യുദ്ധ ലക്ഷ്യത്തിലേക്കോ ഇസ്രായേല്‍? ഹമാസിനെ നിസാരമായി കണ്ടോ?

യുദ്ധ ലക്ഷ്യത്തിലേക്കോ ഇസ്രായേല്‍? ഹമാസിനെ നിസാരമായി കണ്ടോ?

ടെല്‍ അവിവ്: ഓരോ ഭീകരനിലേക്കും എത്തി അവരെ ഞങ്ങള്‍ ഇല്ലാതാക്കും എന്ന ഇസ്രയേല്‍ പ്രഖ്യാപനം സാധ്യമാക്കിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ മരണത്തോടെ വ്യക്തമാവുന്നത്.

കൊല്ലപ്പെട്ടത് യഹ്യ തന്നെയാണെന്ന് ഇസ്രായേലിന് എങ്ങനെ എളുപ്പം സ്ഥിരീകരിക്കാനായി എന്നത് ഒരു വലിയ ചോദ്യമായി മുന്നില്‍ നില്‍ക്കുന്നു. ഡിഎന്‍എ ടെസ്റ്റ് വഴിയാണ് അത് സാധ്യമായതെന്ന് ഇസ്രയേല്‍ പറയുന്നു. എന്നാല്‍ ഹമാസ് ഇതു സമ്മതിച്ചിട്ടില്ല. പക്ഷേ ഹമാസിനെ പൂര്‍ണ്ണമായി തുരത്താന്‍ ഇനിയും ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. യഹിയ സിന്‍വറിനും ശേഷം ആരാവും തലവന്‍?
യഹ്യ സില്‍വറിന്റെ വീട് വളഞ്ഞുവെന്ന് നേരത്തെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നത ന്യാഹു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സത്യത്തില്‍ ആ വീട്ടില്‍ യഹ്യ സിന്‍വര്‍ ഉണ്ടായിരുന്നില്ല.
യഹ്യ സിന്‍വര്‍ ആ സമയത്ത് തുരങ്കങ്ങളില്‍ നിന്നുംതുരങ്കങ്ങളിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു.
ഒരു വര്‍ഷമായി ഇസ്രയേലും മൊസാദും യുഎസും മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയയാളായിരുന്നു യഹ്യ സിന്‍വര്‍. ഇയാളെ പിടിക്കാന്‍ ഐഡിഎഫ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. കാലമിത്ര ശ്രമിച്ചിട്ടും ഇസ്രയേലിന് അതിനു കഴിഞ്ഞിരുന്നില്ല. ഇയാള്‍ കൊല്ലപ്പെട്ടെന്നു സൂചനയുണ്ടെന്നാണ് നേരത്തെ ഐഡിഎഫ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നു. ഇനി എന്ത് എന്ന ചോദ്യമാണ് ബാക്കി. ഇതോടെ ഹമാസ് തകരുമോ അതോ കൂടുതല്‍ ശക്തരായ നേതൃത്വവുമായി ഹമാസ് വീണ്ടും ശക്തമാകുമോ. ഒന്നും പറയാനാകില്ല. ഹമാസിനെ അത്ര എളുപ്പത്തില്‍ തകര്‍ക്കാമെന്ന ഇസ്രയേല്‍ വിശ്വാസം ഇപ്പോഴില്ല എന്നതു വസ്തുതയാണ്. അത്രയേറെ സങ്കീര്‍ണമാണ് ഹമാസിന്റെ യുദ്ധ സന്നാഹം. പക്ഷേ ഒരടി പോലും പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ ഇസ്രയേല്‍ നരനായാട്ട് തുടരുകയാണ്. ദിനംപ്രതി മരിച്ചു കൊണ്ടിരിക്കുന്നത് നിരവധി പേര്‍. അതില്‍ കുട്ടികള്‍. ഏതായാലും ഇനിയുള്ള യുദ്ധ സാഹചര്യം ഏറെ കലുഷിതമാകുമെന്ന തോന്നലാണ് ഗാസയില്‍ നിന്നും ലഭിക്കുന്നത്.

Leave a Reply

Your email address will not be published.