ചക് ദേ ഇന്ത്യ

ചക് ദേ ഇന്ത്യ

ന്യൂഡല്‍ഹി:  വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. ബിഹാറിലെ രാജ്ഗിറില്‍ നടന്ന ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ കിരീട നേട്ടത്തിലെത്തിയത്.

യുവ മുന്നേറ്റ താരം ദീപികയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 31ാം മിനിറ്റിലാണ് ദീപിക ഇന്ത്യക്കായി വലകുലുക്കിയത്. ടൂര്‍ണമെന്റില്‍ 11 ഗോളുകളുമായി ദീപിക മികച്ച സ്‌കോററായി. നേരത്തെ ലീഗ് ഘട്ടത്തില്‍ ഇന്ത്യ 3-0ത്തിന് ചൈനയെ പരാജയപ്പെടുത്തിയിരുന്നു.

ടൂര്‍ണമെന്റില്‍ ജപ്പാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ജപ്പാനെതിരേ പെനാല്‍ട്ടി സ്ട്രോക്കിലൂടെ 48-ാം മിനിറ്റില്‍ വൈസ് ക്യാപ്റ്റന്‍ നവനീത് കൗര്‍, 56-ാം മിനിറ്റില്‍ ലാലാറംസിയാനി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയവര്‍.

കിരീടമണിഞ്ഞ ടീമിലെ ഓരോ അംഗങ്ങള്‍ക്കും ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് ബിഹാര്‍ ഗവര്‍മെന്റ് 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.