ബംഗളൂരു: കര്‍ണാടക ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. ഛര്ദിക്കാന് തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. മൈസുരുവിലെ ഗുണ്ടല്‍പേട്ടില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ യാത്രക്കാരിയുടെ തല അറ്റുപോയി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ ചാമരാജ് നഗര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
FlashNews:
തിരൂർ താലൂക്ക് ചരിത്ര നിർമാണനസഭ
മാനനഷ്ടക്കേസില്‍ സമന്‍സ്
രണ്ടത്താണിതഹ്ഫീദുൽ ഖുർആൻപ്രഥമ സനദ് ദാനം
റിഫയുടെ മരണം: സമഗ്രാന്വേഷണം നടത്തണം
മെഗാ*മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കേന്ദ്ര ബജറ്റ് നിരാശാജനകവും അപകടകരവും” : പ്രവാസി വെൽഫെയർ
അശൈഖ് സൈനുദ്ദീൻ മഖ്ദൂം 518 -ാം ആണ്ടുനേർച്ച പൊന്നാനിയിൽ ഫെബ്രുവരി 12 ന്
പൈലറ്റ് മറിയം ജുമാനയും കുടുംബവും ഉംറ നിർവഹിക്കാനെത്തി
കേരളത്തോട് പുച്ഛം
സ്വര്‍ണവില കുറഞ്ഞു
വഖഫ് ബില്‍ മുസ്ലിം വംശഹത്യാഅജണ്ടയുടെ ഭാഗം.പിന്‍വലിക്കണം
രമണി ( 72 )നിര്യാതയായി
ഹിന്ദി ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം
സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിൻവലിക്കണം പി ഡി പി
കോട്ടിലത്തറ-ഏഴൂർ പാലം എട്ടുമാസത്തിനകം പൂർത്തീകരിക്കും
ദർസിൻ്റെ നാൽപ്പതാം വാർഷികം സമാപിച്ചു
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്:പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുന്നു
നസീമ (51) നിര്യാതയായി
ജെ.സി.ഐ തിരൂരിൻ്റെ 2025 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
Category: National
ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താനുള്ളതല്ല
ന്യൂഡൽഹി: ശാരീരിക ബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും കുറ്റകരമാണെന്ന് ഡൽഹി ഹൈക്കോടതി.ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വരണ കാന്ത ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെണ്‍കുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും പ്രതിയും തമ്മില്‍ കാലങ്ങളായുള്ള സൗഹൃദ...
ഡല്‍ഹിയില്‍ ശൈത്യ തരംഗം
കടുത്ത മൂടല്‍ മഞ്ഞിനെ തുടർന്ന്, വ്യോമ റെയില്‍ - റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു.
നാലു കുട്ടികള്‍ക്ക് ജന്മം നൽകൂ, ഒരു ലക്ഷം നേടൂ
ഭോപ്പാല്‍: ബ്രാഹ്മണ ദമ്പതികള്‍ പ്രസവിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയാൽ നിരീശ്വരവാദികള്‍ രാജ്യം പിടിച്ചെടുക്കുമെന്ന്ബ്രാഹ്മണ ക്ഷേമത്തിനായുള്ള പരശുരാമ കല്യാണ്‍ ബോര്‍ഡിന്റെ പ്രസിഡന്റും, ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ വിഷ്ണു രജോരിയ. നാലു കുട്ടികള്‍ക്ക് ജന്മം നല്കുന്ന ബ്രാഹ്മണ ദമ്പതികള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലെ ബോര്‍ഡ് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും വിഷ്ണു രജോരിയ മതത്തെ ധിക്കരിക്കുന്നവരുടെയും നിരീശ്വരവാദികളുടെയും എണ്ണം കൂടിവരികയാണ്. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തുന്നത് വലിയ പ്രശ്നമാണ്. കുറഞ്ഞത്...
തിരുപ്പതിയിൽ മരിച്ചവരിൽ മലയാളിയും
പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52)ആണ് മരിച്ചത്. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്. തിരുപ്പതി വൈകുണ്ഠ ഏകാദശിക്കായി ടോക്കണ്‍ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിര്‍മല മരിച്ച കാര്യം വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ 18 വയസിന് താഴെയുള്ളവർക്ക് മാത്രം
ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ കുട്ടികൾക്ക് സ്വന്തമായി ഓൺലൈൻ അക്കൗണ്ട് തുടങ്ങാനാകില്ല.
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
ന്യൂഡൽഹി: പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തർപ്രദേശ് സ്വദേശിയായ ജിതേന്ദ്ര കുമാർ(26) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തു നിന്ന് രണ്ട് പേജ് വരുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് 3 മണിയോടെയാണ് സംഭവമുണ്ടായത്. റെയില്‍ ഭവന് സമീപമുള്ള പാര്‍ക്കില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളിത്തിയ യുവാവ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ഓടുകയായിരുന്നു. പാതി കത്തിയ നിലയിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ഹിന്ദിയിലാണ് ആത്മഹത്യാക്കുറിപ്പ്....
15 തവണ എലി കടിച്ചു; വിദ്യാര്‍ത്ഥിനിയുടെ ശരീരം തളര്‍ന്നു
ഹൈദരാബാദ്: എലി കടിച്ച, പേവിഷ ബാധയ്ക്കെതിരായി നൽകിയ വാക്സിന്റെ അളവ് കൂടിയതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരം തളര്‍ന്നതായി പരാതി. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബി സി റസിഡന്‍ഷ്യല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്. കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനി ഭവാനി കീര്‍ത്തിയെ മാര്‍ച്ചിനും നവംബറിനും ഇടയില്‍ 15 തവണയാണ് എലി കടിച്ചത്. നിരവധി കുട്ടികള്‍ക്ക് ഇക്കാലയളവില്‍ എലിയുടെ കടിയേറ്റിരുന്നു....
കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
ആയുര്‍വേദത്തില്‍ കൂടുതല്‍ ക്ലിനിക്കല്‍ ഗവേഷണം നടത്തും
ഡെറാഡൂണ്‍: രാജ്യത്തിന്റെ പരമ്പരാഗത ആരോഗ്യ സമ്പ്രദായമായ ആയുര്‍വേദത്തെ കുറിച്ച് വിവിധ രാജ്യങ്ങളില്‍ കൂടുതല്‍ ക്ലിനിക്കല്‍ ഗവേഷണം നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുര്‍വേദം ലോകമാകെ പ്രചരിപ്പിക്കുന്നതിന് ഇന്ത്യ നിരവധി രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ച പറഞ്ഞു. ആയുര്‍വേദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജി-20, ബ്രിക്സ്, ബിംസ്റ്റെക് തുടങ്ങിയ ബഹുരാഷ്ട്ര സ്ഥാപനങ്ങളുമായി ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നതായി പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ (ഡബ്ല്യുഎസി) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഈ...