ജയ്പുർ: ദേശീയ സീനിയർ വോളിബോൾ കിരീടം കേരളത്തിന്. ഇന്നലെ നടന്ന ഫൈനലിൽ, സർവീസസിനെ പൊരുതിത്തോൽപിച്ചാണു എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം ചാംപ്യൻമാരായത്. 2017ൽ കോഴിക്കോടു നടന്ന പോരാട്ടത്തിലാണ് അവസാനമായി കിരീടം സ്വന്തമാക്കിയത്. കേരളത്തിന്റെ ഏഴാം വോളി കിരീടം കൂടിയാണിത്. വനിതാ വിഭാഗത്തിൽ കേരളം റണ്ണറപ്പായി. റെയിൽവേസിനോടാണ് പരാജയപ്പെട്ടത്.
കടുത്ത പോരാട്ടം അതിജീവിച്ചാണ് പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ നേട്ടം. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരിൽ 25-20, 26-24, 19-25, 21-25, 15-12- എന്ന സ്കോറിനാണ് ജയം.
ചാംപ്യൻഷിപ്പിലെ ആദ്യ കളിയിൽ കേരളത്തെ സർവീസസ് വീഴ്ത്തിയിരുന്നു. ഈ തോൽവിക്ക് ഫൈനലിൽ തന്നെ മറുപടി നൽകി കിരീടം പിടിച്ചെടുത്താണ് കേരളം കണക്കു തീർത്തത്.

Leave a Reply