Author: Staff correspondent (Shaiju TP)

Article
റിപ്പോർട്ട് നൽകണം

റിപ്പോർട്ട് നൽകണം

ആന എഴുന്നള്ളത്തിലെ അകലവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളിലും സർക്കാർ മറുപടി അറിയിക്കണം.

Article
സിനിമ ഡേറ്റ് നോക്കി പ്രതികരിച്ചാല്‍ മതിയോ?

സിനിമ ഡേറ്റ് നോക്കി പ്രതികരിച്ചാല്‍ മതിയോ?

കൊച്ചി: സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷനാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചിലര്‍ പറയുന്നത് വിഷമം ഉണ്ടാക്കിയതായി നടി ഹണി റോസ്. ‘എനിക്ക് നേരെ അതിക്രമം ഉണ്ടായാല്‍ സിനിമകളുടെ ഡേറ്റ് നോക്കി പ്രതികരിച്ചാല്‍ മതിയോ? ഇപ്പോള്‍ പേരു പറയുന്ന സിനിമയുടെ സെന്‍സറിങ് പോലും നടത്തിയിട്ടില്ല. റിലീസ് ഡേറ്റും തീരുമാനിച്ചിട്ടില്ല’എന്ന്ഹ ണി റോസ്. തന്റെ വസ്ത്രധാരണ രീതിയെ കുറ്റപ്പെടുത്തിയ രാഹുല്‍ ഈശ്വറിനെയും നടി വിമര്‍ശിച്ചു. ഭാഷയുടെ കാര്യത്തില്‍ രാഹുലിനുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ലെന്നാണ് മനസിലായതെന്നും ഹണി റോസ് പറഞ്ഞു....

Post

ദുബായ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.

ദുബായ് കെഎംസിസി ഓഫീസിൽ വെച്ച് ചേർന്ന നിരമരുതൂർ പഞ്ചായത്ത്‌ കൌൺസിൽ മീറ്റ് ദുബായ് കെഎംസിസിതാനൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ സിദ്ധിക്കിന്റെ ഖിറാഹത്തോടെ തുടങ്ങി മണ്ഡലം പ്രസിഡണ്ട്‌ ഷൗക്കത്തലി സാഹിബ്‌ ആദ്യക്ഷത വഹിക്കുകയും സീനിയർ അംഗം ഹംസഹാജി മാട്ടുമ്മൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു.തുടർന്ന് നടന്ന പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നിരീക്ഷകൻ, താനൂർ മണ്ഡലം സെക്രട്ടറി അനസ് താനാളൂർ അവതരിപ്പിച്ച പാനൽ ഐക്യഖണ്ടേനെ അംഗീകരിക്കുകയും പുതിയ കമ്മിറ്റി നിലവിൽ വരികയും...

Article
കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യ

കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യ

തിരുവനന്തപുരം: ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി. ജയചന്ദ്രന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവഗായകന്‍ പി. ജയചന്ദ്രന്റെ നിര്യാണത്തിലൂടെ കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട്...

Article
ഭാവഗാനം നിലച്ചു

ഭാവഗാനം നിലച്ചു

സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടില്‍ നടക്കും.

Post
തിരുപ്പതിയിൽ മരിച്ചവരിൽ മലയാളിയും

തിരുപ്പതിയിൽ മരിച്ചവരിൽ മലയാളിയും

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52)ആണ് മരിച്ചത്. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്. തിരുപ്പതി വൈകുണ്ഠ ഏകാദശിക്കായി ടോക്കണ്‍ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിര്‍മല മരിച്ച കാര്യം വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Article
റോഡ് കെട്ടിയടക്കരുത്; നേതാക്കൾ ഹാജരാവാണം

റോഡ് കെട്ടിയടക്കരുത്; നേതാക്കൾ ഹാജരാവാണം

കൊച്ചി: വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം ആയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ എല്ലാ ദിവസവും കാണുന്നു ഇതിനെ ചെറുതായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമ്മേളനങ്ങളും പാര്‍ട്ടി പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വിവിധ സംഭവങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ നേരത്തെ സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു. എറണാകുളം...

Post
നാളെ അവധി

നാളെ അവധി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാംപ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.