്പിക്കാനും ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കോതമംഗലം പുന്നേക്കാട് ക്ഷീരോത്പാദക സംഘത്തിൽ സ്ഥാപിച്ച സൗരോ൪ജ പ്ലാന്റിന്റെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി. ക്ഷീരക൪ഷക൪ ഉത്പാദിപ്പിക്കുന്ന മുഴുവ൯ പാലും ക്ഷീര സംഘങ്ങളിൽ എങ്ങനെയെത്തിക്കാം എന്നാണ് ചിന്തിക്കുന്നത്. ക്ഷീര ക൪ഷക൪ ഉത്പാദിപ്പിക്കുന്ന മുഴുവ൯ പാലും മിൽമയിലെത്തുന്നില്ല. ക൪ഷകരുടെ വീട്ടിൽ നിന്ന് നേരിട്ട് വാങ്ങി പാൽ ഉപയോഗിക്കുന്നവ൪ നിരവധിയാണ്. ആഭ്യന്തര പാൽ ഉത്പാദനം കേരളത്തിൽ കൂടുതലാണെങ്കിലും അത് കേരളത്തിന്റെ പാൽ ഉത്പാദനം...

Post
പെരുമ്പാവൂരിൽ വൻ രാസലഹരി വേട്ട

പെരുമ്പാവൂരിൽ വൻ രാസലഹരി വേട്ട

. രവിമേലൂർ മുപ്പത് ഗ്രാമോളം രാസലഹരിയും, കഞ്ചാവുമായി ഏഴ് പേർ പോലീസ് പിടിയിൽ വെങ്ങോല പാറമാലി ചെരിയോലിൽ വിമൽ (22), ചെരിയോലിൽ വിശാഖ് (21), അറയ്ക്കപ്പടി മേപ്രത്തുപടി ചിറ്റേത്തു പറമ്പിൽ വിഷ്ണു സാജു (22), പുല്ലുവഴി പുളിയാംപിള്ളി പ്ലാം കുടി ആദിത്യൻ (25) വെങ്ങോല പുള്ളിയിൽ പ്രവീൺ (25), കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലശേരി പുതിയ പെട്ടയിൽ അപ്പു (27), ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവേലി റിനാസ് (24) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ...

Post
ദുരന്ത ഭൂമിയിൽ മോഹൻലാൽ എത്തി

ദുരന്ത ഭൂമിയിൽ മോഹൻലാൽ എത്തി

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ നടൻ മോഹൻലാൽ എത്തി. പട്ടാള വേഷത്തിലാണ് ലാൽ എത്തിയത്. മേപ്പാടി ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലെത്തിയ അദ്ദേഹം ദുരന്തഭൂമിയും സൈനികരെയും മോഹൻലാൽ സന്ദർശിച്ചു ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്‍റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹന്‍ലാല്‍ സംഭാവന ചെയ്തിരുന്നു.

Post
ഹരിശ്രീ അശോകന് നഷ്ട പരിഹാരം നൽകണം

ഹരിശ്രീ അശോകന് നഷ്ട പരിഹാരം നൽകണം

കൊച്ചി: പ്രശസ്ത നടൻ ഹരിശ്രീ അശോകന്‍റെ വീട് നിർമ്മാണത്തിൽ വീഴ്ച വരുത്തിയ കമ്പനികൾ നഷ്ട പരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര കോടതി.പഞ്ചാബി ഹൗസ്” എന്ന വീടിന്‍റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് ഉപഭോക്‌തൃതർക്ക പരിഹാര കോടതി ഉത്തരവിട്ടത്. എതിർകക്ഷികളായ എറണാകുളത്തെ പി.കെ. ടൈൽസ് സെന്‍റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്ന്, ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻഎസ്...

Post
എച്ച്. എം.ടി ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരം തത്ക്കാലമില്ല

എച്ച്. എം.ടി ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരം തത്ക്കാലമില്ല

കൊച്ചി: എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി രൂപം നൽകിയ ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നത് നീട്ടിവച്ചു. പരിഷ്കാരം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി എച്ച്.എം.ടി ജംഗ്ഷനിലും സമീപത്തുമായി നടത്തേണ്ട റോഡ് അറ്റകുറ്റപ്പണികളും മറ്റ് ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും മഴ മൂലം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. ആഗസ്റ്റ് 4 മുതൽ ട്രാഫിക് ക്രമീകരണം നടപ്പിലാക്കാനാണ് ആലോചിച്ചിരുന്നത്. മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം കഴിയുന്നത്ര വേഗത്തിൽ പുതിയ ക്രമീകരണം നടപ്പിലാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ...

Post
ബന്ദിപ്പൂർ യാത്ര അനുവദിക്കില്ല

ബന്ദിപ്പൂർ യാത്ര അനുവദിക്കില്ല

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയ പാത 766 ലെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആളുകള്‍ക്ക് എത്തുന്നതിനും അവശ്യസാധനങ്ങള്‍ ഉള്‍പ്പടെ കൊണ്ടുവരുന്നതിനും ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് തള്ളുകയായിരുന്നു.

Post
വീണ്ടും എലിപ്പനി മരണം

വീണ്ടും എലിപ്പനി മരണം

ആലുവ: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ആലുവയിലാണ് യുവാവ് എലിപ്പനി ബാധിച്ച് മരിച്ചത്. ആലുവ നഗരസഭ കണ്ടിജൻസി ജീവനക്കാരൻ മാധവപൂരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ കണ്ണനാണ് മരിച്ചത്.ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ സുജാത, മക്കളായ ആതിര, കാവ്യ എന്നവർ വിദ്യാർഥികളാണ്.

Post
തൃശൂർ ജില്ലയിൽ 96 ദുരിതാശ്വാസ ക്യാംപുകൾ

തൃശൂർ ജില്ലയിൽ 96 ദുരിതാശ്വാസ ക്യാംപുകൾ

തൃശൂർ ജില്ലയില്‍ 96 ക്യാമ്പുകള്‍* ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളിലായി 96 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1292 കുടുംബങ്ങളിലെ 3980 പേരാണുള്ളത്. ഇതില്‍ 1606 പുരുഷന്മാരും 1657 സ്ത്രീകളും 717 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- 27, മുകുന്ദപുരം- 8, തൃശൂര്‍- 32, തലപ്പിള്ളി – 21, ചാവക്കാട്- , കുന്നംക്കുളം – 7 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. ചാലക്കുടി- 923 പേര്‍, മുകുന്ദപുരം-560 , തൃശൂര്‍- 1273, തലപ്പിള്ളി – 994, ചാവക്കാട്-...

Post
വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ്

വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ്

വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ് സുല്‍ത്താന്‍ ബത്തേരി: കൊടുവള്ളിയില്‍ നിന്ന് ചൂരല്‍ മലയിലേയ്ക്ക് വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ ക്യാംപുകള്‍ കയറിയിറങ്ങുകയാണ് കൊടുവള്ളി സ്വദേശി റഹൂഫ്. വിരുന്നിനെത്തിയ വീടും അതിനടുത്ത വീടുകളുമെല്ലാം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിരിക്കുന്നു. എങ്കിലും അവരെ തിരഞ്ഞ് ക്യാംപുകള്‍ തോറും നടക്കുകയാണ് റഹൂഫ്. കുടുംബാംഗങ്ങളായ യൂസുഫ്, ഷമീര്‍. ഷഹന, റുക്‌സാന, മുനിര്‍, അമല്‍ നിഷാന്‍ റോഷന്‍ എന്നിവരാണ് റഹൂഫിന്റെ കൂടെയെത്തിയത്. എന്നാല്‍ അവരെയാരെ കുറിച്ചും യാതൊരു വിവരവുമില്ല. കൂട്ടത്തില്‍ കാണാതായവരില്‍ മൂന്നു വയസായ ഒരു കുട്ടിയുമുണ്ട്....

Post
ട്രെയ്നുകൾ റദ്ദാക്കി : 10 ട്രെയ്നുകൾ ഭാഗികമായും

ട്രെയ്നുകൾ റദ്ദാക്കി : 10 ട്രെയ്നുകൾ ഭാഗികമായും

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാ​ഗങ്ങളിൽ ​ഗതാ​ഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ...