Author: Staff correspondent (Shaiju TP)

Article
കേരളം മിനി പാകിസ്ഥാന്‍

കേരളം മിനി പാകിസ്ഥാന്‍

മുംബൈ: പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരർ ആണെന്ന്മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണെ.കേരളം മിനി പാകിസ്ഥാന്‍ ആണ്. അതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നും അദ്ദേഹം ആരോപിച്ചു. പൂനെയിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളം ഒരു മിനി പാകിസ്ഥാനാണ്. അതിനാലാണ് രാഹുല്‍ ഗാന്ധിയും സഹോദരിയും പാര്‍ലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ ഭീകരരും അവര്‍ക്ക് വോട്ട് ചെയ്യുന്നു’ -നിതേഷ് റാണെ പറഞ്ഞു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍...

Post
സ്വർണവിലയില്‍ വർധന

സ്വർണവിലയില്‍ വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ വർധന. പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയാണ്.ഗ്രാമിന് 15 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയില്‍ മാറ്റമില്ലായിരുന്നു.രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 76768 രൂപയാണ്. പുതുവർഷം അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികള്‍ നോക്കിക്കാണുന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ്...

Article
ആംബുലൻസ്  ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു

ആംബുലൻസ് ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു

കോഴിക്കോട്:  കോഴിക്കോട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അരമണിക്കൂറോളമാണ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്.​ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാള്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാറാണ് മരിച്ച രണ്ടാമത്തെയാള്‍. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.​ ഗതാഗതക്കുരുക്ക് ഒരുവിധം കടന്ന് രണ്ടുരോഗികളെയും...

Article
സുരക്ഷാവീഴ്ചയുണ്ടായി

സുരക്ഷാവീഴ്ചയുണ്ടായി

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പരിപാടിക്കായി സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായെന്ന് കണ്ടെത്തല്‍. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് സ്റ്റേജ് കെട്ടിയവര്‍ക്കും ‘മൃദംഗനാഥം’ പരിപാടിയുടെ സംഘാടകര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. പഴ്‌സനല്‍ സ്റ്റാഫിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്....

Post
നിരക്ക് കൂട്ടിയതിന് കെഎസ്ഇബി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചോ?

നിരക്ക് കൂട്ടിയതിന് കെഎസ്ഇബി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചോ?

നിരക്ക് കൂട്ടിയതിന് കെഎസ്ഇബി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചോ? കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന്റെ പേരില്‍ ഗൃഹനാഥന്‍ കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിക്കുന്നുവെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജമെന്നു കണ്ടെത്തി. ഈ സംഭവത്തിന് നിരക്ക് വര്‍ധനവുമായി യാതൊരു ബന്ധവുമില്ല. സംഭവം നടന്നത് ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ്.വാസ്തവത്തില്‍ ഗൃഹനാഥന്‍ പ്രതികരിച്ചത് വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെയാണ്. ബില്‍ അടയ്ക്കാത്തതിനാലാണ് കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥന്‍ മര്‍ദ്ദിച്ചത്. എറണാകുളം പനങ്ങാട് നടന്ന സംഭവത്തിന്റെ വിഡിയോ എടുത്ത് ‘ കറന്റ് ചാര്‍ജ് കൂട്ടിയ പിണറായിക്ക്...

Article
എംഎല്‍എയുടെ മകൻ ഒന്‍പതാം പ്രതി

എംഎല്‍എയുടെ മകൻ ഒന്‍പതാം പ്രതി

ആലപ്പുഴ: കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഒന്‍പതാം പ്രതി. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറില്‍ പറയുന്നു. കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയില്‍ വടക്കേപറമ്പ് വീട്ടില്‍ സച്ചിന്‍ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി....

Article
ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

കാസര്‍കോട്: ഐങ്ങോത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു. കാര്‍ യാത്രികരായ നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്മാന്‍(5), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന മറ്റ് മൂന്നപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ട്പേരുടെ നില അതീവ ഗുരുതരമാണ്. അമ്മയും മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ചിരുന്ന മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാടുനിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന കാറാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. അപ്പോഴേക്കും കുട്ടികൾ...