Author: Staff correspondent (Shaiju TP)

Article
ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയിൽ

ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയിൽ

കൊച്ചി: ലഹരി മരുന്നുമായി ദന്ത ഡോക്ടർ കൊച്ചിയിൽ പിടിയിൽ. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശി ഡോക്ടർ രഞ്ജു ആന്റണിയാണ് പിടിയിലായത്. പേട്ടയിലെ ഫ്ലാറ്റിൽ നിന്ന് ഹിൽപാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഡോക്ടറുടെ പക്കൽ നിന്നും രണ്ടു ഗ്രാം എംഡിഎംഎ, 18 ഗ്രാം എൽ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈൽ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ രഞ്ജു ആന്റണി.

Post
ചെറമംഗലം മേൽപ്പാലം: സ്ഥലം സന്ദർശിച്ചു

ചെറമംഗലം മേൽപ്പാലം: സ്ഥലം സന്ദർശിച്ചു

പരപ്പനങ്ങാടി :- ചെറമംഗലം റെയിൽവേ മേൽപാലം നിർമ്മാണത്തിന് വിട്ടു നൽകാൻ നിർദ്ദേശിച്ച കോക്കനട്ട് നഴ്സറിയുടെ സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ഹസീബ് , ശ്രീനാഥ് എസ്.വി. (കെ.റെയിൽ ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ) എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. എ.ഡി. ഇൻ ചാർജ് സംഗീത. പി, ഫാം കൗൺസിൽ അംഗങ്ങളായ ഗിരീഷ് തോട്ടത്തിൽ,ബാലഗോപാലൻ, ഷാജി.പി.പി , എ.ഷൺമുഖൻ, സി.കെ. അനീഷ് ,ഋശികേശൻ...

Post
റുക്കിയ ഹജ്ജുമ്മ അന്തരിച്ചു

റുക്കിയ ഹജ്ജുമ്മ അന്തരിച്ചു

മംഗലം കബീറാക്കാന്റെ ഭാര്യാ മാതാവ് തെയ്യപ്പാട്ട് കുഞ്ഞിപ്പ ഹാജിയുടെ ഭാര്യ റുക്കിയ ഹജ്ജുമ്മ മരണപ്പെട്ടിരിക്കുന്നു മയ്യത്ത് കബറടക്കം ബിപി അങ്ങാടി ജുമാഅത്ത് പള്ളിയില്‍ ഉച്ചയ്ക്ക് 2.30 നടത്തപ്പെടുന്നതാണ്(വീട് .ഗേള്‍സ് ഹൈസ്കൂളിന് സമീപം )