Home » Kerala

Category: Kerala

Post

വാർത്തയുടെ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം: മാധ്യമ അടിയന്തരാവസ്ഥ

തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിനു മാധ്യമം ദിനപത്രത്തിൻ്റെ ലേഖകനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം മാധ്യമ അടിയന്തരാവസ്ഥയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് നാഴികയ്ക്ക് നാൽപ്പത് വട്ടം അധരവ്യായാമം നടത്തുന്ന ഇടതുസർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണ്..ലേഖകന്‍റെ പേര്​ വച്ചു പ്രസിദ്ധീകരിച്ച വാർത്തയ്ക്ക്​ അ​ദ്ദേഹത്തെ​ ചോദ്യം ചെയ്യാൻ വിളിപ്പിച്ച അതേ അന്വേഷണ ഉദ്യോഗസ്ഥൻ വാർത്ത നൽകിയ ​റിപ്പോർട്ടറുടെ പേരും വിലാസവും ഫോൺ നമ്പരും ഇ മെയിൽ ഐഡിയുമെല്ലാം രേഖാമൂലം ഹാജരാക്കണമെന്നാവശ്യപ്പെട്ടു പത്രത്തിന്‍റെ ചീഫ്​ എഡിറ്റർക്കു വീണ്ടും നോട്ടീസ്​...

Post
അനധികൃതമായി പണം വാങ്ങി : കെ എസ്ഇബിക്ക് മുട്ടൻ പണി കിട്ടി

അനധികൃതമായി പണം വാങ്ങി : കെ എസ്ഇബിക്ക് മുട്ടൻ പണി കിട്ടി

തൃശൂർ : വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വിധിയായതു്.വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകുകയുണ്ടായിട്ടുളളതാകുന്നു. തുടർന്ന് വരുന്ന...

Post
ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ

ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ

കൊലപാതക സമയത്ത് പിതാവ് അജാസ്ഖാന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് മൊഴി.

Post
അധിക വൈദ്യുതി ബിൽ; നഷ്ട പരിഹാരം നൽകുവാൻ വിധി

അധിക വൈദ്യുതി ബിൽ; നഷ്ട പരിഹാരം നൽകുവാൻ വിധി

തൃശൂർ: വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്ത് തൃശൂർ ഉപഭോക്തൃകോടതിയിൽ നൽകിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും വിധിയായത്. വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകി. തുടർന്ന്...

Post
അവധി ലഭിച്ചില്ല: സായുധ ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു

അവധി ലഭിച്ചില്ല: സായുധ ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു

മലപ്പുറം: അരീക്കോട്ടെ സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വയനാട് മൈലാടിപ്പടി സ്വദേശി വിനീത് (33) ആണ് മരിച്ചത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചു. തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. ഉടൻ മരണം സ്ഥിരീകരിച്ചു. വിനീതിന്റെ ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. 45 ദിവസത്തോളം...

Post
ജലനിരപ്പ് ഉയർന്നു തന്നെ: ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയർന്നു തന്നെ: ജാഗ്രതാ നിര്‍ദേശം

  പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ ആറിൽ ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹച്യത്തില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി ജിഡി സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദിയുടെ കരയില്‍ താമസിക്കുന്നവര്‍ യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം അപകട മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ തയ്യാറാവണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തെന്മല ഡാമിന്റെ ഷട്ടറുകള്‍...

Post
മദ്യപിച്ച് ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു

മദ്യപിച്ച് ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു

പത്തനംതിട്ട: മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നു ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു. എംഎസ്പി ക്യാമ്പിലെ എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്. പത്തനംതിട്ട നിലയ്ക്കലാണ് സംഭവം. പരാതിയെ തുടർന്നു എസ്ഐയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി കണ്ടെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഒരാൾ ബഹളമുണ്ടാക്കുന്നുവെന്ന് ഇന്നലെ രാത്രിയോടെ ഹോട്ടലുകാരാണ് പൊലീസ് ഉദ്യോ​ഗസ്ഥരെ വിളിച്ചറിയിച്ചത്. തുടർന്നു പൊലീസെത്തി എസ്ഐയെ കസ്റ്റഡിയിൽ‌ എടുത്തു. പിന്നാലെയാണ് പിടികൂടിയ ആൾ പൊലീസാണെന്നു മനസിലായത്. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളെ...