Home » Archives for Staff Correspondent

Author: Staff Correspondent (Jyobish V)

Post

തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍

തിരൂർ :മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തില്‍ ആകെ ലഭിച്ചത് 787 പരാതികള്‍. അദാലത്തിനു മുമ്പായി ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും 510 പരാതികളും അദാലത്ത് ദിവസം 277 പരാതികളും ലഭിച്ചു. മുന്‍കൂര്‍ ലഭിച്ചവയില്‍ 166 പരാതികള്‍ മന്ത്രിമാര്‍ നേരില്‍കേട്ട് തീര്‍പ്പാക്കി. ഇവയില്‍ 27 എണ്ണം ഭിന്നശേഷിക്കാരുടെ പരാതികളാണ്. അദാലത്ത് ദിവസം ലഭിച്ചത് ഉള്‍പ്പെടെ അവശേഷിക്കുന്ന പരാതികള്‍...

Post

ധ്വനി പ്രകാശനം ചെയ്തു

തിരൂര്‍ : പാറയില്‍ ഫസലുവിന്റെ 32- ാം സാംസ്‌കാരിക പ്രസിദ്ധീകരണമായ ധ്വനി, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ തിരൂര്‍ പ്രസ്സ് ക്ലബ് വൈസ് പ്രസിഡണ്ട് വി.കെ. റഷീദിന് നല്‍കി പ്രകാശനം ചെയ്തു. തിരൂര്‍ ചേംബര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് പി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഫസലുവിന്റെ സാംസ്‌കാരിക പ്രവര്‍ത്തനത്തെ എല്ലാവരും പിന്തുണക്കണമെന്ന് എ.പി. നസീമ പറഞ്ഞു. തിരൂര്‍ നഗരസഭ കൗണ്‍സിലര്‍ കെ.കെ. സലാം മാസ്റ്റര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.ഒ. റഹ്മത്തുല്ല, പ്രസ്‌ക്ലബ് സെക്രട്ടറി എ.പി. ഷഫീഖ്,...

Post

സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം

മലപ്പുറം : എയർപോർട്ട് വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ഒരുക്കണം എന്ന് മലബാർ നാച്ചുറൽ പ്രൊട്ടക്ഷൻ ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം കുന്നുമ്മൽ വച്ച് നടന്ന ജനറൽബോഡിയോഗത്തിൽ പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. സംസ്ഥാന .സെക്രട്ടറി ശംസുദ്ധീൻ കോട്ടക്കൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് PK സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എയർപോർട്ട് വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്ക് ബദൽ സംവിധാനം ഒരുക്കണമെന്നും വികസനത്തിന് കൂടെ നിന്നതിന്റെ പേരിൽ ആ...

Post

പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്

മലപ്പുറം: സംഭാൽ ഉൾപ്പെടെ ഇന്ത്യയിലെ പുരാതന മസ്ജിദുകൾക്ക്മേൽ അവകാശവാദം ഉന്നയിച്ച് കീഴ്കോടതികളെ സമീപിക്കാൻ സംഘ്പരിവാറിന് വഴിവെട്ടിയത് മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ ഗ്യാൻവാപി മസ്ജിദ് കേസിലെ തലതിരിഞ്ഞ വിധിന്യായമാണെന്ന് ഐഎൻഎൽ അഖിലേന്ത്യാ അധ്യക്ഷൻ പ്രൊഫ മുഹമ്മദ് സുലൈമാൻ പറഞ്ഞു. മലപ്പുറത്ത് ഐഎൻഎൽ സെൻ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇബ്റാഹിം സുലൈമാൻ സേട്ട് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പരിശ്രമഫലമായി പാർലമെൻ്റ് പാസാക്കിയ 1991 ലെ ആരാധനാലയ സ്റ്റാറ്റസ്കോ നിയമം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നൽകിയ നിയമസംരക്ഷണ കവചം തച്ചുടക്കുന്നതാണ്...

Post

ബ്രദർനാറ്റ് അടുക്കളത്തോട്ടം കാർഷിക കാമ്പയിൻ:പച്ചക്കറി വിത്ത് വിതരണവും

തിരൂർ: ബ്രദർനാറ്റ് സംഘടിപ്പിക്കുന്ന അടുക്കളത്തോട്ടം ആനന്ദം ആരോഗ്യം കാർഷിക കാമ്പയിന് തുടക്കമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സേവ് നാറ്റ് കൺവീനർ എൻ. പാത്തേയ് കുട്ടിക്ക് പച്ചക്കറി വിത്തുകൾ വിതരം ചെയ്ത് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. സ്വന്തം കൃഷിയിടത്തിൽ കീടനാനികൾ ഇല്ലാത്ത പച്ചക്കറികൾ വിളയിച്ച് ആവശ്യത്തിന് ഉപയോഗിക്കുന്നതിനാണ് പച്ചക്കറി വിത്തുൾ വിതരണം ചെയ്തത്.കാമ്പയിൻ്റെ ഭാഗമായി വീട്ടിൽ ഒരു അടുക്കളത്തോട്ട നിർമ്മാണം, പച്ചക്കറി തൈകൾ വിതരണം, യുവ കർഷക സംഗമം, കാർഷിക സെമിനാർ, ജൈവ...

Post

ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം

തിരൂർ :ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ പരപ്പനങ്ങാടി മേഖല സമ്മേളനവും ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും നടന്നു.മേഖല പ്രസിഡൻറ് ഇല്യാസ് ആനങ്ങാടിയുടെ അധ്യക്ഷതയിൽ നടന്ന യോഗം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു മലപ്പുറം ജില്ലാ ട്രഷറർ അഭിലാഷ് തിരൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് കാച്ചടി , മുൻ സംസ്ഥാന ജനറൽ സെക്രട്ടറി റഫീഖ് പരപ്പനങ്ങാടി, അമാനുള്ള ഉള്ളണം, നജ്മുദ്ദീൻ കക്കാട് , മോഹനൻ കോട്ടക്കൽ, ബാബു...

Post

പൂക്കയിൽ കൂട്ടായ്മ രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം

തിരൂർ: പൂക്കയിൽ കൂട്ടായ്മ ഭവന നിർമാണ കമ്മിറ്റി ഒരുവർഷത്തിൽ ഒരു വീട് എന്നപദ്ധതിയുടെ രണ്ടാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം ഇന്ന് രാവിലെ മുഹമ്മദ് റഫീഖ് നിസാമി പത്തമ്പാട് നിർവഹിച്ചു.തിരൂർ പൂക്കയിൽ തറയൻ പറമ്പിൽ താമസിക്കുന്ന പാലക്കൽ മുഹമ്മദ് റാഫി യുടെ കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ പ്രസിഡന്റ്‌കുളങ്ങരകത്ത് ഹംസ ഹാജി, കൺവീനർ അലച്ചമ്പാട്ട് അബ്ദുറഹ്മാൻ,ഒ പി മുഹമ്മദ് ജഫ്സൽ, ഒ പി മജീദ്തുടങ്ങി കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Post

യു .ആര്‍.പ്രദീപ് എം.എല്‍.എക്ക്. സ്വീകരണവും ക്രിസ്മസ് ആഘോഷവും

ചേലക്കര: യു.ആര്‍.പ്രദീപ് എം.എല്‍.എ.ക്ക് സ്വീകരണവും ശീതീകരിച്ച പ്രസ് ക്ലബ്ബ് ഓഫീസിന്റെ ഉദ്ഘാടനവും ക്രിസ്മസ് ആഘോഷവും തിങ്കളാഴ്ച നടക്കും. രാവിലെ 10.30-ന് ചേലക്കര പ്രസ്‌ക്ലബ്ബ് ഓഫീസില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഗോപി ചക്കുന്നത് അധ്യക്ഷതവഹിക്കും. ചേലക്കര ലയണസ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ.എല്‍ദോ പൂക്കുന്നേല്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ പ്രസ് ക്ലബ്ബിന്റെ സ്‌നേഹോപഹാരം സെക്രട്ടറി എം.ആര്‍.സജി സമ്മാനിക്കും. പ്രസിഡന്റ് ഗോപി ചക്കുന്നത്ത് പൊന്നാടയണിയിച്ച് ആദരിക്കും. തുടര്‍ന്ന് ചേലക്കര ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ശീതീകരിച്ച പ്രസ്‌ക്ലബ് ഓഫീസിന്റെ ഉദ്ഘാടനം...

Post

പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു

തിരൂർ: അംബേദ്കറെ അവഹേളിച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക, മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കുക എന്നീ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യ ഭാഗമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിഎസ് ഡി പി ഐ തിരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്എസ് ഡി പി ഐ തിരൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ജുബൈർ കല്ലൻ സംസാരിച്ചു.ഉന്നതമായ ഒരു ഭരണഘടന നമ്മുടെ രാജ്യത്തിന്...

Post

തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിൻറെ 38 മത് വാർഷികം ആഘോഷിച്ചു

തിരൂർ :തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിൻറെ 38 മത് വാർഷികാഘോഷം ബഹു സബ്കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു.ജീവാ ഗുരുവായൂർ കോ ഓഡിനേറ്റർ അഡ്വ. രവി ചങ്കത്തിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. കേരള നല്ല ജീവന് പ്രസ്ഥാനം സെക്രട്ടറി, ഡോക്ടർ ജയദേവ്,ഉണ്ണികൃഷ്ണൻ മാറഞ്ചേരി, പീതാംബരൻ പി.എ. ഗുരുവായൂർ,ബിന്ദു വി.ജി. അഴീക്കോട്,ഡോ. സർഗാസ്മി,യൂണിവേഴ്സിറ്റി കൃഷ്ണൻകുട്ടി.ഡോ.പി.എ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഓർത്തോപതി പരീക്ഷയിൽ പങ്കെടുത്ത വർക്കുള്ള സർട്ടിഫിക്കറ്റ് സബ് കളക്ടർ വിതരണം ചെയ്തു.