Home » National

Category: National

Post
ഡൽഹി ഗണേഷ്(80) അന്തരിച്ചു

ഡൽഹി ഗണേഷ്(80) അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഡൽഹി ഗണേഷ്(80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം.  തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1976ൽ കെ ബാലചന്ദ്രന്റെ പട്ടണ പ്രവേശം എന്ന മലയാള സിനിമയിലൂടെയായിരുന്നു ഡൽഹി ഗണേഷിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവ്. കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. പിന്നീടങ്ങോട്ട്...

Post
സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്

സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രിം കോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ഇളവ്.ജസ്റ്റിസുമാരായ പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സിദ്ദീഖ് കാപ്പന് ആശ്വാസകരമായ വിധി പുറപ്പെടുവിച്ചത് .2022 സപ്തംബര്‍ 9നാണ് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും കാപ്പന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍...

Post
ബിപിഎല്‍ സ്ഥാപകൻ ടി.പി. ഗോപാല്‍ നമ്പ്യാര്‍ അന്തരിച്ചു

ബിപിഎല്‍ സ്ഥാപകൻ ടി.പി. ഗോപാല്‍ നമ്പ്യാര്‍ അന്തരിച്ചു

ബംഗലൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി.പി. ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബംഗലൂരുവിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബിപിഎല്‍. അതിന്റെ സ്ഥാപക ഉടമയായിരുന്നു. 1963 ലാണ് നമ്പ്യാര്‍ ബിപിഎല്‍ കമ്പനിക്ക് തുടക്കമിടുന്നത്. ഇന്ത്യയിൽ മികച്ച നിലവാരമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് തുടക്കമിടുക...

Post
വിജയ രഹാട്കർ പുതിയ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ

വിജയ രഹാട്കർ പുതിയ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ

ന്യൂഡല്‍ഹി: വിജയ രഹാട്കറിനെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയായി നിമയിച്ചു. ബിജെപി ദേശിയ സെക്രട്ടറിയായ രഹാട്കര്‍ പാര്‍ട്ടിക്കുള്ളില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്ര വനിത കമ്മീഷന്‍ അധ്യക്ഷയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔറംഗബാദ് സ്വദേശിയാണ്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വനിതാ കമ്മീഷന്‍ അംഗമായി ഡോ. അര്‍ച്ചന മജുംദാറിനെയും നിയമിച്ചതായി കേന്ദ്ര വനിത ശിശുക്ഷേമമന്ത്രാലയം അറിയിച്ചു. പൂനെ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

Post
ജമ്മു കശ്മീരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി

ജമ്മു കശ്മീരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ വോട്ടെണ്ണൽ ദിനത്തിൽ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സൈനീകൻ പരുക്കുകളോടെ രക്ഷപ്പെട്ടു. വോട്ടെണ്ണൽ ദിനമായ ഇന്നലെയായിരുന്നു ഭീകരവാദികൾ രണ്ടു സൈനീകരെ തട്ടിക്കൊണ്ടുപോയത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് മണിക്കൂറുകള്‍ക്ക് ശേഷം വെടിയേറ്റ നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. അനന്ത്‌നാഗ് സ്വദേശി ഹിലാല്‍ അഹമ്മദ് ഭട്ടാണ് വീരമൃത്യു വരിച്ചത്. കൊക്കര്‍നാഗിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ രണ്ടു സൈനികരും ടെറിട്ടോറിയൽ ആർമിയുടെ 161 യൂണിറ്റിൽ നിന്നുള്ളവരാണ്. എട്ടിന് ആരംഭിച്ച ഭീകരവിരുദ്ധ...

Post
മുംബൈ മെട്രോ-3 പൊതുജനങ്ങൾക്കായി തുറന്നു നൽകി

മുംബൈ മെട്രോ-3 പൊതുജനങ്ങൾക്കായി തുറന്നു നൽകി

മുംബൈ:  നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ സർവീസായ മുംബൈ മെട്രോ-3(അക്വാ ലൈൻ)  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഫ്ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.ആരേ കോളനിയിൽ നിന്ന് ബാന്ദ്ര–കുർള കോംപ്ലക്സ് (ബികെസി) വരെയുള്ള 12.44 കിലോമീറ്റർ പാതയാണ് തുറന്നത്. ആരേ കോളനിയിൽ നിന്ന് ബികെസിയിലേക്ക് അര മണിക്കൂർ കൊണ്ട് എത്താമെന്നാണ് പുതിയ മെട്രോപാത കൊണ്ടുള്ള നേട്ടം.  10 രൂപ മുതൽ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 33.5 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ മെട്രോ ലൈൻ...

Post
സാമ്പത്തിക ക്രമക്കേട് : മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി നോട്ടീസ്

സാമ്പത്തിക ക്രമക്കേട് : മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി നോട്ടീസ്

ഹൈദരാബാദ്:  ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ ഇഡി ചോദ്യം ചെയ്യുന്നതിനായി സമൻസ് അയച്ചു.ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌സിഎ) പ്രസിഡൻ്റായിരിക്കെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് അസ്ഹറുദ്ദീന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച സമൻസ് അയച്ചത് . ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കോൺഗ്രസ് നേതാവ് സമയം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) കേസിൻ്റെ ഭാഗമായി, കഴിഞ്ഞ വർഷം നവംബറിൽ തിരച്ചിൽ നടത്തിയ എച്ച്സിഎയിൽ...

  • 1
  • 2
  • 6