Home » National » Page 5

Category: National

Post
എച്ച്. എം.ടി ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരം തത്ക്കാലമില്ല

എച്ച്. എം.ടി ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരം തത്ക്കാലമില്ല

കൊച്ചി: എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി രൂപം നൽകിയ ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നത് നീട്ടിവച്ചു. പരിഷ്കാരം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി എച്ച്.എം.ടി ജംഗ്ഷനിലും സമീപത്തുമായി നടത്തേണ്ട റോഡ് അറ്റകുറ്റപ്പണികളും മറ്റ് ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും മഴ മൂലം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. ആഗസ്റ്റ് 4 മുതൽ ട്രാഫിക് ക്രമീകരണം നടപ്പിലാക്കാനാണ് ആലോചിച്ചിരുന്നത്. മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം കഴിയുന്നത്ര വേഗത്തിൽ പുതിയ ക്രമീകരണം നടപ്പിലാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ...

Post
ബന്ദിപ്പൂർ യാത്ര അനുവദിക്കില്ല

ബന്ദിപ്പൂർ യാത്ര അനുവദിക്കില്ല

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയ പാത 766 ലെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആളുകള്‍ക്ക് എത്തുന്നതിനും അവശ്യസാധനങ്ങള്‍ ഉള്‍പ്പടെ കൊണ്ടുവരുന്നതിനും ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് തള്ളുകയായിരുന്നു.

Post
വീണ്ടും എലിപ്പനി മരണം

വീണ്ടും എലിപ്പനി മരണം

ആലുവ: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ആലുവയിലാണ് യുവാവ് എലിപ്പനി ബാധിച്ച് മരിച്ചത്. ആലുവ നഗരസഭ കണ്ടിജൻസി ജീവനക്കാരൻ മാധവപൂരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ കണ്ണനാണ് മരിച്ചത്.ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ സുജാത, മക്കളായ ആതിര, കാവ്യ എന്നവർ വിദ്യാർഥികളാണ്.

Post
തൃശൂർ ജില്ലയിൽ 96 ദുരിതാശ്വാസ ക്യാംപുകൾ

തൃശൂർ ജില്ലയിൽ 96 ദുരിതാശ്വാസ ക്യാംപുകൾ

തൃശൂർ ജില്ലയില്‍ 96 ക്യാമ്പുകള്‍* ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളിലായി 96 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1292 കുടുംബങ്ങളിലെ 3980 പേരാണുള്ളത്. ഇതില്‍ 1606 പുരുഷന്മാരും 1657 സ്ത്രീകളും 717 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- 27, മുകുന്ദപുരം- 8, തൃശൂര്‍- 32, തലപ്പിള്ളി – 21, ചാവക്കാട്- , കുന്നംക്കുളം – 7 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. ചാലക്കുടി- 923 പേര്‍, മുകുന്ദപുരം-560 , തൃശൂര്‍- 1273, തലപ്പിള്ളി – 994, ചാവക്കാട്-...

Post
വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ്

വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ്

വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ് സുല്‍ത്താന്‍ ബത്തേരി: കൊടുവള്ളിയില്‍ നിന്ന് ചൂരല്‍ മലയിലേയ്ക്ക് വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ ക്യാംപുകള്‍ കയറിയിറങ്ങുകയാണ് കൊടുവള്ളി സ്വദേശി റഹൂഫ്. വിരുന്നിനെത്തിയ വീടും അതിനടുത്ത വീടുകളുമെല്ലാം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിരിക്കുന്നു. എങ്കിലും അവരെ തിരഞ്ഞ് ക്യാംപുകള്‍ തോറും നടക്കുകയാണ് റഹൂഫ്. കുടുംബാംഗങ്ങളായ യൂസുഫ്, ഷമീര്‍. ഷഹന, റുക്‌സാന, മുനിര്‍, അമല്‍ നിഷാന്‍ റോഷന്‍ എന്നിവരാണ് റഹൂഫിന്റെ കൂടെയെത്തിയത്. എന്നാല്‍ അവരെയാരെ കുറിച്ചും യാതൊരു വിവരവുമില്ല. കൂട്ടത്തില്‍ കാണാതായവരില്‍ മൂന്നു വയസായ ഒരു കുട്ടിയുമുണ്ട്....

Post
ട്രെയ്നുകൾ റദ്ദാക്കി : 10 ട്രെയ്നുകൾ ഭാഗികമായും

ട്രെയ്നുകൾ റദ്ദാക്കി : 10 ട്രെയ്നുകൾ ഭാഗികമായും

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാ​ഗങ്ങളിൽ ​ഗതാ​ഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ...

Post
മലപ്പുറത്ത് രണ്ടു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു

മലപ്പുറത്ത് രണ്ടു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു

മലപ്പുറം ജില്ലയിലും കനത്ത മഴയെ തുടർന്ന് വ്യാപക നാശ നഷ്ടം.പോത്തുകല്ല് വില്ലേജ് പരിധിയിൽ വെള്ളിലമാട് ഒരു ബോഡി കൂടി കരക്കടിഞ്ഞു. പുരുഷൻ്റെ ബോഡിയാണ് കരയ്ക്കടിഞ്ഞത്പോത്തുകല്ല് ഭാഗത്തു പുഴയിൽ ഒരു കുട്ടിയുടെ ബോഡി ഒഴുകി വന്നിരുന്നു. പോത്തുകല്ല് മേലേ കുനിപ്പാല ഭാഗത്ത് നിന്നാണ് ബോഡി കിട്ടിയത്. 5 വയസ്സ് പ്രായം തോന്നിക്കും.

Post
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു

തൃശൂർ: മഴ ശക്തമാകുന്ന സാഹചര്യത്തിൽ തൃശൂർ, വയനാട് പാലക്കാട്, എറണാകുളം, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ് ഇ സ്കൂളുകൾ , പ്രൊഫഷണൽ കോളെജുകൾ , ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.

Post
വിദേശ നിക്ഷേപത്തിന് ഇന്ത്യൻ രൂപ

വിദേശ നിക്ഷേപത്തിന് ഇന്ത്യൻ രൂപ

വിദേശ നിക്ഷേപത്തിന് ഇന്ത്യൻ രൂപവിദേശ നിക്ഷേപത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നടപടി. ഇതിന്‍റെ ഭാഗമായി വിദേശ കമ്പനികൾക്ക് ഇന്ത്യയിലും, ഇന്ത്യൻ കമ്പനികൾ വിദേശത്തും നിക്ഷേപം നടത്തുന്നതിനുമുള്ള ചട്ടങ്ങൾ ലഘൂകരിക്കും. ഭവനനിർമാണത്തിന് സഹായംനഗര മേഖലകളിൽ വീട് വയ്ക്കുന്നതിന് പലിശ സബ്സിഡി ഉറപ്പാക്കും. ഇതിനായി അടുത്ത അഞ്ച് വർഷത്തേക്ക് സർക്കാർ 2.2 ലക്ഷം കോടി രൂപ ചെലവഴിക്കും. വൻനഗരങ്ങളിൽ ഗതാഗത വികസനംമുപ്പതു ലക്ഷത്തിലധികം ജനസംഖ്യയുള്ള വൻനഗരങ്ങളിലെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി.

Post
പരപ്പനങ്ങാടിക്കാരന്റെ കാൽപന്ത് ഇന്ത്യയെ കിരീടമണിയിച്ചു.

പരപ്പനങ്ങാടിക്കാരന്റെ കാൽപന്ത് ഇന്ത്യയെ കിരീടമണിയിച്ചു.

ഹമീദ് പരപ്പനങ്ങാടി ‘പരപ്പനങ്ങാടി :മുഹമ്മദ് ഷഹീറിൻ്റെ മിന്നും പ്രകടനത്തിൽ സ്പെഷ്യൽ ഒളിമ്പിക്സ് ഗോത്യിയ കപ്പ് 2024 ൽ ഇന്ത്യ ചാമ്പ്യന്മാരായി . സ്വീഡനിൽ വെച്ച് നടന്ന മത്സരത്തിലെ ടോപ് സ്കോററായി 2 ഗോൾ നേടി പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷഹീർ മിന്നും പ്രകടനമാണ് ഇന്ത്യക്ക് വേണ്ടി കാഴ്ച്ചവെച്ചത്. 4-2 ന് ഡെന്മാർക്കിനെ തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ ടൂർണമെന്റുകളിലൊന്നാണ് ഗോത്യിയ കപ്പ്. ഇന്റർനാഷണൽ സ്പെഷ്യൽ ഒളിംപിക്സ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ ഇന്ത്യൻ...