Author: Staff Correspondent (Jyobish V)

Post

വൻ കഞ്ചാവ് വേട്ട

തിരുരങ്ങാടി :തിരുരങ്ങാടി താലൂക്ക് എ.ആർ .നഗർ പഞ്ചായത്തിലെ സിദ്ധിക്കാബാദ് ,പുതിയത്ത് പുറായ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും 3.200 കിലോ കഞ്ചാവ് രണ്ടു പ്രതികളിൽ നിന്നായി കണ്ടെത്തി.മേൽ പ്രദേശങ്ങളിൽ വൻ കഞ്ചാവിന്റെ വിപണനം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയായി പരപ്പനങ്ങാടി എക്സൈസ് സംഘം രാത്രികാലങ്ങളിലും മറ്റും രഹസ്യ അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 10മണിക്ക് പുതിയത്ത് പുറായയിൽ വെച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.100കിലോ കഞ്ചാവുമായി പൂക്കോട്ടൂർ അറവങ്കര സ്വദേശി കൊല്ലച്ചാട്ട്...

Post

പി.എന്‍. പ്രസന്നകുമാര്‍ അന്തരിച്ചു

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് പി എൻ പ്രസന്നകുമാർ അന്തരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. എറണാകുളം അയ്യപ്പന്‍കാവ് പൊരുവേലില്‍ പരേതനായ നാരായണന്റെ മകനാണ് പി.എന്‍. പ്രസന്നകുമാര്‍. 74 വയസ്സായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നിന്നും ജേര്‍ണലിസത്തില്‍ ഫെലോഷിപ്പ് നേടി. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്നു. കെഎസ് യു ജില്ലാ ഭാരവാഹി, യൂത്ത്...

Post

എസ് ജെ എഫ് കെ അംഗത്വ മാസാചരണം തുടങ്ങി

മലപ്പുറം: സീനിയര്‍ ജേര്‍ണ്മലിസ്റ്റ്‌സ് ഫോറം അംഗത്വമാസാചരണത്തിന്‍റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കവിയും നടനും ആയ ഫ്രാന്‍സിസ് ഓണാട്ടില്‍ നിന്നും അംഗത്വാപേക്ഷ സ്വീകരിച്ചുകൊണ്ട് എസ് ജെ എഫ് കെ സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍ വി മുഹമ്മദ് അലി,ട്രഷറര്‍ സി എം അലി, സിദ്ദീഖ് പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. എസ് ജെ എഫ്കെശക്തിപ്പെടുത്തുന്നതിന് തന്‍റെ...

Post

സി ഐ ഇ ആർ സർഗോത്സവം തെക്കൻ കുറ്റൂർ ഇസ്ലാഹിയ മദ്രസ്സ ചാമ്പ്യൻമാർ

തെക്കൻ കുറ്റൂർ : സി ഐ ഇ ആർ തിരുർ മണ്ഡലം മദ്രസ സർഗോത്സവത്തിൽതെക്കൻ കുറ്റൂർ മദ്രസ്സത്തു ഇസ്ലാഹിയ ചാമ്പ്യൻമാരായി.ചേന്നര മദ്രസ്സത്തു സ്സലഫിയ്യ , മംഗലം മദ്രസ്സത്തു തഖ്‌വ എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. ഇസ്മായിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.വി.പി. ഉനൈസസ് അധ്യക്ഷത വഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ സമ്മാന വിതരണം നടത്തി.കെ എൻ എം മർക്കസുദ്ദഅവ...

Post

മുഖ്യമന്ത്രി പറഞ്ഞ ചെറ്റത്തരം കാണിക്കുന്നത്മന്ത്രി അബ്ദുറഹിമാൻ തന്നെ

തിരൂർ:മുഖ്യമന്ത്രിയാരോപിച്ച നാല് വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ ചെറ്റത്തരം കാണിച്ചത് മന്ത്രി വി.അബ്ദുറഹിമാനാണെന്ന് താനൂർ നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ നിന്നും മന്ത്രി വി. അബ്ദു റഹ്‌മാൻ വിജയിച്ചത്എ സ്.ഡി.പി.ഐ, ബി.ജെ.പി, ആർ.എസ്.എസ് കക്ഷികളുടെ വോട്ട് വാങ്ങിയാണെന്ന് സി.പി.എമ്മിൻ്റെയും എസ്.ഡി.പി.ഐ നേതാക്കളിലൂടെയും പറഞ്ഞ് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ രാജിവെക്കാൻ തയ്യാറാകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗിനെ തോൽപിക്കാൻ സി.പി. എമ്മിന് വോട്ട് മറിച്ചു നൽകിയെന്നും...

Post

റഫീഖ് എന്ന ബാവ (49) നിര്യാതനായി

തിരൂർ: മീനടത്തൂർ ഗൈറ്റ് സ്വദേശിയും താനാളൂർ മണ്ണിശ്ശേരി പള്ളിക്ക് സമീപം താമസക്കാരനുമായ പുത്തനാത്ത് പറമ്പിൽ റഫീഖ് എന്ന ബാവ (49) നിര്യാതനായി.തിരൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരനും തിരൂർ തുഞ്ചൻ വിഷൻ ചാനലിലെ ക്യാമറമാനും ആയിരുന്നു.പിതാവ്: അബ്ദുറഹിമാൻ ഭാര്യ: സക്കീനമക്കൾ: ഷിബിൻ റഹ്മാൻ,ഐഫ, ഫാത്തിമ ഫബ്ന.മരുമകൻ:അബ്ദുൽ ഹക്കീം.സഹോദന്മാർ :ഷാഫി, മുഹമ്മദ് റാഫി.ഖബറടക്കംഇന്ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക്കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post

നെഹ്‌റു സെക്കുലര്‍ അവാ ര്‍ഡ് മുല്ലപ്പള്ളിക്ക് സമ്മാനിച്ചു.

ഭരണഘടനാ സ്ഥാപനങ്ങ ളെ ബിജെപി നിഷ്പ്രഭമാക്കു ന്നു -കെ സിവേണുഗോപാൽ തേഞ്ഞിപ്പലം:ഭരണഘടനാ സ്ഥാപനങ്ങ ളെ ബിജെപി നിഷ്പ്രഭമാക്കുന്നു -കെ സി വേണുഗോപാൽ.കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ നാലാമത് നെഹ്‌റു സെക്കുലര്‍ അവാര്‍ഡ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിച്ച് സം സാരിക്കുകയായിരുന്നു ഐ. സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജ്യം ഭരിക്കുന്ന ബി.ജെ.പി ഭരണഘടനാ സ്ഥാപനങ്ങളായ കോടതി,ഇഡി, സിബിഐ എന്നിവകളെ പോലും രാ ഷ്ട്രീയവത്കരിക്കുകയാണ്.മാത്രമല്ലതെരഞ്ഞെടുപ്പ് കമ്മീഷനെ പോലും ബി.ജെ. പി സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റാക്കി മാറ്റി. അമ്പലവും പള്ളിയും കുഴിച്ചാല്‍ വല്ലതും...

Post

ചോദ്യ പേപ്പർ ചോർച്ച അന്വേഷിക്കണം

കാലിക്കറ്റിലെ പിജി ഒന്നാം സെമസ്റ്റർ പരീക്ഷ ചോദ്യ പേപ്പർ വിതരണം വൈകി യതിൽ ദുരൂഹത. തേഞ്ഞിപ്പലം :കാലിക്കറ്റിലെ പിജി ഒന്നാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പർ വിതരണം വൈകിയതിൽ ദുരൂഹത. ചോദ്യ പേപ്പർ ചോർച്ച അന്വേഷിക്കണം. കാലിക്കറ്റ്സർവകലാശാലയിൽ കഴിഞ്ഞ ജനുവരി ഒന്നിന് നടന്ന ബിരുദാനന്തര ബിരുദ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചില കോളേജുകൾക്ക് ഓൺലൈനായി കൈമാറുന്നതിൽ സമയം വൈകിയ തിൽ പിന്നിൽ ദുരൂഹതയുണ്ടെന്ന് സിൻഡിക്കേറ്റ് മെമ്പർ – ഡോ. പി റഷീദ് അഹമ്മദ് വിസിക്ക് നൽ കിയ...

Post

ബി.ജെ.പി. ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാൻ ശ്രമിക്കുന്നു

പരപ്പനങ്ങാടി: ഇന്ത്യൻ ഭരണഘടനാശിൽപി. ഡോ. അംബേദ്കറെ അപമാനിച്ചു കൊണ്ട് ഇന്ത്യൻ ഭരണഘടന മാറ്റാൻ ബിജെപി. ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തേയും, ജ്യുഡീഷ്യറിയേയും അട്ടിമറിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് പരപ്പനങ്ങാടിയിൽ കോൺഗ്രസ് ഭവൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മതേതരത്തവും, ജനാധിപത്യവും തുടർന്നുകൊണ്ടുപോവാൻ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മാത്രമെ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ എ.പി.അനിൽകുമാർ, അഡ്വ ടി.സിദ്ദീഖ് എം.എൽ.എ., വി.എസ് ജോയ്,ആര്യാടൻ ഷൗക്കത്ത്. , പി.ടി. അജയ് മോഹൻ വി.എ.കരീം, വി.പി. ഖാദർ,...

Post

പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ സ്റ്റേഷനറി സ്റ്റോർ ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ പരപ്പനങ്ങാടിയും ഗവ. മോഡൽ ലാബ് സ്കൂളും വിദ്യാർത്ഥികൾക്കായി ഗവ. മോഡൽ ലാബ് സ്കൂൾ സ്റ്റേഷനറി സ്റ്റോർ ആരംഭിച്ചു. സ്റ്റേഷനറി സ്റ്റോറിൻ്റെ ഉദ്ഘാടനം റിട്ടയേർഡ് അധ്യാപികയും, സാമൂഹ്യ പ്രവർത്തകയുമായ ഷീലമ്മ ടീച്ചർ നിർവഹിച്ചു. സ്റ്റേഷനറി സ്റ്റോറിൻ്റെ നടത്തിപ്പ് ചുമതലഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥികൾക്കാണ്. സമൂഹത്തിൽ നിന്ന് അകറ്റി നിർത്തേണ്ടവരല്ല ചേർത്ത് നിർത്തേണ്ടവരാണ് ഈ കുരുന്നുകൾ എന്ന സന്ദേശവും, സ്വയം തൊഴിൽ പരിശീലനത്തോടൊപ്പം സാധനങ്ങൾ കടയിൽ പോയി വാങ്ങാനും,...