കോട്ടയം∙ തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ തോൽവി പഠിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സമിതിയുടെ തൃശൂർ മണ്ഡലത്തിലെ മൊഴിയെടുപ്പ് പൂർത്തിയായി. അവസാന നിമിഷത്തിലെ സ്ഥാനാർഥി മാറ്റം തിരിച്ചടിയായെന്നാണ് നേതാക്കൾ അന്വേഷണ സമിതി മുൻപാകെ തൃശൂരിലെ പ്രമുഖ നേതാക്കളെല്ലാം മൊഴി നൽകിയത്. സ്ഥാനാർഥി എന്ന നിലയിൽ മുരളീധരന് ഉയരാനായില്ലെന്നും ഇവർ പറഞ്ഞു.
താൻ നിരപരാധിയാണെന്നും കെ.മുരളീധരന്റെ വിജയത്തിനായി ആത്മാർഥമായാണ് പണിയെടുത്തതെന്നുമാണ് ടി.എൻ.പ്രതാപൻ അന്വേഷണ സമിതിയ്ക്കു മുൻപാകെ പറഞ്ഞത്. താനാകും സ്ഥാനാർഥിയെന്നു കരുതി പ്രചരണം അടക്കം ആരംഭിച്ചിരുന്നു. എന്നാൽ കെ.മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും പ്രതാപൻ പറഞ്ഞു
Leave a Reply