യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു

യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ ലാൻഡിംഗിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു. വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചാണ് അപകടം. വിമാനത്തില്‍ 65 യാത്രക്കാര്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അപകടത്തില്‍ ആളപായം സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല. ഇടിച്ച വിമാനം സമീപത്തെ നദിയിലേക്ക് വീണുവെന്നാണ് പ്രാഥമിക നിഗമനം. റൺവേയിൽ വിമാനം ഇറങ്ങിയതിന്റെ തെളിവുകളില്ല. കന്‍സാസിലെ വിചിതയില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 5342 ഫ്‌ലൈറ്റാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫും ലാന്‍ഡിങ്ങുമെല്ലാം നിര്‍ത്തിവെച്ചു

Leave a Reply

Your email address will not be published.