തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

കനത്ത മഴയിൽ തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നദികളിലെ ജലനിരപ്പ് കൂടി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചെന്ത്രാപ്പിന്നിയിൽ തോട് കവിഞ്ഞ് ദേശീയ പാതക്ക് കുറുകെ ഒഴുകുകയാണ്. എസ്.എൻ. വിദ്യാഭവന് സമീപം കാന കവിഞ്ഞൊഴുകി റോഡിൽ വെള്ളക്കെട്ടുണ്ടാക്കിയിട്ടുണ്ട്.
ചെന്ത്രാപ്പിന്നി വില്ലേജിന് കിഴക്കോട്ടുള്ള സർദാർ റോഡ്, സർദാർ – ഓൾഡ് പോസ്റ്റ് ഓഫീസ് ലിങ്ക് റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചെന്ത്രാപ്പിന്നി പപ്പടം കോളനി, വില്ലേജ് ഓഫീസ് കിഴക്ക്, ചെന്ത്രാപ്പിന്നി സെന്റർ കിഴക്ക്, ശ്രീമുരുകൻ തിയറ്റർ തെക്ക് എന്നിവിടങ്ങളിൽ വിടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 22 ഓളം വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. ഇവർ ബന്ധുവീടുകളിലേക്കും മറ്റുമായി താമസം മാറി. കൈപ്പമംഗലം സലഫി സെന്ററിന് വടക്ക് ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഈ ഭാഗത്ത് 15 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തുള്ളവർ ബന്ധുവീടുകളിലേക്കും, ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും മാറിയതായി വാർഡ് മെമ്പർ പി.എം.എസ് ആബിദീൻ പറഞ്ഞു. പൊരിങ്ങൽ കുത്ത് ഡാം തുറന്നു വിട്ടിരിക്കുന്നതിനാൽ ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് കൂടി.

Leave a Reply

Your email address will not be published.