വയനാട് തുരങ്ക പാത: ശാസ്ത്രീയ പഠനം വേണമെന്ന്  സിപിഐ

വയനാട് തുരങ്ക പാത: ശാസ്ത്രീയ പഠനം വേണമെന്ന്  സിപിഐ

പാലക്കാട്: വയനാട് തുരങ്ക പാത നിർമ്മിക്കാൻ തീരുമാനിക്കുന്നതിന് മുൻപ്  ശാസ്ത്രീയ പഠനം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പഠനം നടത്താതെ മുന്നോട്ട് പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാകും. പാലക്കാട്ടെ സമാന്തര പ്രവർത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സേവ് സിപിഐ ഫോറത്തെ പിന്തുണച്ച് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. സേവ് സിപിഐ ഫോറം യുവജന വിഭാഗം പ്രഖ്യാപനം ഇന്ന് വൈകീട്ട് പാലക്കാട് നടക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. ഇക്കാര്യം കെ ഇ ഇസ്മായിലിനും അറിയാം എന്നും ബിനോയ് പറഞ്ഞു. 

Leave a Reply

Your email address will not be published.