Author: Staff correspondent (Shaiju TP)

Article
പോക്സോ കേസിൽ ജാമ്യമില്ല

പോക്സോ കേസിൽ ജാമ്യമില്ല

കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു അമ്മ നൽകിയ പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.

Article
അന്‍വറിന് വക്കീല്‍ നോട്ടീസ്

അന്‍വറിന് വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ പരാമര്‍ശത്തില്‍ വക്കീല്‍ നോട്ടീസയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശി പറഞ്ഞിട്ടാണെന്ന  പ്രസ്താവന പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. നേരത്തെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണത്തിനെതിരെയും ശശി വക്കീല്‍ നോട്ടീസയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതികളില്‍ നടക്കുന്നതിനിടെയാണ് വീണ്ടും വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. അന്‍വറിനെതിരെ...

Post
ദീര്‍ഘമായ ആലോചനയ്ക്ക് ശേഷംകഠിനമായ തീരുമാനം ഞാനെടുത്തു

ദീര്‍ഘമായ ആലോചനയ്ക്ക് ശേഷംകഠിനമായ തീരുമാനം ഞാനെടുത്തു

ഭാവിയിലുള്ള എന്റെ പ്രൊഫഷണല്‍ പ്രതിബദ്ധതകളെ പരിഗണിച്ച് ട്രഷറര്‍ ഉത്തരവാദിത്തങ്ങളെ ഫലപ്രദമായ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

Article
ഡബിള്‍ മീനിങ്ങില്ല എന്ന് എങ്ങനെ പറയാനാകും?

ഡബിള്‍ മീനിങ്ങില്ല എന്ന് എങ്ങനെ പറയാനാകും?

കടയുടെ ഉദ്ഘാടന സമയത്ത് ബോബി ചെമ്മണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുമ്പോഴും നടി വളരെ മാന്യമായാണ് പെരുമാറുന്നത്. അത് അവരുടെ മാന്യതയാണ് പ്രകടമാക്കുന്നത്.

Article
വോളിബോൾ കിരീടം കേരളത്തിന്

വോളിബോൾ കിരീടം കേരളത്തിന്

ജയ്പുർ: ദേശീയ സീനിയർ വോളിബോൾ കിരീടം കേരളത്തിന്. ഇന്നലെ നടന്ന ഫൈനലിൽ, സർവീസസിനെ പൊരുതിത്തോൽപിച്ചാണു എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ചാംപ്യൻമാരായത്. 2017ൽ കോഴിക്കോടു നടന്ന പോരാട്ടത്തിലാണ് അവസാനമായി കിരീടം സ്വന്തമാക്കിയത്. കേരളത്തിന്റെ ഏഴാം വോളി കിരീടം കൂടിയാണിത്. വനിതാ വിഭാ​ഗത്തിൽ കേരളം റണ്ണറപ്പായി. റെയിൽവേസിനോടാണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടം അതിജീവിച്ചാണ് പുരുഷ വിഭാ​ഗത്തിൽ കേരളത്തിന്റെ നേട്ടം. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരിൽ 25-20, 26-24, 19-25, 21-25, 15-12- എന്ന സ്കോറിനാണ് ജയം. ചാംപ്യൻഷിപ്പിലെ ആദ്യ...

Article
അമൃത സ്നാനം ഇന്ന്

അമൃത സ്നാനം ഇന്ന്

ലഖ്നൗ: 45 ദിവസം നീളുന്ന മഹാ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ മകര സംക്രാന്തി ദിനത്തിലെ അമൃത സ്നാനം ഇന്ന് നടക്കും. ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സം​ഗമമായ കുംഭമേളയിൽ ഇന്ന്  3 കോടിയിൽപ്പരം ഭക്തർ പുണ്യ സ്നാനത്തിനായി പ്രയാ​ഗ് രാജിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇന്നലെയാണ് കുംഭമേളയ്ക്ക് തുടക്കമായത്. ആദ്യ ദിനമായ ഇന്നലെ ഒന്നരക്കോടിയിലേറെ പേർ ത്രിവേണി സം​ഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു. ശംഖ നാദങ്ങളും ഭജനാലാപനവും മുഴങ്ങിയ അന്തരീക്ഷത്തിൽ പൗഷ് പൗർണമിയിലെ പുണ്യ സ്നാനത്തോടെയാണ് കുംഭമേളയ്ക്ക് തുടക്കമായത്....

Post
നാലു കുട്ടികള്‍ക്ക് ജന്മം നൽകൂ, ഒരു ലക്ഷം നേടൂ

നാലു കുട്ടികള്‍ക്ക് ജന്മം നൽകൂ, ഒരു ലക്ഷം നേടൂ

ഭോപ്പാല്‍: ബ്രാഹ്മണ ദമ്പതികള്‍ പ്രസവിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയാൽ  നിരീശ്വരവാദികള്‍ രാജ്യം പിടിച്ചെടുക്കുമെന്ന്ബ്രാഹ്മണ ക്ഷേമത്തിനായുള്ള പരശുരാമ കല്യാണ്‍ ബോര്‍ഡിന്റെ പ്രസിഡന്റും, ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ വിഷ്ണു രജോരിയ. നാലു കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന ബ്രാഹ്മണ ദമ്പതികള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാരിനു കീഴിലെ ബോര്‍ഡ് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും വിഷ്ണു രജോരിയ മതത്തെ ധിക്കരിക്കുന്നവരുടെയും നിരീശ്വരവാദികളുടെയും എണ്ണം കൂടിവരികയാണ്. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തുന്നത് വലിയ പ്രശ്നമാണ്. കുറഞ്ഞത്...

Post
ഉറക്കക്കുറവ്: മെലാട്ടോണിനെ സൂക്ഷിക്കുക!

ഉറക്കക്കുറവ്: മെലാട്ടോണിനെ സൂക്ഷിക്കുക!

'അവ എന്റെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുകയും ഒടുവില്‍ എന്നെ ഉറങ്ങാന്‍ സഹായിക്കുകയും ചെയ്തു. ഞാന്‍ എന്റെ ഡോക്ടറോട് സംസാരിച്ചു, ഒരു പരീക്ഷണമായി എനിക്ക് അവ നിര്‍ദ്ദേശിച്ചു,' ഒരു മാധ്യമ പ്രവര്‍ത്തകയായ നാഗ്പാല്‍ പറഞ്ഞു.

Post
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ തേവക്കൽ കൊത്താപ്പുറം കനാൽ പുറമ്പോക്ക് പള്ളിക്കൽ വീട്ടിൽ ഷെമീർ (43) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീടിൻ്റെ ബെഡ്റൂമിൽ ഇരുമ്പ്പെട്ടിയിൽ സൂക്ഷിച്ച നിലയിൽ 1.140 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ. സെനോദ്, എസ് ഐ മാരായ എം.വി.അരുൺ ദേവ്, സി.കെ.സക്കറിയ, എസ് സി പി ഒ എം.സി.നിത, സി. പി. ഒ...