ഒരു ദിവസം, രണ്ട് കേസ്; വെട്ടിലായി സുരേഷ് ഗോപി

ഒരു ദിവസം, രണ്ട് കേസ്; വെട്ടിലായി സുരേഷ് ഗോപി

തൃശൂര്‍: ഒരു ദിവസത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ രണ്ട്  പൊലീസ് കേസുകൾ. ചേലക്കരയിലെ ഒറ്റതന്ത അധിക്ഷേപ പരാമർശത്തിലും പൂരനഗരയിലെ ആംബുലന്‍സ് യാത്രയിലുമാണ് സുരേഷ് ഗോപി കുരുക്കിലായത്.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനാണ് സുരേഷ് ഗോപിക്കെതിരെ ചേലക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് വിആർ അനൂപ് ആണ് പരാതി നൽകിയത്. പരാതിയിൽ മൊഴിയെടുക്കാൻ പരാതിക്കാരനെ പോലീസ് വിളിച്ചുവരുത്തി. ഇന്ന് 12.30 ന് സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അനൂപിന്‍റെ മൊഴി രേഖപ്പെടുത്തും.

ഇന്ന് രാവിലെ പൂരനഗരിയിലെ ആംബുലൻസ് യാത്രാ വിവാദത്തിലും സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്. ഞായറാഴ്ച മാത്രം സുരേഷ് ഗോപിക്കെതിരെ രണ്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.


Leave a Reply

Your email address will not be published.