Home » Fact check

Category: Fact check

Post
ചൂണ്ടു വിരലും ഫാറ്റി ലിവറും തമ്മില്‍ യാതൊരു ബന്ധവുമില്ല

ചൂണ്ടു വിരലും ഫാറ്റി ലിവറും തമ്മില്‍ യാതൊരു ബന്ധവുമില്ല

മെഡ്‌ലിങ് ഡെസ്‌ക്: ചൂണ്ടു വിരല്‍ മസാജ് ചെയ്താല്‍ ഫാറ്റില്‍ ലിവര്‍ മാറുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ചൂണ്ടു വിരലിന്റെ താഴ് ഭാഗം മസാജ് ചെയ്യുന്നത് ഫാറ്റി ലിവറിന് പരിഹാരമാകുമെന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വിഡിയോയില്‍ ദഹനം,രക്തചംക്രമണം, മെറ്റബോളിസം എന്നിവ മെച്ചപ്പെടുത്തുന്ന അക്യുപങ്ചര്‍ ചികിത്സാരീതിയെന്നാണ് വാദം. എന്നാല്‍ മനസിലാക്കേണ്ട വസ്തുത ഫാറ്റി ലിവര്‍ സ്വയം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ഒരു രോഗാവസ്ഥയല്ല. ചിട്ടയോടെയുളള ജീവിതവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയും മാത്രമേ ഫാറ്റി...

Post
സോണിയ ഗാന്ധി ആരുടെയും മടിയിൽ ഇരുന്നിട്ടില്ല

സോണിയ ഗാന്ധി ആരുടെയും മടിയിൽ ഇരുന്നിട്ടില്ല

കൊച്ചി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടേതായി പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് കണ്ടെത്തൽ. സോണിയ ഗാന്ധി ഒരാളുടെ മടിയിൽ ഇരിക്കുന്ന വിധത്തിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.വ്യാജ ചിത്രത്തിൻറെ ഒറിജിനൽ ചിത്രം ഗെറ്റ് ഇമേജ് എന്ന സൈറ്റിൽ നിന്നും ലഭ്യമാണ്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഇത് തെരഞ്ഞെടുക്കാവുന്നതാണ്,മാലിദ്വീപ് റിപ്പബ്ലിക് പ്രസിഡണ്ട് അബ്ദുൽ ഗയൂം 2005 മാർച്ച് 25ന് അന്നത്തെ യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധിയുമായി ഡൽഹിയിൽ ഒരു ചർച്ച നടത്തിയിരുന്നു. ഇരുവരും രണ്ടു കസേരയിൽ ഇരുന്ന്...

Post
നടൻ സിദ്ധീഖിനെതിരെയുള്ളത് വ്യാജ വാർത്ത

നടൻ സിദ്ധീഖിനെതിരെയുള്ളത് വ്യാജ വാർത്ത

ദൃശ്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് സിദ്ദീഖ് വളരെ മോശമായി നടി ആശാ ശരത്തിനോട് പെരുമാറിയതായി നടി ആശ ശരത് പറഞ്ഞെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് വ്യാജം. കീവേഡുകളുടെ പരിശോധനയിൽ ഇത്തരമൊരാരോപണം നടി ആശാ ശരത് എവിടെയും ഉന്നയിച്ചതായുള്ള വാർത്താ റിപ്പോർട്ടുകളൊന്നും ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ഫേക്ക് ഐഡിയിൽ നിന്നു വന്ന എഫ് ബി പോസ്റ്റ് മാത്രമായിരുന്നു അത്. ആശാ ശരത്തിന്റെ സമൂഹമാധ്യമ പേജ് പരിശോധിച്ചപ്പോൾ സിദ്ദീഖുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ കള്ളപ്രചാരണങ്ങളാണ്...

Post
മമ്മുട്ടി ആതിരയെ ഉപദ്രവിച്ചോ? സത്യം തേടാം

മമ്മുട്ടി ആതിരയെ ഉപദ്രവിച്ചോ? സത്യം തേടാം

സിനിമയൊരു ട്രാപ്പായിരുന്നു, ഇനി ജീവിക്കേണ്ടെന്ന് കരുതി എന്ന തലക്കെട്ടോടെയാണ് വിഡിയോ. നടിയുടെ യഥാർത്ഥ യഥാർത്ഥ വിഡിയോ പുറത്തിറങ്ങിയത്. മെഗാസ്റ്റാർ മമ്മുട്ടി തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന നിലയിലായിരുന്നു പ്രചാരണം. ഈ വാർത്ത ശരിയാണോ? വിനയൻ സംവിധാനം ചെയ്ത് മമ്മുട്ടി അഭിനയിച്ച ദാദാ സാഹിബ് എന്ന സിനിമയിലെ നായിക ആതിരയുടെ വിഡിയോ ആണ് പുറത്ത് വന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ ഇൻ്റെർവ്യൂ വിഡിയോ കട്ട് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. മമ്മുട്ടി മോശമായി പെരുമാറി എന്ന് ആതിര ഒരിടത്തും പറഞ്ഞിട്ടില്ല. മമ്മുക്കയാണ്...

Post
ചാലക്കുടി പുഴയോരവാസികൾ ജാഗ്രത പാലിക്കണം

ചാലക്കുടി പുഴയോരവാസികൾ ജാഗ്രത പാലിക്കണം

പൊരിങ്ങൽകുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് ഉയർത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +423 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. പരമാവധി സംഭരണശേഷിയിൽ ജലനിരപ്പെത്തിയാൽ ജലം തുറന്നുവിടുമെന്നതിനാൽ ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു.മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവും കൂടുന്നതിനാൽ ജലാശയ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.