മുംബൈ: നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ സർവീസായ മുംബൈ മെട്രോ-3(അക്വാ ലൈൻ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.ആരേ കോളനിയിൽ നിന്ന് ബാന്ദ്ര–കുർള കോംപ്ലക്സ് (ബികെസി) വരെയുള്ള 12.44 കിലോമീറ്റർ പാതയാണ് തുറന്നത്. ആരേ കോളനിയിൽ നിന്ന് ബികെസിയിലേക്ക് അര മണിക്കൂർ കൊണ്ട് എത്താമെന്നാണ് പുതിയ മെട്രോപാത കൊണ്ടുള്ള നേട്ടം. 10 രൂപ മുതൽ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 33.5 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ മെട്രോ ലൈൻ...
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
സാമ്പത്തിക ക്രമക്കേട് : മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി നോട്ടീസ്
ഹൈദരാബാദ്: ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ഇഡി ചോദ്യം ചെയ്യുന്നതിനായി സമൻസ് അയച്ചു.ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സിഎ) പ്രസിഡൻ്റായിരിക്കെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് അസ്ഹറുദ്ദീന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച സമൻസ് അയച്ചത് . ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കോൺഗ്രസ് നേതാവ് സമയം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) കേസിൻ്റെ ഭാഗമായി, കഴിഞ്ഞ വർഷം നവംബറിൽ തിരച്ചിൽ നടത്തിയ എച്ച്സിഎയിൽ...
ഡൽഹിയിൽ മയക്കുമരുന്ന് വേട്ട: 2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി
ന്യൂഡൽഹി: മയക്കുമരുന്ന് വേട്ടയിൽ 2,000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ ഇന്ന് ഡൽഹിയിൽ പിടികൂടിയതായി പോലീസ് അറിയിച്ചു. ദക്ഷിണ ഡൽഹിയിൽ നടത്തിയ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വൻ കൊക്കെയ്ൻ ശേഖരത്തിന് പിന്നിലെന്ന് പോലീസ്.ഞായറാഴ്ച ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും രണ്ട് അഫ്ഗാൻ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് ദേശീയ തലസ്ഥാനത്ത് ഏറ്റവും...
രാജ്യത്ത് എം പോക്സ് സാന്നിധ്യം?
ഡെൽഹി: രാജ്യത്ത് ഒരാളില്‍ എം പോക്സ് സംശയിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നെത്തിയ യുവാവിലാണ് രോഗലക്ഷണം കണ്ടത്. ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രധാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കാശ്മീറിനു വേണ്ടി പോരാടും: രാഹുൽ ഗാന്ധി
ശ്രീനഗർ: ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന പദവിക്ക് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ റംബാനിലെ പൊതു റാലിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. കശ്മീരിൽ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ ഒരു രാജാവിനെ പോലെ പെരുമാറുകയാണ്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം ജമ്മു കശ്മീരിലാണ്. ബിജെപി എവിടെ വെറുപ്പ് പടർത്തുന്നുവോ, അവിടെ നമ്മൾ സ്നേഹത്തിന്റെ കട തുറക്കും....
ഗേയ്, ലെസ്ബിയൻ ദമ്പതികൾക്ക് പരസ്പരം നോമിനി യാകാം
ഗേയ്, ലെസ്ബിയൻ ദമ്പതികൾക്ക് പരസ്പരം നോമിനിയാകാം ന്യൂഡൽഹി: ഗേയ്, ലെസ്ബിയൻ ദമ്പതികൾക്ക് പരസ്പരം നോമിനി യാകാമെന്നും ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുടങ്ങാമെന്നും കേന്ദ്ര ധനമന്ത്രാലയം.2023 ഒക്ടോബറിൽ സുപ്രിയ ചക്രബർത്തിയുടെ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് എൽജിബിടിക്യു കമ്മ്യൂണിറ്റിയെ സംബന്ധിച്ച പുതിയ ഉത്തരവിന് കാരണമെന്ന് ധന മന്ത്രാലയം. ഓഗസ്റ്റ് 21 ന് എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം.
ഗ്രാമപ്രദേശങ്ങളില്‍ 60 പുതിയ ബസ് റൂട്ടുകള്‍ വേണം
പെരിന്തല്‍മണ്ണ താലൂക്കിലെ ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗതസൗകര്യം മെച്ചപ്പെടുത്താന്‍ പുതിയ 60 റൂട്ടുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും പൊതുജനങ്ങളും. മോട്ടോര്‍വാഹനവകുപ്പ് പെരിന്തല്‍മണ്ണ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനസദസ്സിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതുവഴി സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാവുമെന്ന് ജനസദസ്സ് ഉദ്ഘാടനം ചെയ്ത നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും. പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്താനും ഇക്കാര്യത്തില്‍ പൊതുനയം രൂപീകരിക്കാനും സര്‍ക്കാര്‍ നേരിട്ട് സംഘടിപ്പിക്കുന്ന ജനസദസ്സ് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള റൂട്ടുകള്‍ കണ്ടെത്തുകയും പ്രായോഗികമായി...
മൈജി ഉടമക്ക് പോലീസ് മുഖേനെ വാറണ്ട്
ഉപഭോക്തൃ കോടതിയുടെ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കറുപ്പം റോഡിലെ മൈജി ഉടമക്കെതിരെയും ഹരിയാനയിലെ ഡിബിജി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്. ദേവരാജൻ വാങ്ങിയ ടി വി തകരാറിലായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ടി വി യുടെ വില 19199 രൂപയും നഷ്ടപരിഹാരം 5000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കൽപ്പിച്ച്...
കേരള പൊലീസ് എന്നും ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം
2018 ലെ പ്രളയ കാലം മുതല്‍ ആവര്‍ത്തിച്ചു വരുന്ന ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന സേനയായി പ്രവര്‍ത്തിക്കുവാന്‍ കേരള പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്നകേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രാജ്യം തന്നെ വലിയ ഞെട്ടലോടെ കണ്ട വയനാട് ദുരന്തത്തില്‍, അവിടെ രക്ഷാപ്രവർത്തനം...
സഞ്ജിത് വധം: എസ്ഡിപിഐ പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തന്‍ എ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ എസ്ഡിപിഐ പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി. വണ്ടുർ സ്വദേശിയായ ഇബ്രാഹിം മൗലവിയാണ് വ്യാഴാഴ്ച്ച കോടതിക്ക് മുന്നില്‍ കീഴടങ്ങിയത്. പ്രതിയെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗൂഡാലോചനയാണ് ഇബ്രാഹിം മൗലവിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. ഇതോടെ കേസില്‍ പ്രതികളായ 24 പേരില്‍ 23 പേരും കസ്റ്റഡിയിലായി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നൗഫല്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ മുഴുവന്‍ മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് പറയുന്നു. 2021 നവംബര്‍ 15 രാവിലെയാണ്...









