തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ഡ്രൈവർ യദു കുടുങ്ങിയേക്കും.
നിർണായക തെളിവായ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണം വഴിമുട്ടി.
നിയമോപദേശം ലഭിച്ച ശേഷമേ ആര്യയും സച്ചിനും ബസ് തടഞ്ഞതിലെ തുടർനടപടികൾ ആരംഭിക്കൂ. അശ്ലീല ആംഗ്യം കാണിച്ചെന്ന കേസിൽ ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം സമർപ്പിക്കും. ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റം നടത്തിയ വിഷയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരെ കഴിഞ്ഞദിവസം നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു.
Leave a Reply