Author: Staff correspondent (Shaiju TP)

Post
ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യ

ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യ

ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്ക് 68 റൺസ് വിജയം. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2014ലെ ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു. 2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യന്‍മാരാണ് ഇന്ത്യ....

Post
സ്വർണ്ണ വെട്ടിപ്പ് ആക്രമ കേസ്സിൽ അഞ്ചാമനും പിടിയിൽ

സ്വർണ്ണ വെട്ടിപ്പ് ആക്രമ കേസ്സിൽ അഞ്ചാമനും പിടിയിൽ

പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വർണ്ണ വെട്ടിപ്പ് കേസിൽ അഞ്ചാമനും പിടിയിൽ നാഗരമ്പലം സ്വദേശി സായന്ദിനെയാണ് പരപ്പനങ്ങാടി എസ്.ഐ യും സംഘവും പിടി കൂടിയത്.ഇയാളെ എറണാങ്കുളം ജില്ലയിലെ ഒളിവ് സങ്കേതത്തിൽ നിന്ന് സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടി കൂടിയത്. കഴിഞ്ഞ മാസമാണ് സ്വർണ്ണ വെട്ടിപ്പ് സംഘങ്ങൾ ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ പരസ്പരം ഏറ്റുമുട്ടുകയും നാട്ടുകാരെ അക്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് പിടി കൂടിയ സായന്ദിനെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി എസ് ഐ...

Post
വനത്തില്‍ കാണാതായ ആദിവാസിയുടെ മൃതദേഹം കണ്ടെത്തി.

വനത്തില്‍ കാണാതായ ആദിവാസിയുടെ മൃതദേഹം കണ്ടെത്തി.

രണ്ട് ദിവസ്സം മുമ്പ് വനത്തില്‍ കാണാതായ ആദിവാസിയുടെ മൃതദേഹം കണ്ടെത്തി. അരീക്കോട്.ഊർങ്ങാട്ടിരി ഓടക്കയം പണിയ ഊരിൽനിന്നും കാണാതായ രാമനെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച രാവിലെ വനവിഭവം ശേഖരിക്കാൻ കൊടുമ്പുഴ കാട്ടിലേക്ക് പോയ രാമൻ തിരിച്ചു വരാതായതോടെയാണ് കുടുംബങ്ങളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. തിരുവാലി ഫയർഫോഴ്സും, താലൂക്ക് ദുരന്തനിവാരണ സേനയും സിവിൽ ഡിഫൻസും നസ്ര ചാരിറ്റബിൾ ട്രസ്റ്റും നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ഇന്ന് തിരച്ചിലിന് നേതൃത്വം നൽകി..വീടിനടുത്ത് ഒരു കിലോമീറ്റർ അകലെ വെള്ളക്കെട്ടിന് സമീപം മരിച്ച നിലയിലാണ്...

Post
അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ‌് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹോസ്‌പിറ്റൽ ഇൻഫെക്‌ഷൻ പ്രിവൻഷൻ ആന്റ് കൺട്രോള്‍ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിങ്/ പാരാമെഡിക്കൽ/ അഡ്‌മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്കായാണ് ഈ ഓൺലൈൻ പാർട്ട് ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 30 നുള്ളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9048110031, 8075553851.

Post
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ആരംഭിക്കുന്നു

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ആരംഭിക്കുന്നു

കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആരംഭിക്കുന്നു. ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് സുസ്ഥിരമായ തൊഴിലും സ്ഥിര വരുമാനവും ഉറപ്പു നൽകുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതി ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ യോഗം തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി. സൈനുദ്ധീൻ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ്‌ പ്രീത പുളിക്കല്‍ അധ്യക്ഷത വഹിച്ചു....

Post
ഡിഗ്രി ഓണേഴ്സ് പ്രവേശനം

ഡിഗ്രി ഓണേഴ്സ് പ്രവേശനം

കാലിക്കറ്റ് സർവകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊണ്ടോട്ടി മുതുവല്ലൂര്‍ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിലെ ബി.കോം ഓണേഴ്സ്, ബി.ബി.എ ഓണേഴ്സ് കോഴ്സുകളില്‍ കോളേജിന് നേരിട്ട് പ്രവേശനം നടത്താവുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാം. www.ihrdadmissions.org എന്ന വെബ്‍സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങള്‍, രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങള്‍ എന്നിവ കോളേജിൽ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റായ www.ihrd.ac.in ലും 0483-2963218, 8547005070...

Post
അതിഥി അധ്യാപക നിയമനം

അതിഥി അധ്യാപക നിയമനം

വണ്ടൂർ അംബേദ്‌കർ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള, കോഴിക്കോട് ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04931 249666, 9447512472.

Post
മിഷന്‍ വാത്സല്യയില്‍ കൗണ്‍സിലര്‍ നിയമനം

മിഷന്‍ വാത്സല്യയില്‍ കൗണ്‍സിലര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ബാല സംരക്ഷണ യൂണിറ്റിലേക്ക് കൗൺസിലറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സോഷ്യൽ.വർക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെൽത്ത്/കൗൺസിലിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ കൗൺസിലിങ് ആന്റ് കമ്മ്യൂണിക്കേഷനിലുളള പി.ജി ഡിപ്ലോമയാണ് യോഗ്യത. കൗൺസിലിങ് മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിലുള്ള പ്രവൃത്തി പരിചയത്തിന് മുൻഗണന ലഭിക്കും. 2024 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികൾ വയസ്സ്, യോഗ്യത,...

Post
എൽ.കെ അദ്വാനി ആശുപത്രിയിൽ

എൽ.കെ അദ്വാനി ആശുപത്രിയിൽ

ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

Post
കുവൈറ്റിൽ പൊതു മാപ്പ് കാലാവധി അവസാനിക്കുന്നു

കുവൈറ്റിൽ പൊതു മാപ്പ് കാലാവധി അവസാനിക്കുന്നു

രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് രാജ്യം വിട്ട് പോകാനോ അല്ലെങ്കില്‍ പിഴ അടച്ച് താമസ രേഖ നിയമവിധേയമാക്കുവാനോ വേണ്ടി നാലു ദിവസംമാത്രം ബാക്കിനില്‍ക്കെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചേര്‍ന്നു പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം പരിശോധന സംഘത്തിന്റെ മേധാവി ആയി നിയമിക്കപ്പെട്ട അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ സഫഹിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത് ഇനിയും പൊതു മാപ്പ് ഉപയോഗപ്പെടുത്താതെ കുവൈത്തില്‍ അനധികൃതമായി തങ്ങുന്നവിദേശികളെ കണ്ടെത്തി നിയമ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട്...