തിരൂർ :എം ഇ എസ് സെൻട്രൽ സ്കൂളിൽ സി ബി എസ് ഇ മലപ്പുറം ജില്ല സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിലും എം ഇ എസ് സംസ്ഥാന കലോത്സവത്തിലും ഇംഗ്ലീഷ് ഫെസ്റ്റിലും,എം ഇ എസ് സംസ്ഥാന ക്വിസ് മത്സരത്തിലും , റോളർ സ്കേറ്റിംഗ്,ടേബിൾ ടെന്നീസ്,എം ഇ എസ് സംസ്ഥാന ഖോ ഖോ മത്സരം, സി ബി എസ് ഇ ക്ലസ്റ്റർ 10 അത് ല റ്റിക് മീറ്റ് തുടങ്ങിയ വിവിധ കായിക മത്സരങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്കായി നടത്തിയ...
FlashNews:
ജൈവകിറ്റുകൾ വിതരണം നടത്തി
ബാറിൽ അക്രമം: രണ്ടു പേർ അറസ്റ്റിൽ
ഒന്നരകിലോയോളം കഞ്ചാവുമായി പിടിയിൽ
മദ്യത്തില് ബാറ്ററി വെള്ളം ചേര്ത്ത് കുടിച്ച യുവാവ് മരിച്ചു
വിന്നേഴ്സ് ഡേ ആഘോഷിച്ചു
വി.പി. വാസുദേവൻ മാഷിൻ്റെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടം
തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ
നിഷേധിച്ച് അദാനി ഗ്രൂപ്പ്
‘ജനങ്ങളുടെ ദുരിതങ്ങൾക്ക് നഗരസഭ പരിഹാരം കാണണം’
ചേരുരാൽ സ്ക്കൂളിൽ നവീകരിച്ച സ്കൗട്ട്സ് ഹാൾ ഉദ്ഘാടനം ചെയ്തു
ഹൈക്കോടതി വിധി:സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെക്കണം
എ.ആർ. റഹ്മാന് പുരസ്കാരം, ബ്ലെസി ഏറ്റുവാങ്ങി
പി.എ.എം. ഹാരിസിന്റെ നിലമ്പൂര് അറ്റ് 1921 പ്രകാശനം ചെയ്തു
വി പി വാസുദേവൻ മാസ്റ്റർ – VPV- ഓർമ്മയായി
തിരിച്ചു കയറി സ്വർണ വില
നടൻ മേഘനാഥൻ അന്തരിച്ചു
അന്തരിച്ചു
ചാലക്കുടി സബ്ബ് ട്രഷറിയ്ക്ക് പുതിയ കെട്ടിടം
അഞ്ച് വർഷമായി ഒളിവിൽ ക്കഴിഞ്ഞ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ.
Author: Staff Correspondent (Jyobish V)
വി.പി. വാസുദേവൻ മാഷിൻ്റെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടം
മലപ്പുറം: പ്രശസ്തകവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ വി.പി വാസുദേവൻ മാസ്റ്ററുടെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് ആർ എം പി ഐ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. എം എൻ വിജയൻ മാഷിനൊപ്പം ഉറച്ചുനിന്ന് സി പി ഐ എമ്മിൽ നടന്ന ആശയസമരത്തിൽ സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിനെതിരെ പ്രചാരണങ്ങൾ സംഘടിപ്പിച്ചതിൽ വി.പി വാസുദേവൻ മാസ്റ്റർ അതുല്യമായ സംഭാവനകൾ നൽകി. കേരളത്തിൻ്റെ വിദ്യാഭ്യാസ പുരോഗതി അട്ടിമറിക്കുന്നതിന് ലക്ഷ്യമിട്ട ഡി.പി.ഇ.പി പരീക്ഷണത്തിൻ്റെ അപകടം തിരിച്ചറിയുകയും അതിൽ പ്രതിഷേധിച്ച് ജോലി രാജിവെക്കുകയും...
തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ
20.11.24 തീയതി ഉച്ചയ്ക്ക് ഒലിപ്രം കടവ് റോഡിൽ വെച്ച് സ്കൂട്ടറിൽ. വന്നു തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ചു റോഡിൽ തള്ളിയിട്ടു രക്ഷപ്പെടാൻ ശ്രമിച്ച കുന്നത്ത് പറമ്പ് പൊട്ടാനിക്കൽ അലിഹസ്സൻ്റെ മകൻ അബ്ദുറഹീം 39 വയസ്സ് എന്നയാളെ നാട്ടുകാരുടെ സഹായത്തോടെ പരപ്പനങ്ങാടി പോലീസ് അറസ്റ് ചെയ്തു.പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
ചേരുരാൽ സ്ക്കൂളിൽ നവീകരിച്ച സ്കൗട്ട്സ് ഹാൾ ഉദ്ഘാടനം ചെയ്തു
അനന്താവൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ നവീകരിച്ച സ്കൗട്ട്സ് ഹാൾ ഉദ്ഘാടനം ചെയ്തു. പരിശീലന മുറി, സ്കൗട്ട്സ് ലൈബ്രറി, പട്രോൾ കോർണർ, പ്രാഥമിക ചികിത്സ സംവിധാനം, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ചരിത്ര പ്രദർശനം എന്നിവ ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ,പ്രിൻസിപ്പൽ ടി നിഷാദ്, പ്രധാന അധ്യാപകൻ പി.സി....
ഹൈക്കോടതി വിധി:സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെക്കണം
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്ശത്തിലൂടെ വിവാദമായ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില് സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി പി എ ലത്തീഫ്. സജി ചെറിയാന്റെ പരാമര്ശത്തില് പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരിക്കുകയാണ്. കൂടാതെ ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും പോലീസ് റിപ്പോര്ട്ട് അംഗീകരിക്കരുതെന്നുമുള്ള ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില് ഇനിയും സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരുന്നത്...
പി.എ.എം. ഹാരിസിന്റെ നിലമ്പൂര് അറ്റ് 1921 പ്രകാശനം ചെയ്തു
1921ലെ സ്വാതന്ത്ര്യ സമരത്തിന് അനുയോജ്യമായപേര് വിപ്ലവം എന്ന് തന്നെ – കെ.ഇ.എന് 1921 ലെ സ്വാതന്ത്ര്യ സമരത്തിന് ഏറ്റവും ഉചിതമായ പേര് വിപ്ലവം എന്നു തന്നെയാണെന്ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്. മാധ്യമ പ്രവര്ത്തകന് പി.എ.എം. ഹാരിസ് രചിച്ച നിലമ്പൂര് അറ്റ് 1921 കിഴക്കന് ഏറനാടിന്റെ പോരാട്ട ചരിത്രം എന്ന പുസ്തക പ്രകാശന ചടങ്ങില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പോരാട്ടത്തില് സമാന്തര രാഷ്ട്രം പ്രഖ്യാപിച്ചുവെന്ന നിലയില് ലോക തലത്തില് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പോരാട്ടമായിരുന്നു...
വി പി വാസുദേവൻ മാസ്റ്റർ – VPV- ഓർമ്മയായി
പെരിന്തൽമണ്ണ: വി പി വാസുദേവൻ മാസ്റ്റർ – VPV- ഓർമ്മയായികേരള ഭാഷാധ്യാപക സംഘടന -KSSBS,KGTA , KSTA എന്നീ അദ്ധ്യാപകസംഘടനകളുടെ സംസ്ഥാന ഭാരവാഹി , സംസ്ഥാന കമ്മിറ്റി അംഗം –KGTA സംഘടനാ രൂപീകരണത്തിലെ പ്രധാന കണ്ണിമാരിലൊരാൾ- പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി – എഴുത്തുകാരൻ, വാഗ്മി, വിദ്യാഭ്യാസ വിചക്ഷണൻ –അറുപതുകൾ തൊട്ട് മൂന്ന് പതിറ്റാണ്ടുകാലം അരങ്ങത്ത് നിറഞ്ഞു നിന്നാടിയ പ്രതിഭയാണ് വി പി വി.സംസ്ക്കാരം ശനിയാഴ്ച .
നടൻ മേഘനാഥൻ അന്തരിച്ചു
ചലച്ചിത്ര സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പതിൽപരം സിനിമകളിൽ അഭിനയിച്ചു. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി. സംസ്കാരം ഇന്ന് രണ്ടുമണിക്ക് ഷൊർണൂരിലെ വീട്ടിൽ. 1983ല് പുറത്തിറങ്ങിയ അസ്ത്രം ആണ് ആദ്യ സിനിമ. നടൻ ബാലൻ കെ.നായരുടെ മകനാണ്.
അന്തരിച്ചു
ആലത്തൂർ : മർഹൂം എ.പി അബ്ദുല്ല സാഹിബിന്റെയും നഫീസ ഉമ്മയുടെയും മകൻ എ.പി കമറുദ്ദീൻ മരണപ്പെട്ടു. ഭാര്യ പരേതയായ ഹമീദ. മക്കൾ ഹസീന, നബീൽ, ഷബീന, റഷീന, ഫാദിൽ. മരുമക്കൾ Dr അൻവർ ( ക്രസൻറ് സഫ, അജീഷ് ( ഡൽഹി ), ഷിബിലി (അബൂദബി ), ഫായിസ.സഹോദരങ്ങൾ ഐഷാബി, റഹ്മത്ത്, റുഖിയ, ഹുസ്സൈൻ, റംല, ബൽക്കീസ്, സാബിറ, നജ്മ പരേതരായ നൂർജഹാൻ, മുഹമ്മദ് ഷരീഫ്. ഖബറടക്കം 22/11/24 വെള്ളിയാഴ്ച കാലത്ത് 9.30 മണിക്ക് ആലത്തൂർ ജുമാ...
ചാലക്കുടി സബ്ബ് ട്രഷറിയ്ക്ക് പുതിയ കെട്ടിടം
ചാലക്കുടി സബ് ട്രഷറിയ്ക്ക് പുതിയകെട്ടിടം നിർമ്മിയ്ക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിയ്ക്കുകയാണെന്ന് സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു. 1,98,92,791 രൂപ ഭരണാനുമതി ലഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തിയുടെ പി എം സി ആയി നിശ്ചയിച്ചിരിയ്ക്കുന്ന എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് തയ്യാറാക്കിയ പ്ലാനും വിശദമായ പദ്ധതി രേഖയുടെയും അടിസ്ഥാനത്തിലാണ് പുതിയ കെട്ടിട നിർമ്മാണത്തിനാവശ്യമായ നടപടികൾ പുരോഗമിയ്ക്കുന്നത്. ചാലക്കുടി സബ് ട്രഷറിയുടെ ശോചനീയാവസ്ഥ പലതവണ സനീഷ്കുമാർ ജോസഫ് എം എൽ എ നിയമസഭാ ചോദ്യങ്ങളായി സർക്കാരിന്റെ...