Home » Kerala » Page 38

Category: Kerala

Post
ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു

ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തൃശൂര്‍ വരടിയത്ത് പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2024 ജൂലായ് മാസത്തില്‍ ആരംഭിക്കുന്ന ലൈബ്രറി സയന്‍സ് (യോഗ്യത എസ്എസ്എല്‍സി), ഡി സി എ (യോഗ്യത പ്ലസ് 2), പി ജി ഡി സി എ (യോഗ്യത ഡിഗ്രി) എന്നീ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലായ് 10 നകം വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8547005022, 9496217535.

Post
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (OBC) ബി.എസ്.സി നഴ്സിംഗ് പഠനം പൂര്‍ത്തീകരിച്ച് 2 വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും ബി.എസ്.സി നഴ്സിംഗ് കോഴ്സ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഐഇഎല്‍ടിഎസ്/ടോഫല്‍/ഒഇടി/NCLEX (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്രേജ് ടെസ്റ്റിംഗ് സിസ്റ്റം/ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിന്‍ ലാംഗ്രേജ്/ഓക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്/നാഷണല്‍ കൗണ്‍സില്‍ ലൈസെന്‍ഷുല്‍ എക്‌സാമിനേഷന്‍) തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ക്ക് വകുപ്പ് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവര്‍ക്ക്  ധനസഹായം നല്‍കുന്ന പദ്ധതിക്ക് (2024-25) പിന്നാക്ക വിഭാഗ വികസന വകുപ്പ് വിജ്ഞാപനം...

Post
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 05-07-2024: പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 06-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 07-07-2024: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 08-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ...

Post
S.F.I യുടെ രക്തം കുടിക്കാൻ അനുവദിക്കില്ല

S.F.I യുടെ രക്തം കുടിക്കാൻ അനുവദിക്കില്ല

തിരുവനന്തപുരം: വഴിയിൽ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്ഐയുമെന്ന് മന്ത്രി ബാലൻ. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി.ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്.എസ്എഫ്ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ സംഘടനയ്ക്ക് കഴിയും.എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും.കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി.കേരള കൂടോത്ര പാർട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.

Post
ഒൺലൈൻ തട്ടിപ്പ് സംഘം കവർന്നത് മൂന്നു കോടിയിലേറെ രൂപ

ഒൺലൈൻ തട്ടിപ്പ് സംഘം കവർന്നത് മൂന്നു കോടിയിലേറെ രൂപ

രവിമേലൂർ ഒൺലൈൻ ട്രേഡിംഗിലൂടെയും , നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാമെന്ന് പറഞ്ഞ് രണ്ട് കോടിയോളം രൂപയും, വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പണം നഷ്ടമായവരിൽ ഏറെയും ഉയർന്ന വിദ്യാഭ്യാസവും , നല്ല ജോലിയുമൊക്കെ ഉള്ള വരാണ്. മുംബൈ കൊളാബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസു പ്രകാരം സുപ്രീം കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് ആലുവ സ്വദേശിയായ സീനിയർ സിറ്റിസണിൽ നിന്ന് തട്ടിപ്പുസംഘം ഒരു കോടി പതിനഞ്ച് ലക്ഷം...

Post
ചക്രവാതച്ചുഴി:അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി:അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

തെക്കൻ ഗുജറാത്തിനു മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂലൈ 04 ) മുതൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 02.15 pm, 4 July ജൂലൈ 2024 IMD -KSEOC -KSDMA

Post
ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽസ് ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ കോഴ്‌സ്

ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈൽസ് ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ കോഴ്‌സ്

കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളി നടത്തിവരുന്ന എഐസിടിഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആ൯്റ് ടെക്‌സ്റ്റൈൽ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എ .സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2024 ജൂലൈ 1-ന് 15 വയസ്സിനും 23 വയസ്സിനും മദ്ധ്യേ. പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്സാണ്. 20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തിൽ...

Post
സി.സി.ഇ.കെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്ക് നേരിട്ട് പ്രവേശനം

സി.സി.ഇ.കെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്ക് നേരിട്ട് പ്രവേശനം

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ (Centre for Continuing Education Kerala) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ എറണാകുളം ഗവ. വിമൺസ് പോളിടെക്നിക് കോളേജിൽ കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ആറുമാസ/ഒരു വർഷ കാലാവധിയുള്ള കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാമെന്നും മന്ത്രി ബിന്ദു പറഞ്ഞു. എസ്എസ്എൽസിയോ പ്ലസ് ടുവോ ബിരുദമോ അടിസ്ഥാനയോഗ്യതയുള്ള ആർക്കും മാർക്കോ പ്രായപരിധിയോ നോക്കാതെ കോഴ്സിന് നേരിട്ട് അപേക്ഷിക്കാം. ശനി/ഞായർ ബാച്ചുകളും മോണിംഗ്/ഈവെനിംഗ്...

Post
സൈബർ തട്ടിപ്പുകള്‍ ചെറുക്കാൻ ജാഗ്രതാ നിര്‍ദ്ദേശം!

സൈബർ തട്ടിപ്പുകള്‍ ചെറുക്കാൻ ജാഗ്രതാ നിര്‍ദ്ദേശം!

രവി മേലൂർ. എറണാകുളം,വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞും, നിക്ഷേപ ,വ്യാപാര തട്ടിപ്പുകളുമായും പുതിയ രൂപത്തിൽ വരുന്ന സൈബർ തട്ടിപ്പുസംഘങ്ങൾ വ്യാപകമാണ്. സമീപകാലത്തായി വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് നിരവധി തട്ടിപ്പുകളാണ് നടന്നത്. അന്വേഷണ ഉദ്യോഗസ്ഥരാണെന്ന വ്യാജേന യൂണിഫോം ധരിച്ച് സിബിഐ, എൻ.സി.ബി, സംസ്ഥാന പോലീസ് എന്നിവരാണെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുന്നത്.നിങ്ങളുടെ അഡ്രസിൽ ഡ്രഗ്സിന്റെ പാഴ്സൽ പിടികൂടിയിട്ടുണ്ട് , നിങ്ങൾ പ്രോണോഗ്രാഫിക് വൈറ്റ് സന്ദർശിച്ചിട്ടുണ്ട് , തുടങ്ങിയ കാര്യങ്ങൾ പറയുകയും, കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇതുമായി...

Post
മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 12-ാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ...