Author: Sreekumar (Sreekumar )

Post
17 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

17 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

2024-25 വാ൪ഷിക പദ്ധതി ഭേദഗതി വരുത്തി സമ൪പ്പിച്ച 17 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സ്പിൽ ഓവ൪ പദ്ധതികളടക്കം ശുചിത്വ മാലിന്യസംസ്കരണ പദ്ധതികൾ കൂടി ഉൾപ്പെടുത്തി സമ൪പ്പിച്ച പദ്ധതി ഭേദഗതിക്കാണ് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് മനോജ് മൂത്തേടന്റെയും ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെയും അധ്യക്ഷതയിൽ ചേ൪ന്ന ആസൂത്രണ സമിതിയോഗം അംഗീകാരം നൽകിയത്. ആയവന, ചെങ്ങമനാട്, മാറാടി, ചേരാനെല്ലൂ൪, കോതമംഗലം, കോട്ടപ്പടി, കരുമാലൂ൪, പിണ്ടിമന, ഐക്കരനാട്, വരാപ്പുഴ, മുടക്കുഴ, നെല്ലിക്കുഴി, മരട്, കുമ്പളം,...

Post
കൃഷിനാശം: നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

കൃഷിനാശം: നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

മഴക്കെടുതിയില്‍ കൃഷി നാശമുണ്ടായാല്‍ എയിംസ് പോര്‍ട്ടല്‍ www.aims.kerala.gov.in മുഖാന്തിരം അപേക്ഷ നല്‍കണം. കൃഷിനാശം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തി കൃഷിനാശത്തിന്റെ ഫോട്ടോയും കരമടച്ച രസീതി എന്നിവയും അപ്പ്‌ലോഡ് ചെയ്യണം. ഓരോ വിളയ്ക്കും കൃഷി നാശത്തിനും ക്രോപ് ഇന്‍ഷുറന്‍സ് അനുകൂല്യത്തിനും എയിംസ് പോര്‍ട്ടലില്‍ അപേക്ഷിക്കണം. വ്യക്തിഗതമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

Post
മഴക്കെടുതി:നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

മഴക്കെടുതി:നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന് റവന്യൂ വകുപ്പില്‍ നിന്ന് റിലീഫ് പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കുന്നു. ഇതിനായി വീട്ടുടമ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, വിലാസം, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ബാങ്ക് അക്കൗണ്ട് മുഖേന തുക വിതരണം ചെയ്യുന്നതിനാല്‍ അപേക്ഷയില്‍ ചേര്‍ക്കുന്ന ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്നും ആക്ടീവ് ആണെന്നും ഉറപ്പാക്കണം. നാശനഷ്ടത്തോത് കണക്കാക്കുന്നതിനായി വില്ലേജ് ഓഫീസര്‍...

Post
സപ്ലൈകോ: ഹാപ്പി അവേഴ്സ് നാലുദിവസം കൂടി

സപ്ലൈകോ: ഹാപ്പി അവേഴ്സ് നാലുദിവസം കൂടി

സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും.ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ആയിരുന്നു ഈ പദ്ധതികൾ നടപ്പാക്കിയത്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെയുള്ള സമയത്ത് സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയില്‍ നിന്നും 10% കുറവ് നല്‍കുന്ന പദ്ധതിയാണ് ഹാപ്പി അവേഴ്സ്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ്...

Post
കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത്‌2,60,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത്‌2,60,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

(ഫോട്ടോ)കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ വി ലേജു ടി ഐ മധുസൂദനൻ എം എൽ എക്ക് കൈമാറുന്നു കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത്‌ മുഖ്യ മന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ജന പ്രതിനിധികൾ സംഭാവന ചെയ്ത തുകയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അനുവദിച്ച തുകയും കൂടി 2,60,000 രൂപ കൈമാറി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏ വി ലേജു ടി ഐ മധുസൂദനൻ എം എൽ എക്ക് തുക കൈമാറി. ചടങ്ങിൽ സ്റ്റാൻഡിങ്...

Post
ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക്ക് വീണ  വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക്ക് വീണ  വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊട്ടിയം∙ മാതാപിതാക്കളോടൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്നും വീണു മരിച്ചു. കൊട്ടിയം ഗോകുലത്തിൽ ഷാജി – ബിനി ദമ്പതികളുടെ മകൾ ഗൗരി ബി.ഷാജി (16) ആണ് മരിച്ചത്. തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്നും കോട്ടയത്തേക്ക് വേണാട് എക്സ്പ്രസിൽ പോകുമ്പോൾ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

Post
കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു

കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു

കോട്ടയം: കോട്ടയത്ത് യുവ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജാണ് മരിച്ചത്. പച്ചക്കറി വാങ്ങുന്നതിനിടെ കടയിൽ കുഴഞ്ഞു.

Post
എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി എല്ലാ വിദ്യാർഥികളും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. .ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, ഇതരരോഗങ്ങൾ ഉള്ളവർ എന്നിവർ രോഗലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കാണുമ്പോൾ ഉടനടി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ഡോക്ടറെ...

Post
അതിദാരിദ്ര നിർമ്മാർജ്ജനം- ഉപജീവന പദ്ധതി

അതിദാരിദ്ര നിർമ്മാർജ്ജനം- ഉപജീവന പദ്ധതി

സ്റ്റാർട്ടപ്പ് ഫണ്ട് ധനസഹായ വിതരണ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.അതിദാരിദ്ര്യത്തിൽപെട്ട അഞ്ച് പേർക്ക് സംരംഭം തുടങ്ങാനുള്ള ധന സഹായം ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് ആലിബാപ്പു,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ്സ താഹിർ,കൗൺസിലർമാരായ സൈദലവികോയ, ജയദേവൻ,റസാഖ് തലക്കലകത്ത്, കെ കെ എസ് തങ്ങൾ, ജുബൈരിയ കുന്നുമ്മൽ, ഉമ്മുകുൽസു,...

Post
എടപ്പാൾ- പൊന്നാനി ദേശീയപാതയിലെ കുറ്റിക്കാട് ചേമ്പ് നട്ട് പ്രതിഷേധിച്ചു.

എടപ്പാൾ- പൊന്നാനി ദേശീയപാതയിലെ കുറ്റിക്കാട് ചേമ്പ് നട്ട് പ്രതിഷേധിച്ചു.

പൊന്നാനി: എടപ്പാൾ- പൊന്നാനി ദേശീയപാതയിലെ കുറ്റിക്കാട് പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിരവധി ആളുകൾ റോഡിലെ വലിയ കുഴിയിൽ വീണ് പരിക്കു പറ്റുകയും, വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ വീണ് പാഠപുസ്തകങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ യാതൊരു അറ്റകുറ്റപ്പണിയും നടത്തുവാൻ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ ചേമ്പ് നട്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് പികെ ഭഗീരതൻ അധ്യക്ഷവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. പുന്നക്കൽ സുരേഷ്, കെ...