ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ​​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎൽഎയ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോ​ഗ്യ‌നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ എഴുന്നേറ്റിരുന്നിരുന്നിരുന്നു. തുടര്‍ന്നു മക്കളോടു പറയാനുള്ള കാര്യങ്ങളെഴുതി കൈമാറുകയും ചെയ്തിരുന്നു. അപകടം നടന്നു 6 ദിവസത്തിന് ശേഷം ആണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്.

Leave a Reply

Your email address will not be published.