ചാലക്കുടി: പരിസ്ഥിതി ലോല പ്രദേശമായ അതിരപ്പള്ളി പഞ്ചായത്തിൽ ആശുപത്രി നിർമ്മാണത്തിൻ്റെ പേരിൽ മരങ്ങൾ മുറിച്ചു മാറ്റിയതായി പരാതി.
2020ൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും, കെട്ടിട പെർമിറ്റ് പഞ്ചായത്ത് കൊടുക്കില്ലെന്ന് അധികൃതർ പറയുന്നു. പ്രത്യേകിച്ച് LA പട്ടയത്തിൽ. എന്നാൽ ഇപ്പോൾ അതിരപ്പിള്ളി കണ്ണൻ കുഴിയിൽ ഹോസ്പിറ്റൽ പണിയാൻ ആണെന്നും, ആയതിനാൽ അതിലെ മരങ്ങൾ മുറിച്ചു മാറ്റണമെന്നും DFO ഓഫീസിൽ സ്ഥലം ഉടമ അപേക്ഷ വച്ചു. തുടർന്ന് ഞൊടിയിടയിൽ മരങ്ങൾ മുറിച്ചുമാറ്റി. മുമ്പ് കണ്ണംകുഴിയിൽ ഉടമകൾ ചെറിയ മരങ്ങൾ മുറിച്ചതിന്റെ പേരിൽ കേസ് എടുത്തിരുന്നു. ഒരു സാധാരണക്കാരന്റെ വീടിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അപേക്ഷ വച്ചാൽ നൂറായിരം നിയമങ്ങളാണ് ഉദ്യോഗസ്ഥർ നിരത്തുന്നത്. മാസങ്ങൾക്ക് മുമ്പ് അതിരപ്പള്ളിയിൽ ഓട്ടോറിക്ഷയിൽ ഓറഞ്ച് വിൽക്കാൻ വന്നയാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു’
ഓറഞ്ച് വാങ്ങുമ്പോൾ അവരുടെ കയ്യിൽ നിന്ന് കുരങ്ങന്മാർ അത് തട്ടിപ്പറിക്കുകയും, അക്രമിക്കുകയും ചെയ്യുമെന്നുമാണ് അവർ പറഞ്ഞത്. പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതിരപ്പിള്ളി കാണാൻ വന്ന വിനോദയാത്രക്കാരെ വെള്ളച്ചാട്ടത്തിന്റെ അടുത്തുള്ള സൊസൈറ്റിയിൽ നിന്ന് ഐസ്ക്രീമും മറ്റും വാങ്ങി കഴിച്ചപ്പോൾ കുരങ്ങന്മാർ ആക്രമിച്ചിരുന്നു,
പിന്നീട് നിരവധി തവണ ഈ രീതിയിൽ കുരങ്ങന്മാർ ആക്രമിച്ചു എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ഒരു നടപടിയുമില്ലെന്നും പരാതിയുണ്ട്. ഒരു വെള്ള പേപ്പറിൽ ഹോസ്പിറ്റൽ പണിയാൻ എന്ന അപേക്ഷ വച്ചപ്പോൾ മരങ്ങൾ മുറിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
പഞ്ചായത്ത് അധികൃതർ പറയുന്നത് മരം മുറിക്കുന്ന സ്ഥലത്ത് ബിൽഡിംഗ് പെർമിറ്റിന് ആരുo അപേക്ഷ സമർപ്പിച്ചിട്ടില്ല എന്നാണ്, ഈ സ്ഥലത്ത്ബിൽഡിംഗ് പണിയാൻ പെർമിറ്റ് നൽകില്ലെന്നും പഞ്ചായത്ത് പറയുന്നു. നിയമപരമായി മരം മുറിക്കാൻ അപേക്ഷ വയ്ക്കുമ്പോൾ അപേക്ഷയോടൊപ്പം ഹോസ്പിറ്റലിന്റെ പ്ലാൻ, സ്കെച്ച്, ബിൽഡിംഗ് പെർമിറ്റ് എന്നിവ വെക്കേണ്ടതാണ്. മരങ്ങൾ മുറിച്ചുമാറ്റിയതിനുശേഷം സ്ഥലം പ്ലോട്ടുകൾ ആയി വിൽക്കാനാണ് സ്ഥലം ഉടമയുടെ ശ്രമമെന്നാണ് നാട്ടുകാർ പറയുന്നത്.
Leave a Reply