പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും
പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥിയും ഇന്ന് പത്രിക സമർപ്പിച്ചു. ഇടതു സ്ഥാനാർത്ഥി സത്യൻ മൊകേരി, എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ, യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, വിമത സ്ഥാനാർത്ഥി എ കെ ഷാനിബ് എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്.
മുഖ്യവരണാധികാരിയായ വയനാട് ജില്ല കളക്ടർ മുൻപാകെയാണ് സത്യൻ മൊകേരിയും നവ്യ ഹരിദാസും പത്രിക സമർപ്പിച്ചത്. ഇരുമുന്നണികളുടെയും മുതിർന്ന് നേതാക്കളും സ്ഥാനാർഥികൾക്കൊപ്പമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ രാവിലെ 11മണിയോടെ പാലക്കാട് ആർഡിഒ ശ്രീജിത്ത് മുമ്പാകെ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിച്ചു. വിമത സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ കെ ഷാനിബും വ്യാഴാഴ്ച നാമനിർദേശ പത്രിക നൽകി.
പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ ചേലക്കരയിൽ മൂന്നു മുന്നണി സ്ഥാനാർത്ഥികളും ബുധനാഴ്ച പത്രിക നൽകിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. 28 ന് സൂക്ഷ്മ പരിശോധന നടക്കും
Leave a Reply