കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. 4 ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധി പാർലമെന്റ് പ്രവേശനം നേടിയത്. രാഹുല്‍ ഗാന്ധി വിട്ടൊഴിഞ്ഞ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടന്നു.
എതിർ സ്ഥാനാർത്ഥികളായ സത്യൻ മൊകേരിയും നവ്യ ഹരിദാസും പ്രിയങ്കയേക്കാൾ ഏറെ പിന്നിലാണ്. എതിർ സ്ഥാനാർഥി സിപിഐയുടെ സത്യൻ മൊകേരിയെക്കാള്‍ 4,04,619 വോട്ടാണ് പ്രിയങ്ക കൂടുതല്‍ നേടിയത്. ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തായി.
2019ലേതിനേക്കാള്‍ കുറഞ്ഞ പോളിംഗ് ആണ് ഇത്തവണ വയനാട്ടിലുണ്ടായത്. 73.57 ശതമാനത്തില്‍ നിന്നും പോളിംഗ് 64.72 ശതമാനമായി കുറഞ്ഞു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്ക് മറികടക്കാന്‍ സാധിക്കുമോ എന്നുളള സംശയം നേരത്തെ ഉണ്ടായിരുന്നു. എന്നാൽ അത്തരം ആശങ്കകളെ നിഷ്പ്രഭമാക്കിയാണ് പ്രിയങ്കയുടെ പ്രകടനം.
Leave a Reply