ഹരിയാന: കോൺഗ്രസ് റാലിയിൽ ഹരിയാന ബിജെപി നേതാവ് അശോക് തൻവാറിൻ്റെ നാടകീയമായ ‘ഘർ വാപ്സി’. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപിക്കായി പ്രചരണത്തിൽ പങ്കെടുത്ത് ഒരു മണിക്കൂറിനു ശേഷമാണ് തൻവാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിശബ്ദ പ്രചാരണത്തിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെയാണ് തൻവാറിന്റെ മാസ് എൻട്രി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ബിജെപി എംപി അശോക് തൻവാർ തൻ്റെ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം, തൻവർ ഒരു കോൺഗ്രസ് റാലിയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ വീണ്ടും ചേരുകയും ചെയ്തു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സംസ്ഥാനത്ത് ഭരണം നിലനിർത്താനാകുമെന്ന പ്രതീക്ഷയിൽ ബിജെപിക്ക് തിരിച്ചടിയായത്.
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് തന്‍വര്‍, 2019 ലാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അശോക് തന്‍വര്‍ 2022ല്‍ ആം ആദ്മി പാര്‍ട്ടിയിലെത്തി.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അശോക് തന്‍വര്‍ ബിജെപിയിലെത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിര്‍സ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Leave a Reply