തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. ഭിന്നശേഷി ക്ഷേമ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഏറ്റെടുത്തു നടപ്പിലാക്കാന്‍ കഴിഞ്ഞെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967 രൂപ ചെലവഴിച്ചു. നഗരസഭ മെയിന്‍ ഓഫീസും സോണല്‍ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.നഗരസഭാ പരിധിയിലെ പാര്‍ക്കുകള്‍ ഭിന്നശേഷി സൗഹൃദമാണ്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയര്‍ പറഞ്ഞു.
Leave a Reply