Author: Staff correspondent (Shaiju TP)

Post
പച്ചക്കറി വില കുത്തനെ ഉയരും?

പച്ചക്കറി വില കുത്തനെ ഉയരും?

തമിഴ്‌നാട്ടിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. ഇതോടെ പച്ചക്കറി വില വീണ്ടും ഉയർന്നേക്കും മീൻ, ഇറച്ചി എന്നിവയ്ക്കും ദിനംപ്രതി വില ഉയരുകയാണ്. പച്ചക്കറികൾക്ക് ഇപ്പോൾ തന്നെ തീപിടിച്ച വിലയാണ്. ഈ സാഹചര്യത്തിലാണ് ഇനിയും വില കൂടുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്....

Post
കാക്കയ്ക്ക് മൂന്നു വയസുകാരന്റെ ബുദ്ധി

കാക്കയ്ക്ക് മൂന്നു വയസുകാരന്റെ ബുദ്ധി

അനൂപ് നായർ കാക്കകൾക്ക് മൂന്നു വയസുകാരൻ്റെ ബുദ്ധിയുണ്ടെന്ന് പഠനം.പ്രൈമേറ്റുകൾക്ക് മാത്രമുണ്ടെന്ന് കരുതിയ ബുദ്ധിയാണ് കാക്കകള്‍ക്കുണ്ടെന്ന് പഠനം പറയുന്നത്. സങ്കീര്‍ണ്ണമായ ചില ആവര്‍ത്തന കാര്യങ്ങളെ വ്യക്തമായി മനസിലാക്കാന്‍ കാക്കകള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. മനുഷ്യനെ മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത് മനുഷ്യന് മാത്രമുള്ള ചില കഴിവുകളാണെന്നായിരുന്നു ഇതുവരെ മനുഷ്യന്‍റെ ധാരണ. എന്നാല്‍, അതെല്ലാം വെറും തെറ്റിദ്ധാരണകള്‍ മാത്രമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ആനകള്‍ പരസ്പരം പേര് ചൊല്ലിയാണ് വിളിക്കുന്നതെന്ന കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പഠനം...

Post
തൃശൂർ തോൽവി: പ്രതാപനെതിരെ നീക്കം

തൃശൂർ തോൽവി: പ്രതാപനെതിരെ നീക്കം

തെരഞ്ഞെടുപ്പ് തോൽ‌വിയിൽ തൃശൂര്‍ കോണ്‍ഗ്രസിലെ പോസ്റ്റര്‍ പ്രതിഷേധം വീണ്ടും. മുന്‍ എംപി ടി എന്‍ പ്രതാപനെതിരെ ഡിസിസി ഓഫീസന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ‘പ്രതാപന്‍ കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റാണ് ടി എന്‍ പ്രതാപന്‍’ തുടങ്ങിയ കാര്യങ്ങളും പോസ്റ്ററിലൂടെ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ടി എൻ പ്രതാപൻ ഗൾഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങൾ നടത്തിയെന്നാണ് ആരോപണം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. തൃശൂരിലെ...

Post
ഭീതി പടർത്തി ബാക്ടീരിയ

ഭീതി പടർത്തി ബാക്ടീരിയ

ടോക്കിയോ: ജപ്പാനിൽ അത്യപൂർവ ബാക്റ്റീരിയ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ ജീവഹാനിക്കു കാരണമാകുന്ന ബാക്റ്റീരിയയാണ് പരിഭ്രാന്തി സൃഷ്ടിക്കുന്നത്.ബാക്റ്റീരിയ ബാധിക്കുന്നതു മൂലം സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം എന്ന അസുഖം ബാധിക്കും. ഈ വർഷം ജൂൺ 2 വരെ 977 കേസുകളാണ് ജപ്പാനിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളിൽ ഇതു മൂലം തൊണ്ടയിടർച്ച, തൊണ്ട വീക്കം എന്നിവയുണ്ടായേക്കാം. ചിലരിൽ സന്ധിവേദന, സന്ധി...

Post
ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ ട്രാവന്‍കൂര്‍ – കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷനും, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അസ്സലും പകര്‍പ്പുകളുമായി ജൂണ്‍ 19 ന് രാവിലെ 10 ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Post
മാന്ദാമംഗലത്ത് വന്യജീവി സാന്നിധ്യം;

മാന്ദാമംഗലത്ത് വന്യജീവി സാന്നിധ്യം;

വ്യാജ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കണമെന്നും മന്ത്രി രാജൻ മാന്ദാമംഗലത്ത് വന്യജീവി സാന്നിധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്നും പഞ്ചായത്ത് മുൻകൈയെടുത്ത് ആർ ആർ ടി പോലുള്ള സംഘത്തെ ഉപയോഗിച്ച് ജനകീയമായി അടിക്കാടു വെട്ടിത്തെളിക്കുന്ന പ്രവർത്തികൾ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൂടാതെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതരെയും പങ്കെടുപ്പിച്ച് ജനകീയ യോഗം ചേർന്ന് ജനങ്ങളുടെ ആശങ്കങ്ങൾ...

Post
എന്താവും നെതന്യാഹുവിൻ്റെ ലക്ഷ്യം

എന്താവും നെതന്യാഹുവിൻ്റെ ലക്ഷ്യം

തെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റ്‌സ് യുദ്ധകാല മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന പൊളിറ്റിക്കല്‍ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം നെതന്യാഹു എടുത്തതെന്നാണ് റിപ്പോർട്ട്. ബെനി ഗാന്‍സും സഖ്യകക്ഷിയായ ഗാഡി ഐസെന്‍കോട്ടും പിന്‍വാങ്ങി ഒരാഴ്ചക്കുള്ളിലാണ് തീരുമാനം

Post
ബിജു മേനോനും സുരാജും ചിരിപ്പിക്കുമോ?

ബിജു മേനോനും സുരാജും ചിരിപ്പിക്കുമോ?

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന നടന്ന സംഭവമെന്ന ചിത്രം കോമഡി ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചേക്കും. സിനിമയുടെ ടീസറും ട്രെയിലറും ചിത്രം ഫാമിലി ജോണറിലുള്ള കോമഡി ചിത്രമാണെന്ന സൂചനകളാണ് നൽകുന്നത്. അയൽക്കാരായ ഉണ്ണിയും അജിത്തുമായാണ് ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും എത്തുന്നത്. വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, ജോണി ആന്‍റണി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജൂൺ 21ന് ചിത്രം...

Post
ഉർവശിയും പാർവതിയും വീണ്ടും വരുന്നു

ഉർവശിയും പാർവതിയും വീണ്ടും വരുന്നു

ചെറുതും വലുതുമായ പത്തു ചിത്രങ്ങളാണ് ജൂൺ അവസാനത്തോടെ തിയെറ്ററിലെത്തുക. 2024ന്‍റെ തുടക്കത്തിൽ കിട്ടിയ ഹിറ്റുകളുടെ തുടർച്ചയാകും ഈ ചിത്രങ്ങളെന്നാണ് പ്രതീക്ഷ. ഉർവശിയും പാർവതിയും ഒരുമിക്കുന്നതിലൂടെയാണ് ഉള്ളൊഴുക്ക് ശ്രദ്ധേയമാകുന്നത്. കറി ആൻഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. പ്രളയ കാലത്ത് മരണപ്പെട്ട മകനെ കുടുംബക്കല്ലറയിൽ അടക്കാനായി കല്ലറയിൽ നിന്ന് വെള്ളമിറങ്ങും വരെ കാത്തിരിക്കുന്ന അമ്മയായാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്. അർജുൻ രാധാകൃഷ്ണനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്....

Post
രാഹുൽ വയനാട് കൈവിട്ടു

രാഹുൽ വയനാട് കൈവിട്ടു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി ലോകസഭാ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന രാഹുല്‍ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും. ഈ തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഖാര്‍ഗെക്കു പുറമേ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍...