Home » Kerala » Page 17

Category: Kerala

Post

ചാലക്കുടി സബ്ബ് ട്രഷറിയ്ക്ക് പുതിയ കെട്ടിടം

ചാലക്കുടി സബ് ട്രഷറിയ്ക്ക് പുതിയകെട്ടിടം നിർമ്മിയ്ക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിയ്ക്കുകയാണെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. 1,98,92,791 രൂപ ഭരണാനുമതി ലഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തിയുടെ പി എം സി ആയി നിശ്ചയിച്ചിരിയ്ക്കുന്ന എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് തയ്യാറാക്കിയ പ്ലാനും വിശദമായ പദ്ധതി രേഖയുടെയും അടിസ്ഥാനത്തിലാണ് പുതിയ കെട്ടിട നിർമ്മാണത്തിനാവശ്യമായ നടപടികൾ പുരോഗമിയ്ക്കുന്നത്. ചാലക്കുടി സബ് ട്രഷറിയുടെ ശോചനീയാവസ്ഥ പലതവണ സനീഷ്‌കുമാർ ജോസഫ് എം എൽ എ നിയമസഭാ ചോദ്യങ്ങളായി സർക്കാരിന്റെ...

Post

കൈയേറ്റകാർക്കെതിരെ സ്റ്റോപ്പ് മെമ്മോ നൽകണം’

തിരൂർ: നഗരസഭാ സ്റ്റേഡിയത്തിന്റെ മുൻവശത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ താൽക്കാലിക വ്യാപാര അനുമതി ലഭിച്ചവർ വ്യവസ്ഥാ ലംഘനം നടത്തിയെന്നും അവർക്കെതിരെ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകണമെന്നും വാർത്ത സമ്മേളനത്തിൽ ചേമ്പർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി .നസീമയുടെ സാന്നിദ്ധ്യത്തിൽ തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് നേതാക്കളും വ്യാപാരി സമിതി നേതാക്കളും താൽക്കാലിക അനുമതി ലഭിച്ചവരും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. എന്നാൽ താൽക്കാലിക അനുമതി ലഭിച്ചവർ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെനഗ്നമായ വ്യവസ്ഥാ ലംഘനമാണ് നടത്തിയത്. ഇതിന്റെ...

Post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ

രവിമേലൂർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ ഓണക്കൂർ സ്വദേശിയായ ഇരുപത് കാരനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തഇയാൾ പ്രണയം ഭാവിക്കുകയായിരുന്നു. പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്നചിത്രമാക്കി പെൺകുട്ടിയുടെ കൂട്ടുകാരിക്ക് അയച്ചു കൊടുത്തു. തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജോസി എം ജോൺസൻ ,വി.എസ് ഷിജു, റെജിമോൻ എ.എസ് ഐമാരായ പ്രീജ, ലത സീനിയർ സി പി ഒ...

Post

വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം

രവിമേലൂർ മലക്കപ്പാറ: ടാറ്റ  ടി  എസ്റ്റേറ്റിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള തോട്ടം തൊഴിലാളികളുടെ മക്കളായ   വിദ്യാർത്ഥികൾക്കായി 6,40,000 രൂപയുടെ വിദ്യാഭ്യാസ സ്ക്കോളർഷിപ്പ് വിതരണം  ചെയ്തു. ഉന്നത വിദ്യഭ്യാസം കൈവരിച്ചുകൊണ്ടിരിക്കുന്ന 40 വിദ്യാർത്ഥികൾക്ക് 16000 രൂപ വീതമാണ് പദ്ധതിയുടെ ഭാഗമായി ലഭിച്ചത്. സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  നടപ്പിലാക്കി വരുന്ന ‘ചിറക് ‘പദ്ധതിയുമായി  സഹകരിച്ച് സന്നദ്ധ  സംഘടനയായ  കെയർ  ആൻഡ്  ഷെയറും ക്ലാരിഷ്യൻ സന്ന്യാസ സഭയും ചേർന്ന്  ഒരുക്കിയ  സ്കോളർഷിപ്പിൻ്റെ  വിതരണോദ്ഘാടനം തൃശൂർ ജില്ലാ കളക്ടർ  അർജ്ജുൻ പാണ്ഡ്യൻ ഐഎ എസ്...

Post
കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു

കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു

ഞരമ്പുകളില്‍ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തില്‍ ചികിത്സ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

Post

വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു

രവിമേലൂർ കാഞ്ഞൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ നവംബർ 17ന് ആഘോഷിച്ചു.നൂറ്റാണ്ടുകളായി നടന്നുവരുന്ന ഈ തിരുനാളിന് തമുക്ക് തിരുനാൾ എന്നുകൂടി പേരുണ്ട്. കാഞ്ഞൂരിലെ ആദ്യത്തെ പള്ളിയ്ക്ക് 1024 വർഷം മുൻപ് ശിലാസ്ഥാപനം നടത്തിയതിന്റെ ഓർമ്മയ്ക്കായി കല്ലിട്ട തിരുനാൾ എന്നുകൂടി ഈ തിരുനാൾ അറിയപ്പെടുന്നു.  തിരുന്നാളിനോട് അനു ബന്ധിച്ചു തിരുനാൾ പാട്ടു കുർബാന, അങ്ങാടി പ്രദക്ഷിണം എന്നിവ ഉണ്ടായിരുന്നു.വനിതകളായിരുന്നു ഇത്തവണ പ്രദക്ഷിണത്തിൽ തിരുസരൂപം വഹിച്ചത്. പ്രദക്ഷിണശേഷം കെസിവൈഎം പ്രവർത്തകർ തയ്യാർ ചെയ്ത ത്മുക്ക്...

Post

ചിത്രരചന പരിശീലന ക്യാമ്പ്

തിരൂർ: തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എഎംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി ചിത്രരചന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലക്ഷ്മണൻ തിരൂർ ക്യാമ്പിന് നേതൃത്വം നൽകി.പി ടി എ വൈസ് പ്രസിഡന്റ് പി പി അബ്ദുറഹ്മാൻ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക വി പി മീരാ മോൾ , പി ടി എ പ്രസിഡൻ് പി ആഷിഖ് , പി കോമു കുട്ടി,...

Post

ഈറ്റവെട്ടു – പനമ്പ് നെയ്ത്ത് തൊഴിലാളികൾ സമരത്തിലേക്ക്‌

രവിമേലൂർ കാലടി: ബാംബൂ കോർപ്പറേഷനെ തകർച്ചയിൽ നിന്ന് രക്ഷിക്കുക, ഈറ്റവെട്ട് പനമ്പ് നെയ്ത്തു തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാംബൂ വർക്കേഴ്സ് യൂണിയൻ (സിഐടിയു ) സമര പ്രഖ്യാപന കൺവെൻഷൻ നവംബർ 23ന് രാവിലെ 10മണിക്ക് കാലടി നാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കും. കൺവെൻഷൻ പി.ആർ. മുരളീധരൻ (സിഐടിയു ജില്ലാ സെക്രട്ടറി)ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അധ്യക്ഷത വഹിക്കും. കെ. കെ. ഷിബു,സി.കെ.സലിംകുമാർ എന്നിവർ പങ്കെടുക്കും. ഈറ്റ പനമ്പ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും...

Post
ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു

ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു

പനമരം: വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്. ഈ മാസം 11നാണ് കോളനിയിലെ കുട്ടികളുൾപ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്.ഭ ക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതോടെ ഇവരെ പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പാറ്റയെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മറ്റൊരാൾ കൂടി ​ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.

Post
നിപ്മറും ജിഇസി തൃശൂരും ധാരണാ പത്രത്തില്‍ ഒപ്പിട്ടു

നിപ്മറും ജിഇസി തൃശൂരും ധാരണാ പത്രത്തില്‍ ഒപ്പിട്ടു

ഇരിങ്ങാലക്കുട: ഭിന്നശേഷി മേഖലയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനും (നിപ്മര്‍) തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളെജും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത്തിനായിട്ടുള്ള സഹായക സാങ്കേതിക വിദ്യകളുടെ വികസനം, ഇരു സ്ഥാപനങ്ങളിലേയും ഗവേഷണ വികസനസൗകര്യങ്ങളുടെ പങ്കിടല്‍, അധ്യാപകരുടേയും വിദ്യാര്‍ഥികളുടെയും പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി ഏറ്റെടുക്കുന്നത്തിനായാണ് ധാരണാ പത്രം. നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സി. ചന്ദ്രബാബു, തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളെജ്...