കല്‍പ്പറ്റ: വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി. വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വിഡിയോ ഉണ്ടെന്നും അതിവിടെ പ്രചരിപ്പിക്കണമെന്നും മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കിനടന്നവരെ ഇപ്പോൾ കാണാനില്ലെന്നും സുരേഷ് ഗോപി.
എന്നാല്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം കൊടുക്കാന്‍ മുന്‍കൈ എടുക്കാതെ വഖഫിനെ കുറിച്ച് പറയുകയാണെന്ന് സുരേഷ് ഗോപിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. സുരേഷ് ഗോപി വയനാട്ടില്‍ വരുമ്പോള്‍ ഇത്തരം വര്‍ത്തമാനമല്ല പറയേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Leave a Reply