ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി 60 ദിവസം മുൻപ് മാത്രം

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി 60 ദിവസം മുൻപ് മാത്രം

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം കൊണ്ടുവന്ന് ഇന്ത്യൻ റെയിൽവേ. ഇനിമുതൽ യാത്ര ചെയ്യുന്നതിന് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുൻപ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.
, യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കില്ല. താജ് എക്‌സ്‌‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് പോലുള്ള പകൽ നേരത്തെ എക്‌സ്‌പ്രസ് ട്രെയിനുകൾക്കും പുതിയ നിയമം ബാധകമാകില്ല. വിദേശ ടൂറിസ്റ്റുകൾക്കുള്ള ബുക്കിംഗ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published.