Home » Kerala

Category: Kerala

Post

ഇറാന്റെ പരമാധികാരത്തിന്മേലുള്ള​അമേരിക്ക-ഇസ്രായേൽ കടന്നുകയറ്റം അപലപനീയം

​ന്യൂഡൽഹി: ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക കടന്നുകയറ്റത്തെ എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മേഖലയിലെയും ലോകത്തെയും സമാധാനത്തെ തകർക്കുന്ന അപകടകരമായ നീക്കമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇത്തരം നടപടികൾ നയതന്ത്ര ശ്രമങ്ങളെ തകർക്കുകയും മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുകയും നിരപരാധികളായ സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായി അപകടത്തിലാക്കുകയും ചെയ്യും. ബാഹ്യമായ ഈ കടന്നുകയറ്റങ്ങൾക്കെതിരെ ഇറാനോട് അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.​ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശം,...

Post

ഓൺലൈൻ പ്രോഗ്രാമുകളുടെ ഉദ്ഘാടനം: സർക്കാരിന്റേത് ഇരട്ട ത്താപ്പെന്ന് ആക്ഷേപം

25 പ്രോഗ്രാമുകൾക്ക് പകരമെത്തുന്നത് നാലെണ്ണം മാത്രം. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് (SDE) കീഴിലുണ്ടായിരുന്ന കോഴ്സുകൾ നിർത്തലാക്കി ഓൺ ലൈൻ പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള നീക്കം വിവാദത്തിലേക്ക്. 25 അംഗീകൃത പ്രോഗ്രാമുകൾ നിർത്തലാക്കിയ സ്ഥാ നത്ത് വെറും നാല് ഓൺലൈൻ കോഴ്സുകൾ മാത്രം തുടങ്ങുന്നതിനെ സ ർക്കാരിന്റെ ആണെന്ന് സിൻഡിക്കേറ്റ് അംഗം ഡോ പി റഷീദ് അഹമ്മദ് പറഞ്ഞു. യുജിസി അംഗീകാരത്തോടെ പ്രവർത്തിച്ചിരുന്ന 13 പിജി പ്രോ ഗ്രാമുകളും 12 യുജി...

Post

കെ എം ബഷീര്‍ കൊലപാതക കേസ് വിചാരണ ഏപ്രില്‍ 16 ന് തുടങ്ങും

ആദ്യദിനം മൂന്ന് സാക്ഷികള്‍ ഹാജരാകണം സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ഐ എ എസ് ഉദ്യേഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസില്‍ വിചാരണ ഏപ്രില്‍ 16ന് തുടങ്ങുമെന്ന് കോടതി. കേസിലെ പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്. വിചാരണ കോടതി തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ്പ്രതിയെ വിചാരണ ചെയ്യുന്നത്. വിചാരണക്കായി മൂന്ന് സാക്ഷികളോട് ഏപ്രില്‍ 16 ന് ഹാജരാകാന്‍ കോടതി...

Post

914 ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരത്തിന് ശുഭപര്യവസാനം

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മദ്യനയം തിരുത്തും: വി.ഡി.സതീശൻ മലപ്പുറം: യു.ഡി.എഫ് അധികാരത്തിലെത്തിയാലുടൻ പിണറായി സർക്കാർ അട്ടിമറിച്ച തദ്ദേശ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം തിരിച്ച് നൽകുമെന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ സിലബസിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പ് നൽകി. ജനങ്ങളെ പ്രലോഭിപ്പിച്ച് കുടിപ്പിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയം തിരുത്തണം എന്നാവശ്യപ്പെട്ട് 914 ദിവസങ്ങളായി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ കേരള മദ്യനിരോധന സമിതി നടത്തി വന്നിരുന്ന സത്യാഗ്രഹം സമാപിപ്പിക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Post

ഇസ് ലാമിനെ വിമർശിക്കുമ്പോൾ, പണ്ഡിതന്മാർ മൗനം വെടിയണം

തിരൂർ: സമൂഹത്തിന് നന്മയുടെ സന്ദേശം പകരേണ്ടത് പണ്ഡിത ധർമ്മമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭയായ ലജ്നത്തുൽ ബുഹൂസിൽ ഇസ് ലാമിയ്യ സംഘടിപ്പിച്ച സംസ്ഥാന പ്രബോധക സംഗമം അഭിപ്രായപ്പെട്ടു. വർത്തമാനകാലത്ത് മാനവസമൂഹത്തെ വഴിതെറ്റിക്കാൻ ബോധപൂർവ്വം പരിശ്രമങ്ങൾ നടക്കുന്നതിനാൽ ദൈവിക സന്ദേശങ്ങൾ പകർന്നു നൽകാനും, നന്മ, തിന്മകൾ വേർതിരിച്ച് ബോധ്യപ്പെടുത്താനുമുള്ള പരിശ്രങ്ങൾ ജാഗ്രതയോടെ തുടരണം വെറുപ്പും വിദ്വേഷവും അല്ല, സ്നേഹും, സാഹോദര്യവും പുലർത്തുവാനുള്ള പാoങ്ങളാണ് പണ്ഡിതന്മാർ പുതു തലമുറക്ക് കൈമാറേണ്ടത്.ഇസ് ലാം വിമർശിക്കപ്പെടുമ്പോൾ ചുമതലകൾ നിർവ്വഹിക്കാൻ പണ്ഡിതന്മാർ...

Post

പിന്‍വാതില്‍ നിയമനം സര്‍ക്കാർ അവസാനിപ്പിക്കണം

കോഴിക്കോട്: പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച് നിയമനം പ്രതീക്ഷിച്ചിരിക്കുന്ന അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവാക്കളെ നോക്കു കുത്തിയാക്കി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയും പിന്‍വാതില്‍ നിയമനം നടത്തിയുമുള്ള സര്‍ക്കാര്‍ നടപടി തികഞ്ഞ വഞ്ചനയാണെന്ന് കെ എന്‍ എം മര്‍കസുദഅവ സംസ്ഥാനസെക്രട്ടറിയേറ്റ് വ്യക്തമാക്കി. യാതൊരുവിധ സംവരണ മാനദണ്ഡവും പാലിക്കാതെ രാഷ്ട്രീയ താല്പര്യം മാത്രം വെച്ചുള്ള ഇത്തരം നിയമനങ്ങള്‍ പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരിശീലനങ്ങളിലൂടെ ഇടം പിടിച്ച പി.എസ്.സി ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താതെ ലിസ്റ്റ് കാലഹരണപ്പെടുത്തുന്നത് യുവതയോട് കാണിക്കുന്ന...

Post

കുറ്റവിമുക്തിയല്ല നഷ്ടപരിഹാരവും നീതിയുമായാണാവശ്യം

ഹുസൈൻ കൊടിഞ്ഞി2006-ലെ മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര കേസിൽ 12 പേരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ വിധി ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ ആഴത്തിലുള്ള പുഴുക്കുത്തിലേക്കാണ് വെളിച്ചം വീശുന്നത്. മുംബൈ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) “ഒരു കേസ് പരിഹരിച്ചതായി തെറ്റായ ഒരു പ്രതീതി” സൃഷ്ടിച്ചുവെന്ന കടുത്ത നിരീക്ഷണമാണ് കോടതി നടത്തിയത്. പാനായിക്കുളം സിമി കേസിലെ 18 പ്രതികളിൽ ഒരാളായ റാസിക് റഹീമിനെപ്പോലുള്ളവരുടെ വർഷങ്ങൾ നീണ്ട വേദനാജനകമായ അനുഭവങ്ങളെയാണ് ഇത്‌ ഓർമിപ്പിക്കുന്നത്. 2023 സെപ്റ്റംബറിൽ കേരള...

Post

മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് ചന്ദ്ര പ്രതലത്തെ വെല്ലുന്ന തരത്തിൽ

ആരാണ് ഇതിനു ഉത്തരവാദി – ഉത്തരമില്ലാത്ത ചോദ്യം ? രവിമേലൂർ മുരിങ്ങൂർ – ഏഴാറ്റുമുഖം റോഡ് -2017, 18 ,19 കാലഘട്ടത്തിൽ അന്നത്തെ ചാലക്കുടി AE സാദ്ധ്യത പഠനം നടത്തി പദ്ധതിക്ക് വേണ്ട സ്ഥലം ഉണ്ട് എന്ന് സാക്ഷ്യപ്പെടുത്തി തുടർന്ന് ഭരണാനുമതി ലഭിക്കുകയും ഉണ്ടായി, തുടർന്ന് കരാറുകാരൻ സ്വാഭാവികമായി തൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും എന്നത് ഉറപ്പിക്കാൻ ഇദ്ദേഹം സ്വന്തം നിലയിൽ ഒരു സാധ്യത പഠനം നടത്തിയിട്ടുണ്ടാകണമായിരുന്നു , എന്നാൽ അങ്ങനെ ഒരു സാധ്യത...

Post

രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി

ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. സെഷൻസ് കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. യുവതിക്കെതിരെ രാഹുൽ ഈശ്വർ വീണ്ടും വീഡ‍ിയോ ചെയ്തിരുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നായിരുന്നു രാഹുലിന് നൽകിയിരുന്ന ജാമ്യവ്യവസ്ഥ.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. അതിന് ശേഷം...

Post

എസ് ഐ ആർ:കമ്മീഷന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കണം

കെ.എൻ എം മർകസുദഅവ കോഴിക്കോട്: ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഇടം പിടിച്ചവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന വിധമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന ആരോപണം ഗൗരവതരമാണെന്ന് കെ.എൻ എം മർകസുദഅവ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കരട് പട്ടികയിലുള്ളവരെ തന്നെ സംശയ സാഹചര്യത്തിന്റെ പേരിൽ വീണ്ടും രേഖകൾ ഹാജറാക്കണമെന്നും ഹിയറിംഗിന് ഹാജറാകണമെന്നുമുള്ള ഇലക്ഷൻ കമ്മീഷന്റെ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനങ്ങളുടെ പൗരാവകാശമാണ് വോട്ടവകാശമെന്നിരിക്കെ അനാവശ്യമായ നടപടികളിലൂടെ വോട്ടർമാരെ വട്ടം കറക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണം....